ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജി​ൽ ര​ക്ത​ദാ​ന ക്യാ​ന്പ്
Sunday, March 26, 2023 6:45 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ്സ് ഓ​ട്ടോ​ണ​മ​സ് കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി. തൃ​ശൂ​ർ ഐ​എം​എ​ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ക്യാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ച്ച​ത്. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​സ്റ്റ​ർ ബ്ലെ​സി ര​ക്ത​ദാ​നം ന​ട​ത്തി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ൻ​എ​സ്എ​സ് വ​ള​ണ്ടി​യേ​ഴ്സ്, വി​ദ്യാ​ർ​ഥി​നി​ക​ൾ, അ​ധ്യാ​പ​ക അ​ന​ധ്യാ​പ​ക​ർ തു​ട​ങ്ങി ധാ​രാ​ളം പേ​ർ ര​ക്ത​ദാ​നം ചെ​യ്തു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​സി. സി​നി വ​ർ​ഗീ​സ് ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി.