ചെ​റു​വാ​ൾ പാ​ലം;​ അ​പ​ക​ടാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് നാട്ടുകാർ
Monday, March 27, 2023 1:10 AM IST
പു​തു​ക്കാ​ട്: പു​തു​ക്കാ​ട് - നെന്മണി​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന തെ​ക്കെ​തൊ​റ​വ് - ചെ​റു​വാ​ൾ പാ​ല​ത്തി​ന്‍റെ​യും അ​നു​ബ​ന്ധ റോ​ഡി​ന്‍റെ​യും അ​പ​ക​ടാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. പാ​ല​ത്തി​ന് ബ​ല​ക്ഷ​യം പ്ര​ത്യ​ക്ഷ​ത്തി​ൽ കാ​ണു​ന്നി​ല്ലെ​ങ്കി​ലും കൈ​വ​രി​യോ​ടു​ചേ​ർ​ന്നു​ള്ള അ​നു​ബ​ന്ധ ഭാ​ഗ​ങ്ങ​ളി​ലെ വ​ശ​ങ്ങ​ൾ ഇ​ടി​യു​ന്നു​ണ്ട്. ഇ​വി​ടെ കൈ​വ​രി സ്ഥാ​പി​ച്ചാ​ൽ അ​പ​ക​ടാ​വ​സ്ഥ ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇ​തി​ലെ യാ​ത്ര ചെ​യ്യു​ന്പോ​ൾ എ​തി​രെ​നി​ന്നും വാ​ഹ​ന​ങ്ങ​ൾ എ​ത്തി​യാ​ൽ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ​ക്കും കാ​ൽ​ന​ട​യാ​ത്രി​ക​ർ​ക്കു​മാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ട്. ഏ​തു​സ​മ​യ​ത്തും അ​പ​ക​ടം പ്ര​തീ​ക്ഷി​ച്ച് സ​ഞ്ച​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് ഇ​വി​ടെ​യു​ള്ള​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
പ്ര​ദേ​ശ​ത്തി​ന്‍റെ വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് റോ​ഡ് മ​രാ​മ​ത്ത് വ​കു​പ്പ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും അ​പ്രോ​ച്ച് റോ​ഡു​ക​ളി​ലെ അ​പ​ക​ടാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് എംഎ​ൽഎ, പു​തു​ക്കാ​ട്, നെന്മണി​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ​ക്കും നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി.