ഹ​രി​ത​ക​ർ​മ​സേ​നയ്​ക്ക് വാ​ഹ​നം കൈ​മാ​റി
Tuesday, March 28, 2023 12:45 AM IST
ശ്രീ​നാ​രാ​യ​ണ​പു​രം: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2022-2023 വാ​ർ​ഷി​ക​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 2,45,382 രൂ​പ ചെ​ല​വ​ഴി​ച്ച് ന​ട​പ്പാ​ക്കു​ന്ന ഹ​രി​ത​ക​ർമ​സേ​ന​യ്ക്കു​ള്ള ഇ​ല​ക്ട്രി​ക് വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റ്റം പ്ര​സി​ഡ​ന്‍റ് എം.​എ​സ്. മോ​ഹ​ന​ൻ നി​ർ​വ​ഹി​ച്ചു. മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത​ക​ർ​മ​സേ​ന​ക്ക് വാ​ഹ​നം ന​ൽ​കു​ന്ന ആ​ദ്യ പ​ഞ്ചാ​യ​ത്താ​ണ് ശ്രീ​നാ​രാ​യ​ണ​പു​രം. വൈ​സ് പ്ര​സി​ഡ​ന്‍റ് സി.സി. ജ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ര​ഹ​ന പി. ​ആ​ന​ന്ദ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ച​ട​ങ്ങി​ൽ വി​ക​സ​നകാ​ര്യ​ സ്റ്റാ​ന്‌ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​എ. അ​യൂ​ബ്, ക്ഷേ​മ​കാ​ര്യ​ സ്റ്റാ​ന്‌ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മി​നി പ്ര​ദീ​പ്, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‌ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​എ. നൗ​ഷാ​ദ്, അ​സി.​ സെ​ക്ര​ട്ട​റി എ. ​ര​തി, വി​ഇ​ഒ മാ​രാ​യ സെ​റീ​ന, ശ്രീ​ല​ക്ഷ​മി, അ​ഖി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വാ​ർ​ഡ് മെ​ന്പ​ർ​മാ​ർ, ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി.