വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ​സ​മ്മേ​ള​നം
Tuesday, March 28, 2023 12:51 AM IST
കൈ​പ്പ​റ​ന്പ്: കേ​ര​ള സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി 11-ാമ​ത് ജി​ല്ലാ​സ​മ്മേ​ള​നം സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ.​എ​സ്് ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കേ​ര​ള ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ. ക​ണ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി. ജി​ല്ലാ സെ​ക്ര​ട്ട​റി മി​ൽ​ട്ട​ണ്‍ ജെ.​ത​ല​ക്കോ​ട്ടൂ​ർ പ്ര​വ​ർ​ത്ത​ന​റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. കോ​ർ​പ്പ​റേ​ഷ​ൻ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി. ​ഷാ​ജ​ൻ, ക​ർ​ഷ​ക സം​ഘം ജി​ല്ലാ ജോ. ​സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ, സ​മി​തി സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ബി​ന്നി ഇ​മ്മ​ട്ടി, എ​സ്. ദി​നേ​ഷ്, കെ.​എം. ലെ​നി​ൻ, സി.​കെ. ജ​ലീ​ൽ, സീ​ന​ത്ത് ഇ​സ്മാ​യി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പു​തി​യ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​സി​ഡ​ന്‍റ് - വി​ജ​യ് ഹ​രി, സെ​ക്ര​ട്ട​റി- മി​ൽ​ട്ട​ണ്‍ ജെ. ​ത​ല​ക്കോ​ട്ടൂ​ർ, ട്ര​ഷ​റ​ർ- ജോ​യ് പ്ലാ​ശേ​രി തു​ട​ങ്ങി 67 അം​ഗ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു.
വാ​ട​ക നി​യ​ന്ത്ര​ണ നി​യ​മം കാ​ലോ​ചി​ത​മാ​യി പ​രി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്ക​ണ​മെ​ന്ന് പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ​സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​ക​ട​നം ഇ​ന്ന് വൈ​കീ​ട്ട് 4ന് ​സി​എം​എ​സ് സ്കൂ​ളി​ന് മു​ന്നി​ൽ നി​ന്നാ​രം​ഭി​ച്ച് തെ​ക്കേ ഗോ​പു​ര​ന​ട​യി​ൽ സ​മാ​പി​ക്കും. പൊ​തു​സ​മ്മേ​ള​നം കേ​ര​ള ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ. ക​ണ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ഫ.​സി. ര​വീ​ന്ദ്ര​നാ​ഥ് മു​ഖ്യാ​തി​ഥി​യാ​കും.