ജൂ​ബി​ലി ആ​യു​ർ​വേ​ദ മി​ഷ​ൻ ആ​ശു​പ​ത്രി ഉ​ദ്ഘാ​ട​നം
Friday, June 2, 2023 12:57 AM IST
തൃ​ശൂ​ർ: ന​വീ​ക​രി​ച്ച ജൂ​ബി​ലി ആ​യു​ർ​വേ​ദ മി​ഷ​ൻ ഹോ​സ്പി​റ്റ​ൽ ആ​ൻ​ഡ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടും പ്ര​സ​വ ര​ക്ഷ ക്ലി​നി​ക്കും ഇ​ന്നു രാ​വി​ലെ 11.30ന് ​ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​മ​വ​ർ​മ​പു​ര​ത്തെ ആ​ശു​പ​ത്രി ക്യാ​ന്പ​സി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഉ​ദ്ഘാ​ട​ന ദി​വ​സം ഉ​ച്ച​യ്ക്കു ര​ണ്ടു​മു​ത​ൽ വൈ​കി​ട്ട് അ​ഞ്ചു​വ​രെ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പും മ​രു​ന്ന് വി​ത​ര​ണ​വും ഉ​ണ്ടാ​കു​മെ​ന്ന് ഫാ. ​വി​ൻ​സ​ന്‍റ് ക​ര​പ​റ​ന്പ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 25 കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രി​യാ​യാ​ണ് ന​വീ​ക​രി​ച്ച​ത്. ചി​കി​ത്സ​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ക​യെ​ന്ന​താ​ണ് ആ​ശു​പ​ത്രി​യു​ടെ ല​ക്ഷ്യ​മെ​ന്നു സി​സ്റ്റ​ർ ഡോ. ​ഡോ​ണ​റ്റ പ​റ​ഞ്ഞു. ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി സി​ഇ​ഒ ഡോ. ​ബെ​ന്നി ജോ​സ്, ഡി​യോ​ൾ ബെ​ന്നി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഡി​ബി ക​ണ​ക്ട് കോ​ണ്‍​ക്ലേ​വ്

തൃ​ശൂ​ർ: ഡോ​ണ്‍​ബോ​സ്കോ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഘ​ട​ന​യാ​യ പാ​സ്റ്റ് പീ​പ്പി​ൾ​സ് ഓ​ഫ് ഡോ​ണ്‍ ബോ​സ്കോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡി​ബി ക​ണ​ക്ട് കോ​ണ്‍​ക്ലേ​വ് സം​ഘ​ടി​പ്പി​ക്കു​ന്നു. നാ​ളെ വൈ​കി​ട്ട് ആ​റു​മു​ത​ൽ രാ​ത്രി പ​ത്തു​വ​രെ ഹോ​ട്ട​ൽ അ​ശോ​ക ഇ​ന്നി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി കോ​ർ​പ​റേ​റ്റ് ട്രെ​യി​ന​ർ ഡോ.​സി​ജു തോ​മ​സ് തോ​ട്ട​പ്പി​ള്ളി ന​യി​ക്കും. ഡോ​ണ്‍ ബോ​സ്കോ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും വി​വി​ധ ബാ​ച്ചു​ക​ളി​ലേ​യും പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ പ​ര​സ്പ​ര സ​ഹാ​യ​ത്തി​നാ​യി കൂ​ട്ടി​യി​ണ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മ​ണ്ണു​ത്തി ഡോ​ണ്‍ ബോ​സ്കോ സ്കൂ​ളി​ലെ അ​ലും​മി​നി യൂ​ണി​റ്റ് ഡി.​ബി ക​ണ​ക്റ്റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ ര​ഞ്ജി​ത്ത് സേ​വ്യ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പ​ടി​പാ​ടി​ക​ൾ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ 8157884422 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം. കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി​നോ​ഷ് തോ​മ​സ്, സെ​ക്ര​ട്ട​റി ലാ​സ​ർ ജോ​ണ്‍, പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ പോ​ൾ നെ​ല്ലി​ശേ​രി എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.