കാ​ഞ്ഞി​ര​പ്പി​ള്ളി സം​ഭ​വം ക്രൈ​സ്ത​വ​ സ്ഥാ​പ​ന​ങ്ങ​ളെ ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Friday, June 9, 2023 12:47 AM IST
തൃ​ശൂ​ർ: ക്രൈ​സ്ത​വ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ തെ​ര​ഞ്ഞു​പി​ടി​ച്ച് ആ​ക്ര​മി​ക്കാ​നും സ​മൂ​ഹ മ​ധ്യ​ത്തി​ൽ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നും വ​ർ​ഗീ​യ​ശ​ക്തി​ക​ളും ചി​ല രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും സം​ഘ​ടി​ത​ശ്ര​മം ന​ട​ത്തു​ക​യാ​ണെ​ന്ന് തൃ​ശൂ​ർ അ​തി​രൂ​പ​ത ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് കു​റ്റ​പ്പെ​ടു​ത്തി. ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് എ​ന്ന ഖ്യാ​തി​നേ​ടി​യ അ​മ​ൽ ജ്യോ​തി കോ​ള​ജി​നെ ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ചി​ല​ർ ന​ട​ത്തു​ന്ന​ത്. രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്ക് മി​ക​ച്ച സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ ക്രൈ​സ്ത​വ സ​ഭ​യു​ടെ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നേ​രെ​യു​ള്ള സം​ഘ​ടി​ത​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി ചെ​റു​ത്തു തോ​ൽ​പ്പി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് തൃ​ശൂ​ർ അ​തി​രൂ​പ​ത സ​മി​തി ആ​ഹ്വാ​നം ചെ​യ്തു.
ഇ​ന്നു വൈ​കീ​ട്ട് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞി​ര​പ്പി​ള്ളി​യി​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​റാ​ലി​ക്ക് യോ​ഗം ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു.
പ്ര​സി​ഡന്‍റ് ജോ​ഷി വ​ട​ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ.​വ​ർ​ഗീ​സ് കൂ​ത്തൂ​ർ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​ക്സ​ൻ, ജോ​ണ്‍​സ​ണ്‍ ആ​ളൂ​ർ, തോ​മ​സ് ചി​റ​മ്മ​ൽ, റോ​ണി അ​ഗ​സ്റ്റി​ൻ, ക​രോ​ളി ജോ​ഷ്വ, മേ​ഫി​ഡെ​ൽ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.