ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു
Saturday, August 9, 2025 1:18 PM IST
ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ കുട്ടികൾക്കുവേണ്ടി മൂന്നു ദിവസം നീണ്ടുനിന്ന സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. ബൈബിൾ, പ്രാർഥന, വിശുദ്ധ കുർബാന, വ്യക്തിത്വ വികസനം, ക്നാനായ ചരിത്രം എന്നിവയാണ് സമ്മർ ക്യാമ്പിന്റെ മൂന്നു ദിവസങ്ങളിൽ പഠനവിഷയമായത്.
വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഫാ. തോമസ് മുളവനാൽ, ഫാ. സിജു മുടക്കോടിൽ, ഫാ. ബിൻസ് ചേത്തലിൽ, ഫാ. അനീഷ് മാവേലിപുത്തൻപുര, ടോണി പുല്ലാപ്പള്ളി, ലിൻസൻ കൈതമല, റ്റിയ കണ്ടാരപ്പള്ളി, സൂസൻ എന്നിവർ ക്ലാസുകൾ എടുത്തു.
കത്തോലിക്കാ വിശ്വാസത്തിന്റെയും ക്നാനായ സമുദായ പാരമ്പര്യങ്ങളെയും ആസ്പദമാക്കിയുള്ള ക്ലാസുകൾക്കും ചർച്ചകൾക്കും പുറമെ, ഉല്ലാസപ്രദമായ ഗെയിമുകളും മറ്റു പരിപാടിയാലും സമ്മർ ക്യാമ്പിന് ഊർജ്ജം പകർന്നു.
ബെസ്റ്റ് ക്യാമ്പർമാരായി ക്രിസ് ഇല്ലിക്കാട്ടിൽ, ആബിഗൽ കണ്ണചാൻപറമ്പിൽ, ഇവാനാ മണ്ണുകുന്നേൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സജി പൂതൃക്കയിൽ, ബിനു ഇടകര, വിസിറ്റേഷൻ കോൺവന്റ് സിസ്റ്റേഴ്സ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 120 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.