ഐപിസി മിഡ്വെസ്റ്റ് റീജിയൺ പിവൈപിഎ കൺവൻഷൻ ഹൂസ്റ്റണിൽ
ഫിന്നി രാജു ഹൂസ്റ്റൺ
Friday, August 8, 2025 5:30 PM IST
ഹൂസ്റ്റൺ: ഐപിസി മിഡ്വെസ്റ്റ് റീജിയൺ പിവൈപിഎ കൺവൻഷൻ 2025 ഓഗസ്റ്റ് 30 മുതൽ 31 വരെ ഹൂസ്റ്റണിലെ ഐപിസി ഹെബ്രോൻ സഭയിൽ നടക്കും. പാസ്റ്റർ ബ്ലിസ്സ് വർഗീസ് (ന്യുയോർക്ക്) പ്രസംഗിക്കും.
ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ താലന്ത് പരിശോധനയും ബാഡ്മിന്റൺ ടൂർണമെന്റും നടക്കും. ടൂർണമെന്റിൽ വിജയിക്ക് ഡോളർ 500, റണ്ണർ അപ്പിന് 250 ഡോളർ സമ്മാനമായി നൽകും. രജിസ്ട്രേഷൻ ഫീസ് 100 ഡോളറാണ്. വൈകുന്നേരം 6.30നാണ് പൊതുയോഗം.
കൺവൻഷൻ ഞായറാഴ്ച രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ആരാധനയോടെ സമാപിക്കും. ഐപിസിയുടെ ഉത്തര അമേരിക്കയിലെ ഏറ്റവും വലിയ റീജിയണുകളിൽ ഒന്നായ മിഡ്വെസ്റ്റ് റീജിയൻ ഡാളസ്, ഒക്ലഹോമ, ഹൂസ്റ്റൺ, സാൻ അന്റോണിയോ, ഓസ്റ്റിൻ എന്നീ പട്ടണങ്ങളിലായി വ്യാപിച്ച 25 സഭകളുടെ ഐക്യകൂട്ടായ്മയാണ്.
കൺവൻഷൻ വിജയകരമായി നടത്തുവാൻ ഷോണി തോമസ് (പ്രസിഡന്റ്), വെസ്ലി ആലുംമൂട്ടിൽ (വൈസ് പ്രസിഡന്റ്), അലൻ ജെയിംസ് (സെക്രട്ടറി), വിന്നി ഫിലിപ്പ് (ജോയിന്റ് സെക്രട്ടറി), റോഷൻ വർഗീസ് (ട്രഷറർ), ജെസ്വിൻ ജെയിംസ് (ടാലന്റ് കോഓർഡിനേറ്റർ), ജസ്റ്റിൻ ജോൺ (സ്പോർട്സ് കോഓർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: 972 814 1213 - ഷോണി തോമസ്, 832 352 3787 - അലൻ ജെയിംസ്.