സമീക്ഷ യുകെയുടെ ഷെഫീൽഡ് റീജണൽ ബാഡ്മിന്റൺ ടൂർണമെന്റ് ശ്രദ്ധേയമായി
Wednesday, October 15, 2025 5:46 AM IST
ലണ്ടൻ: സമീക്ഷ യുകെ സംഘടിപ്പിക്കുന്ന മൂന്നാമത് ഡബിള്‍സ് നാഷണൽ ബാഡ്മിന്റൺ
ടൂർണമെന്റിന് മുന്നോടിയായി ഷെഫീൽഡ് റീജണൽ മത്സരങ്ങൾ 2025 ഒക്ടോബർ 12ന്
EIS Olympic സ്റ്റേഡിയത്തിൽ നടത്തപ്പെട്ടു.
മത്സരങ്ങൾ സമീക്ഷ യുകെ ഷെഫീൽഡ് യൂണിറ്റ് പ്രസിഡന്റ് ഷാജു സി. ബേബി
ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ സമീക്ഷ യുകെ മുൻ നാഷണൽ സെക്രട്ടേറിയറ്റ് അംഗം ജോഷി ഇറക്കത്തിൽ, നാഷണൽ കമ്മിറ്റി അംഗവും സ്പോർട്സ് കോർഡിനേറ്ററുമായ സ്വരൂപ് കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

സമീക്ഷ യുകെയുടെ 32 യൂണിറ്റുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 17 ഓളം
റീജണുകളിൽ ഈ വർഷം മത്സരങ്ങൾ നടക്കും. ഇതിലൂടെ നവംബർ 9ന് ഷെഫീൽഡിൽ വച്ച്
നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരയ്ക്കാനിരിക്കുന്ന മികച്ച ഡബിള്‍സ് ടീമുകളെ കണ്ടെത്തുകയാണ് ലക്ഷ്യം.
പ്രസ്തുത ടൂർണമെന്റ് ഒന്നാം സ്ഥാനം അബിൻ ബേബിയും പ്രവീൺകുമാർ രവിയും നേടിയപ്പോൾ രണ്ടാം സ്ഥാനം ട്വിങ്കിൾ ജോസും ബെന്നറ്റ് വർഗീസും നേടി. ഷെയ്ൻ തോമസും എബിൻ തോമസും മൂന്നാം സ്ഥാനവും ജിൻസ് ദേവസ്യയും വിനോയും നാലം സ്ഥാനവും സ്വന്തമാക്കി.

വിജയികൾക്ക് ട്രോഫികൾ സമീക്ഷ നാഷണൽ സെക്രട്ടേറിയറ്റ് അംഗം ശ്രീകാന്ത് കൃഷ്ണൻ, നാഷണൽ കമ്മിറ്റി അംഗം സ്വരൂപ് കൃഷ്ണൻ, യൂണിറ്റ് പ്രസിഡന്റ് ഷാജു സി. ബേബി, യൂണിറ്റ് ട്രഷറർ സ്റ്റാൻലി ജോസഫ്, ജൂലി ജോഷി, ജോഷി ഇറക്കത്തിൽ, സനോജ് സുന്ദർ, യൂണിറ്റ്എക്സിക്യൂട്ടീവ് അംഗം വിജേഷ് വിവാഡ എന്നിവർ ചേർന്ന് സമ്മാനിച്ചു.

പ്രോഗ്രാമിന്റെ ഐ.ടി. കോഓർഡിനേഷൻ അരുൺ മാത്യുവും സൗണ്ട് സംവിധാനങ്ങൾ ലിജോ കോശിയും നിർവഹിച്ചു. സമീക്ഷ യുകെ ഷെഫീൽഡ് റീജണൽ ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും സംഘാടകർക്കുംസമീക്ഷ യു.കെ നാഷണൽ കമ്മിറ്റി അഭിനന്ദനങ്ങൾ അറിയിച്ചു.