ഡ്രൊഹെഡയിൽ മലയാള മിഷൻ സോൺ ഉദ്ഘാടനം ചെയ്തു
ജയ്സൺ കിഴക്കയിൽ
Monday, October 13, 2025 10:11 AM IST
ഡബ്ലിൻ: കേരള സർക്കാരിന്റെ മലയാള മിഷൻ പദ്ധതിയുടെ സഹകരണത്തോടെ ഡ്രൊഹെഡ സെന്റ് തോമസ് സീറോമലബാർ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഡ്രൊഹെഡയിൽ മലയാള മിഷൻ സോണിന്റെ ഉദ്ഘാടനം നടന്നു.
ഇതോടനുബന്ധിച്ച് റ്റുള്ളിയാലെൻ കമ്യൂണിറ്റി ഹാളിൽ ആദ്യ ക്ലാസുകളും ആരംഭിച്ചു. പദ്ധതിയുടെ ഡ്രൊഹെഡ സോൺ പ്രവർത്തനങ്ങൾ ഫാ. സിജോ വെങ്കിട്ടയ്ക്കൽ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
ചീഫ് കോഓർഡിനേറ്റർ അനുഗ്രഹ മെൽവിൻ, പ്രസിഡന്റ് ബ്രൂസ് ജോൺ, സെക്രട്ടറി ലിജോ സി. തോമസ്, ബെസ്റ്റിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു. അറുപതോളം വിദ്യാർഥികൾ പങ്കെടുത്തു.