കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ചാ​പ്റ്റ​റും ഫി​റ കു​വൈ​റ്റും സം​യു​ക്ത​മാ​യി സൗ​ജ​ന്യ ലീ​ഗ​ൽ ക്ലി​നി​ക്‌ സം​ഘ​ടി​പ്പി​ക്കു​ന്നു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 6.30 മു​ത​ൽ അ​ബ്ബാ​സി​യ അ​ൽ ന​ഹീ​ൽ ക്ലി​നി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പ്ര​ശ​സ്ത കു​വൈ​റ്റി അ​ഭി​ഭാ​ഷ​ക​ൻ ഡോ. ​ത​ലാ​ൽ താ​ക്കി​യു​ടെ നേ​തൃ​ത്വ​തി​ലാ​ണ് പ​രി​പാ​ടി. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ കു​വൈ​റ്റി അ​ഭി​ഭാ​ഷ​ക​രു​ടെ നി​യ​മോ​പ​ദേ​ശം തേ​ടു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ 41105354, 97405211 എ​ന്നീ ന​മ്പ​റു​ക​ളി​ലോ താ​ഴെ​കൊ​ടു​ത്ത ഗൂ​ഗി​ൾ ഫോം ​വ​ഴി​യോ പേ​രു​ക​ൾ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.


ഫോം: https://forms.gle/Nh6YS5izNGd5G7mn9