District News
തളിപ്പറമ്പ്: സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ എച്ച്ഐ വിഭാഗത്തിൽ ഓവറോൾ നേടിയ കാരക്കുണ്ട് ഡോൺ ബോസ്കോ സ്പീച്ച് ആൻഡ് ഹിയറിംഗ് ഹയർ സെക്കൻഡറി സ്കൂൾ "വിജയത്തിളക്കം' എന്ന പേരിൽ വിജയാഘോഷ റാലി നടത്തി. തളിപ്പറമ്പ് ചുടല ടൗൺ മുതൽ പൊയിൽ ടൗൺ വരെ ചെണ്ടമേളത്തി അകന്പടിയോടെ നടത്തിയ ഘോഷയാത്ര മയ്യിൽ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പലും ജില്ലാ ഹയർ സെക്കൻഡറി മുൻ കോ-ഓർഡിനേറ്ററും കണ്ണൂർ യൂണിവേഴ്സിറ്റി ഗസ്റ്റ് ലക്ചററുമായ എം.കെ. അനൂപ് കുമാർ ഉദ്ഘാടനം ചെയ്തു.
ദീന സേവന സഭ അസിസ്റ്റന്റ് ജനറാളും വിദ്യാഭ്യാസ ഡിപ്പാർട്ട്മെന്റ് ജനറൽ സെക്രട്ടറിയുമായ സിസ്റ്റർ റഫായേല അധ്യക്ഷത വഹിച്ചു. ഡോൺ ബോസ്കോ സ്കൂൾ പ്രിൻസിപ്പൽ ഇൻചാർജും മുഖ്യാധ്യാപികയുമായ സിസ്റ്റർ ഹെലേന ഡിഎസ്എസ്, കാരക്കുണ്ട് ക്രിസ്തുരാജാ പള്ളി വികാരി ഫാ. റോണി പീറ്റർ, മാനേജർ സിസ്റ്റർ പവിത്ര എന്നിവർ പ്രസംഗിച്ചു. അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും ഘോഷയാത്രയിൽ പങ്കെടുത്തു.
District News
ചെറുപുഴ: ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യമന്ത്രിക്കും പങ്കെന്ന് കെ. സുധാകരൻ എംപി. ചെറുപുഴ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചരണാർഥം ചെറുപുഴയിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം കെ. സുധാകരൻ എംപി. യുഡിഎഫ് ചെറുപുഴ പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ എ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ചെറുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മഹേഷ് കുന്നുമ്മൽ, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, മൊയ്തു മൗലവി മക്കിയാട്, ജോസഫ് മുള്ളൻമട, മുൻ കെപിസിസി മെംബർ വി. കൃഷ്ണൻ, ഡിസിസി അംഗങ്ങളായ കെ.കെ. സുരേഷ്കുമാർ, തങ്കച്ചൻ കാവാലം, മനോജ് വടക്കേൽ, ജോർജ് ചെമ്പരത്തി, ഉഷാ മുരളി, ടി.പി. ശ്രീനിഷ് എന്നിവർ പ്രസംഗിച്ചു.
District News
തളിപ്പറമ്പ്: സാധനങ്ങള്‍ കടം കൊടുക്കാത്ത വരോധത്തിന് സൂപ്പര്‍മാര്‍ക്കറ്റ് ഉടമയെ യുവാവ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചീത്തവിളിക്കുകയും ചെയ്തു. പൂട്ടിയ കടയുടെ ഷട്ടറുകളും വരാന്തയിലെ സാധനങ്ങളും വാക്കത്തികൊണ്ട് നശിപ്പിക്കുകയും ചെയ്ത യുവാവിന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
ചൊറുക്കളയിലെ കെ. ഷൗക്കത്തലിയുടെ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റിനു നേരെയാണ് അക്രമം നടന്നത്. കഴിഞ്ഞ മൂന്നിന് രാത്രി 11.50 നായിരുന്നു സംഭവം.
പൊക്കുണ്ടില്‍ വാടകവീട്ടില്‍ താമസിക്കുന്ന അനീസ് എന്നയാളുടെ പേരിലാണ് കേസ്. ഭീഷണി മുഴക്കി തിരിച്ചുപോയ അനീസ് 12.20ന് തിരിച്ചുവന്നാണ് കടയുടെ ഷട്ടറുകളും വരാന്തയില്‍ വച്ച സാധനങ്ങളും നശിപ്പിച്ചത്.
District News
കണ്ണൂർ: പള്ളിക്കുന്ന് ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ റോഡ് സുരക്ഷാ ക്ലബ് പ്രവർത്തനമാരംഭിച്ചു. റോഡ് സുരക്ഷ അവബോധം സ്കൂളുകളിൽനിന്നു തന്നെ വിദ്യാർഥികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം എസ്സിഎംഎസ്, കുറ്റൂക്കാരൻ ഗ്രൂപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അവബോധ പരിപാടിയുടെ ഭാഗമായുള്ള സുരക്ഷിത് മാർഗ് 2025 നോടനുബന്ധിച്ചാണ് റോഡ് സുരക്ഷാ ക്ലബ് രൂപീകരിച്ചത്. കണ്ണൂർ ജോയിന്റ് ആർടിഒ കെ. വിനോദ്കുമാർ ക്ലബിന്റെ ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ. ജോയി കട്ടിയാങ്കൽ അധ്യക്ഷത വഹിച്ചു. അസി. മോട്ടാർ വെഹിക്കിൾ ഇൻസ്പെക്ടർ ടി. ഗിജേഷ് കുട്ടികൾക്കായുള്ള ബോധവത്കരണ ക്ലാസ് നയിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അയോണ സൈമൺ, രഞ്ജിനി അസിതൻ എന്നിവർ പ്രസംഗിച്ചു.
District News
ഇരിട്ടി: എൽഡിഎഫ് സർക്കാരിന്റെ മൂന്നാമൂഴം ഉറപ്പാക്കുന്ന തെരഞ്ഞെടുപ്പ് ഫലമായിരിക്കും തദ്ദേശ തെരെഞ്ഞെടുപ്പിലേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എൽഡിഎഫ് ഇരിട്ടി നഗരസഭാ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ വികസന പ്രവർത്തനങ്ങളെയും കണ്ണടച്ച് എതിർക്കുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. ജീർണ രാഷ്ട്രീയത്തിന്റെ പ്രതീകമാണ് രാഹുൽ മാങ്കൂട്ടത്തിൽ. ശബരിമല വിഷയത്തിൽ ധീരമായ സമീപനം സ്വീകരിച്ച എൽഡിഎഫിനെ കുറ്റപ്പെടുത്തുന്നവർ കെ. കരുണാകരന്റെ കാലത്ത് ഗുരുവായൂരിലെ തിരുവാഭരണം മോഷ്ടിച്ച കേസ് കൈകാര്യം ചെയ്ത രീതി ഓർമിക്കുന്നത് നന്നായിരിക്കുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. കെ. മുഹമ്മദലി അധ്യക്ഷവഹിച്ചു.
വത്സസൻ പനോളി, ഒ.കെ. ജയകൃഷ്ണൻ, കാസിം വി. ഇരിക്കൂർ, സി.വി.എം. വിജയൻ, കെ.വി. സക്കീർ ഹുസൈൻ, പി.പി. അശോകൻ, പി.പി. ഉസ്മാൻ എന്നിവർ പ്രസംഗിച്ചു.
District News
മട്ടന്നൂർ: കിൻഫ്ര വ്യവസായ പാർക്കിന് വേണ്ടി സർക്കാർ സ്ഥലം ഏറ്റെടുത്തശേഷം ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകാത്തതിൽ പ്രതിഷേധിച്ച് മാർച്ചും ധർണയും നടത്തി. മട്ടന്നൂർ റവന്യു ടവറിൽ പ്രവർത്തിക്കുന്ന സ്പെഷൽ തഹസിൽദാരുടെ ഓഫീസിലേക്കാണ് മാർച്ച് നടത്തിയത്. പനയത്താംപറമ്പ്, മുടക്കണ്ടി, കീഴല്ലൂർ പ്രദേശങ്ങളിൽ ഒന്നും രണ്ടും ഘട്ടങ്ങളിൽ സ്ഥലം ഏറ്റെടുത്തവർക്ക് നഷ്ടപരിഹാരം നൽകുകയും മൂന്നാം ഘട്ടത്തിൽ ഭൂമി ഏറ്റെടുത്ത 800 ഓളം ഭൂവുടമകളെ അവഗണിക്കുകയാണെന്നും പറഞ്ഞാണ് മാർച്ച് നടത്തിയത്.
ജനുവരിയിൽ കിൻഫ്ര ഉദ്യോഗസ്ഥർ പനയത്താംപറമ്പിൽ ഭൂവുടമകളുടെ യോഗം വിളിച്ചിരുന്നു. ഭൂമി ഏറ്റെടുക്കേണ്ടതിന് ആവശ്യമായ പണം ലഭ്യമാണെന്നും ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന മുഴുവൻ രേഖകളും സമർപ്പിക്കണമെന്നും അറിയിച്ചിരുന്നു. ഭൂമിയുടെ മുഴുവൻ രേഖകളും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സ്പെഷൽ തഹസിൽദാറുടെ ഓഫീസിൽ ഹാജരാക്കി. എന്നാൽ, മൂന്നാംഘട്ടത്തിന്റെ പണം അനുവദിക്കാതെ സർക്കാർ പിന്നോട്ടു പോയെന്നും പ്രതിഷേധക്കൂട്ടായ്മ സമിതി ഭാരവാഹികൾ ആരോപിച്ചിന്നു.
പരിസ്ഥിതി പ്രവർത്തകൻ വിനോദ് പയ്യട ഉദ്ഘാടനം ചെയ്തു. കെ.പി. വിനോദൻ അധ്യക്ഷത വഹിച്ചു.
District News
ഇരിട്ടി: ചുഴലിക്കാറ്റിലും മഴയിലും വിളമനയിലും തില്ലങ്കേരി കാഞ്ഞിരാടും കൃഷി നാശം. മേഖലയിൽ നിരവധി വാഴകൾ നിലംപൊത്തി. വിളമന അമ്പലത്തട്ടിൽ ഇളമ്പിലാൻ നാരായണന്റെ കുലച്ച നൂറോളം വാളകളാണ് നശിച്ചത്. സമീപത്തെ വീട്ടുപറമ്പിലെ വാഴകളും നശിച്ചു.
വ്യാഴാഴ്ച്ച വൈകുന്നേരം മഴയ്ക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റിലാണ് വാഴകൾ നിലംപൊത്തിയത്. കാറ്റിനെ പ്രതിരോധിക്കാൻ വാഴയ്ക്ക് താങ്ങ് സ്ഥാപിച്ച് കൂട്ടിക്കെട്ടിയെങ്കിലും ശക്തമായ കാറ്റിൽ തകരുകയായിരുന്നു.
തില്ലങ്കേരി കാഞ്ഞിരാടും കാറ്റ് വലിയ നാശം ഉണ്ടാക്കി. മേഖലയിൽ നിരവധി കുലച്ചതും കുലയ്ക്കാറായതുമായ വാഴകളാണ് നശിച്ചത്. ജൈവകർഷകൻ ഷിംജിത്തിന്റെ നൂറിലധികം വാഴകളും കാറ്റിൽ നശിച്ചു.
സ്ഥലം പാട്ടത്തിനെടുത്ത് ഷിംജിത്തും സുഹൃത്തുകളായ ദിലീപൻ, ശ്രീജിത്ത്, നന്ദനൻ എന്നിവർ ചേർന്ന് നടത്തിയ കൃഷിയിലാണ് വലിയ നശമുണ്ടായത്. കുരങ്ങിന്റെയും കാട്ടുപന്നിയുടെയും ശല്യം രൂക്ഷമായ പ്രദേശത്ത് കൃഷിയിടത്തിന് ചുറ്റും വേലി സ്ഥാപിച്ചും കാവലിരുന്നും സംരക്ഷിച്ച കൃഷിയാണ് കാറ്റിലും മഴയിലും തകർന്നത്.
കാലവർഷത്തിന്റെ ആരംഭത്തിൽ ഉണ്ടാകാറുള്ള നഷ്ടം ഒഴിവാക്കാൻ മഴക്കാലത്തിന്റെ അവസാന മാസങ്ങളിൽ കൃഷി നടത്തി വേനൽക്കാലത്ത് വിളവ് ലഭിക്കുന്ന രീതിയിൽ നട്ട കൃഷിയാണ് നശിച്ചത്.
കൃഷിയിടത്തിലെ പൊക്കംകുറഞ്ഞ റോബസ്റ്റ ഇനത്തിൽപ്പെട്ട വാഴകളിൽ നിന്ന് പന്നികൾ കുലതിന്ന് ഉണ്ടാക്കുന്ന നഷ്ടവും ഏറെയാണ്. പ്രകൃതി ദുരന്തമായി കണക്കാക്കി നഷ്ടപരിഹാരം ഉടൻ അനുവദിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
District News
ഇരിട്ടി: ആറളം പഞ്ചായത്തിലെ വട്ടപ്പറമ്പിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. അന്തീനാട്ട് മാത്യുവിന്റെ 100 ഓളം കുലച്ച വാഴകൾ, കവുങ്ങ്, വെള്ളം നനയ്ക്കുന്നതിനായി സ്ഥാപിച്ച പൈപ്പ് എന്നിവ തകർത്തു.
ആറളം ഫാമിനോട് ചേർന്ന് കിടക്കുന്ന പ്രദേശത്ത് നാട്ടുകാർ സ്ഥാപിച്ചിരുന്ന തൂക്കുവേലി തകർത്താണ് ആന കൃഷിയിടത്തിൽ പ്രവേശിച്ചത്. രണ്ടുവർഷം മുന്‍പ് വേലി സ്ഥാപിച്ചതോടെ ആനയുടെ ശല്യം കുറഞ്ഞിരുന്നു.
മേഖലയിൽ കുരങ്ങിന്റെ ശല്യം കാരണം കാർഷിക വിളകൾ പരിപാലിക്കാൻ ബുദ്ധിമുട്ടുമ്പോഴാണ് വീണ്ടും ആനകളുടെ വിളയാട്ടം. വിളവെടുക്കാൻ പാകമായ 100 ഓളം വാഴകളാണ് ആനകൾ ചവിട്ടിമെതിച്ചത്.
District News
കണ്ണൂർ: എൽഡിഎഫിന്റെ ബ്ലോക്ക് പഞ്ചായത്തിലുള്ള ആധിപത്യത്തിന് തടയിടാനുള്ള തീവ്രപോരാട്ടത്തിലാണ് യുഡിഎഫ്. നിലവിൽ, 11 ബ്ലോക്ക് പഞ്ചായത്തുകളിൽ ഇരിട്ടി മാത്രമാണ് എൽഡിഎഫിന് ഒപ്പമുള്ളത്.
പയ്യന്നൂർ, തളിപ്പറമ്പ്, ഇരിക്കൂർ, പേരാവൂർ, ഇരിട്ടി, കൂത്തുപറമ്പ്, പാനൂർ, തലശേരി, എടക്കാട്, കണ്ണൂർ, കല്യാശേരി ബ്ലോക്കുകൾ എൽഡിഎഫിന് ഒപ്പമാണ്. കഴിഞ്ഞ തവണ ഇരിക്കൂറിൽ ഒപ്പത്തിനൊപ്പമെത്തിയപ്പോൾ നറുക്കെടുപ്പിലൂടെ എൽഡിഎഫ് അധ്യക്ഷ സ്ഥാനം നേടിയെടുക്കുകയായിരുന്നു.
കൂടുതൽ ബ്ലോക്കുകൾ പിടിച്ചെടുക്കാനാണ് യുഡിഎഫ് ശ്രമം. നിലവിലുള്ളവയിൽ ഭൂരിപക്ഷം ഉയർത്താനും 11 ബ്ലോക്കിലും ആധിപത്യം ഉറപ്പിക്കാനുമാണ് എൽഡിഎഫ് ശ്രമം. "നാട്ടിലോട്ടി'ൽ കണ്ണൂർ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലൂട ദീപിക സഞ്ചരിക്കുന്നു.
പയ്യന്നൂർ
നേരത്തെ 13 ഡിവിഷനുകളാണ് പയ്യന്നൂർ ബ്ലോക്കിൽ ഉണ്ടായിരുന്നത്. ഇക്കുറി 14 ആയി വർധിച്ചു. തുടക്കം മുതൽ എൽഡിഎഫിനാണ് ഭരണം. രാമന്തളി, കുഞ്ഞിമംഗലം, കരിവെള്ളൂർ-പെരളം, എരമം-കുറ്റൂർ, പെരിങ്ങോം-വയക്കര, കാങ്കോൽ-ആലപ്പടമ്പ്, ചെറുപുഴ എന്നീ പഞ്ചായത്തുകൾ അടങ്ങിയതാണ് പയ്യന്നൂർ ബ്ലോക്ക്. പയ്യന്നൂർ ബ്ലോക്ക് പരിധിയിലെ മുഴുവൻ പഞ്ചായത്തുകളും ഇടതുപക്ഷമാണ് ഭരിക്കുന്നത്. നിലവിലെ കക്ഷിനില: എൽഡിഎഫ്-12, യുഡിഎഫ്-ഒന്ന്.
തളിപ്പറമ്പ്
തളിപ്പറമ്പ് ബ്ലോക്കിലും ഭൂരിപക്ഷം എൽഡിഎഫിനാണ്. ഉദയഗിരി, ആലക്കോട്, ചപ്പാരപ്പടവ്, നടുവിൽ, ചെങ്ങളായി, കുറുമാത്തൂർ, പരിയാരം, പട്ടുവം, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തുകൾ അടങ്ങിയതാണ്. ആറ് പഞ്ചായത്തുകൾ എൽഡിഎഫിനൊപ്പം. ആലക്കോട്, ചപ്പാരപ്പടവ്, നടുവിൽ പഞ്ചായത്തുകളിൽ യുഡിഎഫ്. ഇത്തവണ ഒരു ഡിവിഷൻ കൂടി വർധിച്ച് 17 ആയി. നിലവിലെ കക്ഷിനില: എൽഡിഎഫ്-10, യുഡിഎഫ്-ആറ്.
ഇരിക്കൂർ
ഇടതിനും വലതിനും ഒരുപോലെ പ്രതീക്ഷയുള്ള ബ്ലോക്ക് പഞ്ചായത്ത്. 2020ൽ ഇരു മുന്നണികളും ഏഴു വീതം സീറ്റുകൾ നേടിയപ്പോൾ നറുക്കെടുപ്പിലൂടെ എൽഡിഎഫിന് പ്രസിഡന്റ് സ്ഥാനവും യുഡിഎഫിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചു. ഇത്തവണ വ്യക്തമായ ഭൂരിപക്ഷത്തിൽ ഭരണം നേടുകയാണ് ഇരുപക്ഷത്തിന്റെയും ശ്രമം. നേരത്തെ ഇടതുപക്ഷം മാത്രം ഭരിച്ചിരുന്ന ബ്ലോക്കിൽ കഴിഞ്ഞതവണ യുഡിഎഫ് കൂടുതൽ സീറ്റുകൾ നേടുകയായിരുന്നു. കുറ്റ്യാട്ടൂർ, മയ്യിൽ, മലപ്പട്ടം, പടിയൂർ-കല്യാട്, ഇരിക്കൂർ, പയ്യാവൂർ, ഏരുവേശി, ഉളിക്കൽ എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നു. നിലവിലെ കക്ഷിനില: എൽഡിഎഫ്-ഏഴ്, യുഡിഎഫ്-ഏഴ്.
പേരാവൂർ
തുടക്കത്തിൽ മൂന്നുതവണ യുഡിഎഫിനൊപ്പം. പിന്നീട് തുടർച്ചയായി എൽഡിഎഫ് ഭരിക്കുന്ന ബ്ലോക്ക്. 2005ലാണ് എൽഡിഎഫ് പേരാവൂർ ബ്ലോക്ക് പിടിച്ചെടുക്കുന്നത്. കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ, കോളയാട്, മാലൂർ, മുഴക്കുന്ന് പഞ്ചായത്തുകൾ ഉൾപ്പെടുന്നു. കൊട്ടിയൂർ ഒഴികെയുള്ള എല്ലാ പഞ്ചായത്തുകളും ഭരിക്കുന്നത് എൽഡിഎഫ്. ഇത്തവണ ഒരു ഡിവിഷൻ കൂടി 14 ആയി. നിലവിലെ കക്ഷിനില: എൽഡിഎഫ്-10, യുഡിഎഫ്-മൂന്ന്.
കല്യാശേരി
ബ്ലോക്ക് പഞ്ചായത്ത് നിലവിൽ വന്നത് മുതൽ ഇടത് ആധിപത്യം. കല്യാശേരി, കണ്ണപുരം, മാട്ടൂൽ, മാടായി, ഏഴോം, ചെറുതാഴം, നാറാത്ത് പഞ്ചായത്തുകൾ ഉൾപ്പെടുന്നു. അഞ്ച് പഞ്ചായത്തുകൾ എൽഡിഎഫും രണ്ടെണ്ണം യുഡിഎഫുമാണ് ഭരിക്കുന്നത്. ഇത്തവണ രണ്ട് ഡിവിഷനുകളിൽ വർധിച്ച് 16 ആയി. നിലവിലെ കക്ഷിനില: എൽഡിഎഫ്-ഒമ്പത്, യുഡിഎഫ്-അഞ്ച്.
ഇരിട്ടി
ജില്ലയിൽ യുഡിഎഫിന്റെ കൈവശമുള്ള ഏക ബ്ലോക്ക് പഞ്ചായത്ത്. കഴിഞ്ഞ തവണയാണ് ഒരു സീറ്റിന്റെ മുൻതൂക്കത്തിൽ യുഡിഎഫ് ഭരണം പിടിച്ചത്. ഇത്തവണ ഇടത്, വലത് മുന്നണികൾക്ക് അഭിമാനപോരാട്ടമാണ്. ഭരണം പിടിക്കാൻ വാർഡുകൾ ഏകപക്ഷീയമായ രീതിയിൽ വിഭജിച്ചെന്ന ആരോപണം യുഡിഎഫിനുണ്ട്. ആറളം, അയ്യൻകുന്ന്, പായം, തില്ലങ്കേരി, കീഴല്ലൂർ കൂടാളി പഞ്ചായത്തുകൾ ഉൾപ്പെടുന്നു. അയ്യൻകുന്ന് മാത്രം യുഡിഎഫിനൊപ്പം. ഇത്തവണ ഡിവിഷൻ ഒന്ന് വർധിച്ച് 14 ആയി. നിലവിലെ കക്ഷിനില: യുഡിഎഫ്-ഏഴ്, എൽഡിഎഫ്-ആറ്.
കൂത്തുപറമ്പ്
തുടക്കം മുതൽ എൽഡിഎഫ് ആധിപത്യം. കോട്ടയം, മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്, പാട്യം, കുന്നോത്തുപറമ്പ്, തൃപ്രങ്ങോട്ടൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്നു. തൃപ്രങ്ങോട്ടൂർ ഒഴികെ ബാക്കിയുള്ളവ എൽഡിഎഫിന്റെ പഞ്ചായത്തുകൾ. നിലവിലെ കക്ഷിനില: എൽഡിഎഫ്-ഒമ്പത്, യുഡിഎഫ്-നാല്.
പാനൂർ
2010ൽ നിലവിൽ വന്നത് മുതൽ എൽഡിഎഫ് മാത്രമാണ് ഭരിച്ചത്. ചൊക്ലി, പന്ന്യന്നൂർ, മൊകേരി, കതിരൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്നു. നാലും എൽഡിഎഫിനൊപ്പം. മുഴുവൻ സീറ്റുകളിൽ വിജയിച്ചതും എൽഡിഎഫ്. ഇത്തവണ ഒരു ഡിവിഷൻ കൂടി ഉൾപ്പെടുത്തി 14 ആയി.
തലശേരി
തുടക്കം മുതൽ എൽഡിഎഫ് കോട്ട. മുഴുവൻ സീറ്റിലും ഇടതുപക്ഷം. പിണറായി, ധർമടം, അഞ്ചരക്കണ്ടി, വേങ്ങാട്, മുഴപ്പിലങ്ങാട്, ന്യൂമാഹി, എരഞ്ഞോളി പഞ്ചായത്തുകളടങ്ങുന്നു. ഇത്തവണ ഒരു ഡിവിഷൻ കൂടി 15 ആയി.
എടക്കാട്
ശക്തമായ മത്സരം നടക്കാൻ സാധ്യതയുള്ള ബ്ലോക്ക് പഞ്ചായത്ത്. നിലവിൽ ഒരു സീറ്റിന്റെ ലീഡിൽ ഇടതുഭരണം. ചെമ്പിലോട്, കൊളച്ചേരി, കടമ്പൂർ, മുണ്ടേരി, പെരളശേരി പഞ്ചായത്തുകളാണ് ബ്ലോക്കിലുള്ളത്. കൊളച്ചേരി, കടമ്പൂർ പഞ്ചായത്തുകൾ ഒഴികെ ഇടതുഭരണം. ബ്ലോക്ക് പിടിക്കാൻ യുഡിഎഫ് ശ്രമിക്കുമ്പോൾ നിലനിർത്താനുള്ള ശ്രമത്തിലാണ് എൽഡിഎഫ്. നിലവിലെ കക്ഷിനില: എൽഡിഎഫ്-ഏഴ്, യുഡിഎഫ്-ആറ്.
കണ്ണൂർ
സീറ്റുകൾ ഒപ്പത്തിനൊപ്പമെത്തിയപ്പോൾ ഒരുതവണ നറുക്കെടുപ്പിലൂടെ യുഡിഎഫ് പ്രസിഡന്റ് സ്ഥാനത്തിരുന്നതൊഴികെ മറ്റെല്ലാതവണയും എൽഡിഎഫിനൊപ്പം. അഴീക്കോട്, ചിറക്കൽ, പാപ്പിനിശേരി, വളപട്ടണം എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നു. വളപട്ടണം പഞ്ചായത്ത് ഒഴികെ എൽഡിഎഫിനൊപ്പം. ഒരു ഡിവിഷൻ വർധിച്ച് 14 ആയി. നിലവിലെ കക്ഷിനില: എൽഡിഎഫ്-10, യുഡിഎഫ്-മൂന്ന്.
District News
കാസര്‍ഗോഡ്: ഉടമസ്ഥന്റെ കാര്‍ മോഷ്ടിച്ച ഡ്രൈവറും സംഘവും അറസ്റ്റിൽ. ചെമ്മനാട് മേല്‍പറമ്പ് സ്വദേശി റംസാന് സുല്‍ത്താന്‍ ബഷീര്‍ (25), കാസര്‍ഗോഡ് തളങ്കര തെരുവത്ത് സ്വദേശി ടി.എച്ച്. ഹംനാസ് (24), പാലക്കാട് തെങ്കര പുഞ്ചക്കോട് സ്വദേശി പി.കെ. അസ്ഹറുദ്ദീന് (36) എന്നിവരാണ് അറസ്റ്റിലായത്.
ഡിസംബര്‍ ഒന്നിനു രാത്രിയിലാണ് മധൂര്‍ ഇസത്ത് നഗര്‍ സ്വദേശി മുഹമ്മദ് മുസ്തഫയുടെ വീട്ടുമുറ്റത്തു നിന്നും ടൊയോട്ട ഗ്ലാന്‍സ കാറും കാറിലുണ്ടായിരുന്ന 32,000 രൂപയും ഉള്‍പ്പെടെ 13.12 ലക്ഷം രൂപയുടെ മുതല്‍ മോഷണം പോയത്.
വിദ്യാനഗര്‍ പോലീസ് കാറിന്റെ ജിപിഎസ് കേന്ദ്രീകരിച്ച് നടത്തിയ അനേഷ്വണത്തില്‍ പാലക്കാട് ജില്ലയിലെ അഗളി പോലീസ് സ്റ്റേഷന് പരിധിയില്‍ കൂടി ഓടിച്ച് പോകുന്നതായി കണ്ടത്തി. വിവരം കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി ബി.വി. വിജയഭാരത് റെഡ്ഡി പാലക്കാട് പോലീസിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അഗളി പോലീസ് വാഹനം തമിഴ്നാട് മേട്ടുപ്പാളയത്തു നിന്നും പിടികൂടി.
കേസിലെ മൂന്നാംപ്രതി അസ്ഹറുദ്ദീനെ വാഹനമുള്‍പ്പെടെ പിടികൂടുകയായിരുന്നു. പോലീസ് വാഹനം കസ്റ്റഡിയില്‍ എടുക്കുന്ന സമയം കാറിന്റെ ഒറിജിനല്‍ നമ്പര്‍ പ്ലേറ്റ് മാറ്റി തമിഴ്നാട് രജിസ്ട്രേഷന് നമ്പര്‍ പ്ലേറ്റ് പതിച്ച നിലയിലായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മറ്റു പ്രതികളെ പിടികൂടുന്നത്.
ഡ്രൈവറായിരുന്ന റംസാന് ഉടമസ്ഥന്റെ വീട്ടില്‍ നിന്നും കാറിന്റെ ചാവി എടുത്തുപകരം സാമ്യമുള്ള മറ്റൊരു ഡമ്മി ചാവി വാങ്ങി വച്ച് രണ്ടാംപ്രതിയുടെ സഹായത്തോടെ കാര്‍ കവരുകയായിരുന്നു. കാര്‍ വില്പന നടത്തി കിട്ടിയ തുകയില്‍ നിന്നും 1.40 ലക്ഷം രൂപ രണ്ടാംപ്രതി താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ നിന്നും വാഹനത്തിന്റെ ഒറിജിനല്‍ നമ്പര്‍ പ്ലേറ്റ് പെരുമ്പള കുഞ്ഞടുക്കം എന്ന സ്ഥലത്തു നിന്നും കണ്ടെത്തി.
റംസാനെതിരേ വിദ്യാനഗര്‍, പരിയാരം, മേല്പറമ്പ, കുമ്പള എന്നീ പോലീസ് സ്റ്റേഷനുകളിലും ഹംനാസിനെതിരേ ഹൊസ്ദുര്‍ഗ്, മേല്‍പറമ്പ് എന്നീ സ്റ്റേഷനുകളിലുമായി കേസുകളുണ്ട്.
District News
കതിരൂർ പയറ്റ്
കതിരൂർ: ആധിപത്യം ഉറപ്പിക്കാനുള്ള പോരാട്ടത്തിലാണ് എൽഡിഎഫ് തയാറെടുക്കുന്നതെങ്കിൽ വിജയപ്രതീക്ഷയോടെയാണ് യുഡിഎഫും കതിരൂർ ഡിവിഷനിൽ മത്സരരംഗത്തുള്ളത്.ജയപരാജയങ്ങളെ നിശ്ചയിക്കാൻ എൻഡിഎയും രംഗത്തുണ്ട്. എൽഡിഎഫിൽ സിപിഎമ്മിന് വ്യക്തമായ മേൽക്കൈയുള്ള ജില്ലാ ഡിവിഷനാണിത്.
കതിരൂർ, എരഞ്ഞോളി പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും ന്യൂമാഹി പഞ്ചായത്തിലെ രണ്ട് വാർഡുകളും എരുവട്ടി ബ്ലോക്ക് ഡിവിഷനിലുള്ള ഏഴ് വാർഡുകളും ചേർന്നതാണ് കതിരൂർ ഡിവിഷൻ. അതിർത്തി മാറും മുൻപുള്ള ഡിവിഷനിൽ എൽഡിഎഫിലെ മുഹമ്മദ് അഫ്സൽ 20,329 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫിലെ ടി.പി. ഹരിദാസിനെ തോൽപ്പിച്ചത്. നിലവിലെ ഡിവിഷൻ ഘടനയും തങ്ങൾക്ക് അനുകൂലമെന്ന് എൽഡിഎഫ് വിലയിരുത്തുന്നു.
എൽഡിഎഫ്
കതിരൂർ പഞ്ചായത്തിൽ രണ്ടുതവണ അംഗമായിരുന്ന എം.കെ.ശോഭയാണ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. ജനാതിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം, തലശേരി ഏരിയാ സെക്രട്ടറി, സിപിഎം കതിരൂർ ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. റബ്കോ ജീവനക്കാരിയാണ്. കതിരൂർ തരുവണത്തെരു സ്വദേശിനിയാണ്.
യുഡിഎഫ്
തലശേരി ജില്ലാ കോടതിയിൽ അഭിഭാഷകയായ വീണാ വിശ്വനാഥാണ് യുഡിഎഫ് സ്ഥാനാർഥി.നിയമ വിദ്യാർഥിനിയായിരിക്കെ പാലയാട് കാന്പസിൽ കെഎസ്യു സ്ഥാനാർഥിയായിരുന്നു. നിലവിൽ ലോയേഴ്സ് കോൺഗ്രസ് യൂത്ത് വിംഗ് പ്രസിഡന്റാണ്. തലശേരി കൊളശേരി മഠത്തുഭാഗം സ്വദേശനിയാണ്.
എൻഡിഎ
ചെന്നൈയിൽ ജനിച്ച രശ്മി ജയരാജനാണ് എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്നത്. പഠനം കൊല്ലത്തായിരുന്നു. ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ പഠിച്ചശേഷം 12 വർഷം യുഎസ്എയിൽ അധ്യാപികയായി ജോലി ചെയ്തു. ആദ്യമായാണ് മത്സരരംഗത്ത്. ധർമടം സ്വദേശിനിയാണ്.
ആരു കാക്കും അതിര്‍ത്തി ?
മഞ്ചേശ്വരം: അതിര്‍ത്തിമേഖലയായ മഞ്ചേശ്വരം രൂപീകരണകാലം തൊട്ട് മുസ്ലിംലീഗിനെ തുണയ്ക്കുന്ന ഡിവിഷനാണ്. കഴിഞ്ഞതവണ മുസ്ലിംലീഗിന്റെ ഗോള്‍ഡന്‍ അബ്ദുള്‍റഹ്മാന്‍ 2,384 വോട്ടിനാണ് ബിജെപിയുടെ കെ.എല്‍. പുഷ്പരാജിനെ പരാജയപ്പെടുത്തിയത്. മഞ്ചേശ്വരം പഞ്ചായത്തിലെ 15ഉം മംഗല്‍പാടിയിലെ 13ഉം മീഞ്ചയിലെ 12ഉം ഉള്‍പ്പെടെ 40 വാര്‍ഡുകള്‍ അടങ്ങിയതാണ് ഡിവിഷന്. മഞ്ചേശ്വരം പഞ്ചായത്ത് ബിജെപിയുടെ പിന്തുണയോടെ സ്വതന്ത്ര ഭരിക്കുമ്പോള്‍ മംഗല്പാടി യുഡിഎഫും മീഞ്ച എല്‍ഡിഎഫും ഭരിക്കുന്നു. കഴിഞ്ഞതവണ എസ്ഡിപിഐ 1,692 വോട്ടുകള്‍ നേടിയ ഡിവിഷനാണിത്.
യുഡിഎഫ്
മംഗല്പാടി പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസസ്ഥിരംസമിതി അധ്യക്ഷ മുസ്ലിംലീഗിന്റെ ഇര്‍ഫാന ഇക്ബാല്‍ ആണ് യുഡിഎഫ് സ്ഥാനാര്‍ഥി. ജീവകാരുണ്യപ്രവര്‍ത്തനരംഗത്ത് സജീവമായ ഇര്‍ഫാന ഷെയ്ഖ് സയിദ് വയോജനമന്ദിരം നടത്തുന്ന ട്രസ്റ്റിന്റെ സ്ഥാപക കൂടിയാണ്. ഇര്‍ഫാനയുടെ ഇമേജ് ഡിവിഷനില്‍ വന്‍ഭൂരിപക്ഷത്തോടെയുള്ള വിജയം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം.
എന്‍ഡിഎ
ബിജെപി ജില്ലാകമ്മിറ്റിയംഗം ജയന്തി ഷെട്ടിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. രണ്ടുതവണ മംഗല്പാടി പഞ്ചായത്തംഗമായി പ്രവര്‍ത്തിച്ചതിന്റെ അനുഭവപരിചയവുമായിട്ടാണ് അവര്‍ വോട്ട് തേടുന്നത്. ദീര്‍ഘനാളായി പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായ ജയന്തിയുടെ സ്ഥാനാര്‍ഥിത്വം മികച്ച നേട്ടം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
എല്‍ഡിഎഫ്
എന്‍സിപിക്ക് അനുവദിച്ച സീറ്റ് നാഷണലിസ്റ്റ് മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഖദീജ മൊഗ്രാല്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം ഇതു പ്രകടനം മെച്ചപ്പെടുത്താനുള്ള പോരാട്ടമാണ്.
ലീഗ് തിരിച്ചെടുക്കുമോ ചെങ്കള
ചെങ്കള: യുഡിഎഫിന് ഷോക്ക് ട്രീറ്റ്മെന്റ് നല്കി ചെങ്കള പിടിച്ചെടുത്താണ് എല്‍ഡിഎഫ് കഴിഞ്ഞതവണ ജില്ലാ പഞ്ചായത്ത് ഭരണത്തിലേറിയത്. യുഡിഎഫ് സീറ്റ് നിഷേധിച്ചതിനെതുടര്‍ന്ന് എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച ഷാനവാസ് പാദൂര്‍ മുസ്ലിംലീഗിലെ ടി.ഡി. കബീറിനെതിരേ 139 വോട്ടിന്റെ അട്ടിമറിവിജയം കരസ്ഥമാക്കുകയായിരുന്നു. ചെങ്കള പഞ്ചായത്തിലെ 18ഉം മുളിയാറിലെ എട്ടും ചെമ്മനാട്ടെ ആറും ഉള്‍പ്പെടെ 32 വാര്‍ഡുകള്‍ ചേര്‍ന്നതാണ് ചെങ്കള ഡിവിഷന്. യുഡിഎഫ്- 20, എല്‍ഡിഎഫ്- 12, ബിജെപി-ഒന്ന് എന്നിങ്ങനെയാണ് നിലവിലെ വാര്‍ഡുകളിലെ കക്ഷിനില.
എല്‍ഡിഎഫ്
ഡിവിഷന് നിലനിര്‍ത്താന്‍ വീണ്ടും സ്വതന്ത്രസ്ഥാനാര്ഥിയെയാണ് എല്‍ഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. എംബിഎ ബിരുദധാരിയും അബുദാബിയില്‍ അക്കൗണ്ട്സ് ഓഫീസറുമായിരുന്ന ബേവിഞ്ച സ്വദേശിനി സഹര്‍ബാനു സാഗറാണ് ഇടതുസ്ഥാനാര്‍ഥി. കഴിഞ്ഞ തെരഞ്ഞെടുപ്പിലേതു പോലെ ലീഗ് വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ സഹര്ബാനുവിന്റെ സ്ഥാനാര്‍ഥിത്വം സഹായിക്കുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ.
യുഡിഎഫ്
നഷ്ടപ്പെട്ട ഡിവിഷന് തിരിച്ചുപിടിക്കുകയെന്നത് അഭിമാനപ്രശ്നമായി കരുതുന്ന മുസ്ലിംലീഗ് യുവസ്ഥാനാര്‍ഥി ജസ്ന മനാഫിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. വനിതാലീഗ് ചൂരിമൂല വാര്‍ഡ് പ്രസിഡന്റായ ജസ്നയുടെ സ്ഥാനാര്‍ഥിത്വം തോല്‍വിയുടെ വേദന വന്‍ഭൂരിപക്ഷത്തോടെ മറക്കാന്‍ സഹായിക്കുമെന്ന കണക്കുകൂട്ടലിലാണ് ലീഗ് നേതൃത്വം.
എന്‍ഡിഎ
ബിജെപിയുടെ ശുഭലത റൈയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. കഴിഞ്ഞ പത്തുവര്‍ഷമായി ബദിയഡുക്ക പഞ്ചായത്തംഗമായി പ്രവര്‍ത്തിക്കുന്നതിന്റെ അനുഭവപരിചയവുമായാണ് ശുഭലത വോട്ട് തേടുന്നത്. പൊതുരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ശുഭലതയുടെ സ്ഥാനാര്‍ഥിത്വം മികച്ച മുന്നേറ്റമുണ്ടാക്കാന്‍ സഹായിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ബിജെപി.
പിടികൊടുക്കാതെ ബദിയഡുക്ക
ബദിയഡുക്ക: മൂന്നു തെരഞ്ഞെടുപ്പുകളിലും ബിജെപിയെ ജയിപ്പിച്ച എടനീര്‍ ഡിവിഷന് ഇത്തവണ ബദിയഡുക്കയാണ്. കഴിഞ്ഞതവണ ബിജെപിയുടെ എം. ശൈലജ ഭട്ട് മുസ്ലിംലീഗിന്റെ ഷാഹിന സലീമിനെ 1,457 വോട്ടിനാണ് പരാജയപ്പെടുത്തിയത്. എന്നാല്‍ വാര്‍ഡ് വിഭജനം മത്സരത്തിന്റെ കടുപ്പം കൂട്ടിയിട്ടുണ്ട്. ബദിയഡുക്ക പഞ്ചായത്തിലെ 21ഉം കുംബഡാജെയിലെ 11ഉം ബെള്ളൂരിലെ എട്ടും മധൂര്‍, കാറഡുക്ക പഞ്ചായത്തുകളിലെ രണ്ടു വീതം വാര്‍ഡുകളും അടക്കം 44 വാര്‍ഡുകളാണ് ഇവിടെയുള്ളത്. ബെള്ളൂര്‍, മധൂര്‍, കാറഡുക്ക പഞ്ചായത്തുകള്‍ ബിജെപിയും ബദിയഡുക്ക, കുംബഡാജെ പഞ്ചായത്തുകള്‍ യുഡിഎഫുമാണ് ഭരിക്കുന്നത്. പട്ടികജാതി സംവരണ ഡിവിഷനായ ഇവിടെ നിര്‍ണായക സ്വാധീനമുള്ള മൊഗേറ സമുദായാംഗങ്ങളെയാണ് മൂന്നു മുന്നണികളും രംഗത്തിറക്കി യിരിക്കുന്നത്.
എന്‍ഡിഎ
പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് രാമപ്പ മഞ്ചേശ്വരമാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ബിജെപി ജില്ലാ വൈസ്പ്രസിഡന്റും സംസ്ഥാന കൗണ്‍സില്‍ അംഗവും മൊഗേറ സംഘം ജില്ലാ രക്ഷാധികാരിയുമാണ്. വന്‍ഭൂരിപക്ഷത്തിൽ ഡിവിഷന് നിലനിര്‍ത്തുമെന്ന ആത്മവിശ്വാസമാണ് ബിജെപിക്ക്.
യുഡിഎഫ്
മുസ്ലിംലീഗിന് അനുവദിച്ച സീറ്റില്‍ ലക്ഷ്മണ പെരിയടുക്കയാണ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി. മൊഗേറ സര്‍വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ്, ഓള് ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് എസ്സി എസ്ടി ഓര്ഗനൈസേഷന് ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവപരിചയമുണ്ട്. ഒന്നാംസ്ഥാനമാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
എല്‍ഡിഎഫ്
സിപിഐ ബദിയഡുക്ക മണ്ഡലം കമ്മറ്റിയംഗം പ്രകാശ് കുംബഡാജെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. വാര്‍ഡ് വിഭജനത്തിന്റെ ആനുകൂല്യം കടുത്തപോരിന് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ് നേതൃത്വം.
District News
ആളൂര്‍: ഭാര്യാപിതാവിനെ വീട്ടില്‍ക്കയറി ആക്രമിച്ച കേസില്‍ അറസ്റ്റില്‍.
കഴിഞ്ഞദിവസം രാത്രി ആളൂര്‍ കുട സ്റ്റോപ്പ് സ്വദേശി വാഴപ്പിള്ളി ചക്കാത്ത് വീട്ടില്‍ ബിജു(53) വിനെയാണ് ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ പുല്ലൂര്‍ ഊരകം സ്വദേശി നെല്ലിശേരി വീട്ടില്‍ ജിറ്റ്(27), സഹോദരന് റിറ്റ്(26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബിജുവിന്റെ മകളുടെ ഭര്‍ത്താവാണ് ജിറ്റ്. മകളെ ജിറ്റ് ദേഹോപദ്രവമേല്‍പ്പിക്കുന്നത് പതിവായതിനെ തുടര്‍ന്ന് ജിറ്റുമായി പിരിഞ്ഞ മകളും കുഞ്ഞും 10 മാസമായി ബിജുവിന്റെ വീട്ടിലാണ് താമസിക്കുന്നത്.
ഭാര്യയെയും കുഞ്ഞിനേയും വിട്ടുകിട്ടണം എന്നുപറഞ്ഞാണ് ജിറ്റ് സഹോദരനൊന്നിച്ച് ബിജുവിന്റെ വീട്ടിലെത്തിയത്. എന്നാല്‍ മകള്‍ ജിറ്റിന്റെ കൂടെപോകാന്‍ തയാറായില്ല. ഇതിനെ തുടര്‍ന്നാണ് പ്രതികള്‍ പരാതിക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.
പ്രതികള്‍ രണ്ടുപേരും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ റൗഡികളാണ്. ആളൂര്‍ എസ്ഐ കെ.ടി. ബെന്നി, എസ്ഐ ജി. പ്രസന്നകുമാര്‍, സിപിഒമാരായ ആഷിഖ്, ശ്രീജിത്ത് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
District News
കോട്ടപ്പുറം: ചേരമാൻപറമ്പ് കപ്പേളയിലെ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാളിന് കത്തീഡ്രൽ വികാരി റവ.ഡോ. ഡൊമിനിക് പിൻഹീറോ കൊടിയേറ്റ് നിർവഹിച്ചു. ദിവ്യബലിക്ക് ഗോതുരുത്ത് ഫൊറോന വികാരി ഫാ. ജാക്സൺ വലിയപറമ്പിൽ മുഖ്യകാർമികത്വംവഹിച്ചു. ഫാ. റോബിൻസൺ വചനപ്രഘോഷണംനടത്തി.
ഫാ. പീറ്റർ കണ്ണമ്പുഴ, ഫാ. നിഖിൽ മുട്ടിക്കൽ എന്നിവർ സഹകാർമികരായി. നാളെയാണ് തിരുനാൾ ഊട്ടുനേർച്ചയും ഉണ്ടാകും.
District News
കൊരട്ടി: പൊങ്ങം നൈപുണ്യ കോളജിൽ ലക്ഷ്യ - 2025 ടെക്നോ കൾച്ചറൽ ഫെസ്റ്റ് യുടൂബര്‍ അബിൻ ബാബ്സ് എബ്രഹാം ഉദ്ഘാടനംചെയ്തു.
കോളജ് പ്രിൻസിപ്പൽ റവ.ഡോ. പോളച്ചൻ കൈത്തോട്ടുങ്കൽ അധ്യക്ഷതവഹിച്ചു. വൈസ് പ്രിൻസിപ്പൽ ട്രീസ പാറക്കൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ കൃപ സുരേഷ്, ഡോ. ജീന ആന്റണി, നിഖിൽ വർഗീസ്, പ്രോഗ്രാം കൺവീനർ ഫെബിൻ ഡേവിസ്, കെ.ജി ഹന്ന, അലൻ കെ. ജോജോ, കോളജ് യൂണിയൻ ചെയർപേഴ്സൺ തീർഥ സുരേഷ് എന്നിവർ പ്രസംഗിച്ചു. വിവിധ മത്സരങ്ങളിലായി രണ്ടായിരത്തോളം വിദ്യാർഥികൾ പങ്കെടുത്തു. രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ് കളമശേരിയാണ് ഓവറോൾകിരീടം നേടിയത്.
District News
കൊടുങ്ങല്ലൂർ: തെരുവുനായ ആക്രമണത്തിൽ കൊടുങ്ങല്ലൂരിൽ രണ്ടുപേർക്ക് പരിക്കേറ്റു. ലോകമലേശ്വരം തിരുവള്ളൂർ ഉണിച്ചിരിയാട്ട് ഷെമീർ(37), സമീപത്തെ മേലേഴത്ത് ബാബു(54) എന്നിവർക്കാണ് പരിക്കേറ്റത്.
ഷെമീറിന് ചുണ്ടിനും മുഖത്തുമാണ് പരിക്കേറ്റത്. വൈകീട്ട് വീടിന്റെ മുമ്പിലുള്ള റോഡരികിൽ നിൽക്കുന്നതിനിടയിൽ തെരുവുനായ മുഖത്തേക്കുചാടി കടിക്കുകയായിരുന്നു. താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും
പരിക്ക് ഗുരുതരമായതിനാൽ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മുഖത്തേറ്റ കടിയെ തുടർന്ന് പ്ലാസ്റ്റിക് സർജറി വേണ്ടിവരുമെന്ന് ഡോക്ടർ അറിയിച്ചു.
ബാബുവിന് തെരുവുനായയുടെ നഖംകൊണ്ടുള്ള പോറൽമൂലമുള്ള പരിക്കാണുണ്ടായത്. ആക്രമിക്കാൻ ശ്രമിച്ചുവെങ്കിലും ഒരുവിധം രക്ഷപ്പെട്ടു. ഇയാൾ കൊടുങ്ങല്ലർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
District News
ചാലക്കുടി: നഗരസഭ ആര്യങ്കാല പത്താംവാർഡിൽ മത്സരം കോൺഗ്രസും യുഡിഎഫും തമ്മിൽ. കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗിലെ ജോജി കാട്ടാളനാണ് ഇവിടെനിന്നു വിജയിച്ചത്.
ഈ വാർഡിൽ കോൺഗ്രസ് ലിബി ഷാജിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. എന്നാൽ മുസ്ലിം ലീഗ് ഇവിടെ ജോജിയുടെ ഭാര്യ ലിജിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ഇതോടെ തർക്കം മുറുകി. മുസ്ലിംലീഗ് സംസ്ഥാന നേതാക്കൾവരെ ഇടപെട്ടതിനെ തുടർന്ന് സീറ്റ് മുസ്ലിംലീഗിനുതന്നെ നൽകി. എന്നാൽ ലിബി ഷാജി പിന്മാറിയില്ല. ലിബിയെ കോൺഗ്രസിൽനിന്നു പുറത്താക്കിയെങ്കിലും കോൺഗ്രസ് പ്രവർത്തകർ ലിബി ഷാജിക്കു വേണ്ടിയാണ് പ്രചാരണം നടത്തുന്നത്. കോൺഗ്രസ് പതാകയുമായിട്ടാണ് പ്രവർത്തകർ വീടുകൾ കയറിയിറങ്ങി പ്രചാരണം നടത്തുന്നത്.
നിലവിലെ കൗൺസിലറായ ലിബി ഷാജിയുടെ വാർഡിന്റെ ഒരുഭാഗം വാർഡ് പുനർവിഭജനം നടത്തിയപ്പോൾ ആര്യങ്കാലവാർഡിൽ ലയിച്ചു. ഇതോടെയാണ് ലിബി ഷാജിയെ ഇവിടെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ലിജി ജോജിയും പ്രചാരണരംഗത്ത് സജീവമാണ്.
യുഡിഎഫിന്റെ സ്ഥാനാർഥിയായി ലിജി ജോജിയും കോൺഗ്രസിന്റെ പേരിൽ ലിബി ഷാജിയും വോട്ടുതേടുന്ന കാഴ്ചയാണിവിടെ.
District News
മതിലകം: വാർഡ് നിലനിർത്താൻ മുൻ ജില്ലാ പഞ്ചായത്തംഗം അങ്കത്തട്ടിൽ. തീപ്പൊരിമത്സരം നടക്കുന്ന മതിലകം പഞ്ചായത്തിലെ പുതിയ പന്ത്രണ്ടാം വാർഡിലാണ് മുൻ ജില്ലാപഞ്ചായത്തംഗം ഹഫ്സ ഒഫൂർ മത്സരരംഗത്തുള്ളത്.
കോൺഗ്രസിന്റെ കോട്ടയായിരുന്ന പഴയ പത്താം വാർഡ് കോൺഗ്രസിന്റെ കോട്ടയായിരുന്നു. പക്ഷെ കഴിഞ്ഞ രണ്ടുതവണ എൽഡിഎഫിലെ സിപിഐയുടെ സ്ഥാനാർഥിയാണ് വിജയിച്ചത്. ഇത്തവണ ശക്തയായ സ്ഥാനാർഥിയെയാണ് കോൺഗ്രസ് നിർത്തിയത്.
ഇതോടെ വാർഡ് നഷ്ടപ്പെടുമോയെന്ന ആശങ്ക ഇടതുപക്ഷത്തു ഉയരുകയും പരിചയസമ്പത്തുള്ള ജനകീയയായ ഹഫ്സ ഒഫൂറിനെ സ്ഥാനാർഥിയാക്കുകയുമായിരുന്നു.
വനിതാ സംവരണം വന്നതിനെ തുടർന്ന് 2010ൽ റവന്യുമന്ത്രിയായിരുന്ന കെ.പി. രാജേന്ദ്രന്റെ നിർബന്ധപ്രകാരമാണ് ജില്ലാപഞ്ചായത്ത് മതിലകം ഡിവിഷനിൽ സിപിഐയുടെ യുവസ്ഥാനാർഥിയായി ഈ വീട്ടമ്മ മത്സരരംഗത്ത് എത്തിയത്. വാശിയറിയ കന്നി മത്സരത്തിൽ വിജയം കരസ്ഥമാക്കി.
കഴിഞ്ഞതവണ മതിലകം ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുകയും നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുകയുംചെയ്ത ഇവർ നിലവിൽ ബ്ലോക്ക് പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റാണ്.
District News
കൊരട്ടി: സംസ്ഥാന സർക്കാരിന്റെ അധികാരത്തിനുമേൽ കേന്ദ്രം കൈകടത്തുന്നുവെന്നും ഇടതുപക്ഷത്തിനുനേരെ വൻ ഗൂഢാലോചനയാണ് കേരളത്തിൽ നടക്കുന്നതെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ.
കൊരട്ടി സെന്ററിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓരോ ഗൂഢാലോചനകൾക്കും പിന്നിൽ പ്രവർത്തിക്കുന്നവർക്കുനേരേ തന്നെയാണ് വൻ തിരിച്ചടികൾ ഉണ്ടാകുന്നതെന്നും അദ്ദേഹം തുടർന്നു. ജാതീയത പറഞ്ഞ് അധികാരത്തിലേറുന്നവർ പിന്നാക്കസമുദായങ്ങളെ അവഗണിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇതരമതസ്ഥരുടെ ആരാധാനാലയം പൊളിച്ച് തങ്ങളുടെ ആരാധാനാലയം പണിയണമെന്ന് വാശിപിടിക്കുന്ന അപരിഷ്കൃതരീതികളാണ് കേന്ദ്ര ഭരണകൂടത്തിന്റേതെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു. സിപിഐ ജില്ലാകമ്മിറ്റി അംഗം ടി.വി. രാമകൃഷ്ണൻ അധ്യക്ഷതവഹിച്ചു. താളമേളങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിനുപേർ പങ്കെടുത്ത പൊതുറാലി കിൻഫ്രാ പാർക്ക്, മഞ്ഞളിക്കെട്ട് എന്നിവിടങ്ങളിൽനിന്ന് ആരംഭിച്ച് കൊരട്ടിയിൽ സമാപിച്ചു.
ജില്ലാപഞ്ചായത്ത് സ്ഥാനാർഥി കെ.ആർ. സുമേഷ്, നേതാക്കളായ കെ.പി. തോമസ്, കെ.എ. ജോജി, ഡെന്നീസ് കെ. ആന്റണി, ജോർജ് ഐനിക്കൽ, ഡേവീസ് മാമ്പ്ര, എ.എ. ബിജു, കെ.കെ. രാജൻ, പി.സി. ബിജു, എം.ജെ ബെന്നി എന്നിവർ പ്രസംഗിച്ചു.
District News
ചാലക്കുടി: കേരളത്തിൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ മുന്നേറ്റമുണ്ടാകുമെന്നും നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമാകുമെന്നും മുൻ കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ.
പടിഞ്ഞാറെ ചാലക്കുടിയിൽ യുഡിഎഫ് തെരഞ്ഞെടുപ്പു പ്രചരണ പൊതുയോഗം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ജോണി പുല്ലൻ അധ്യക്ഷതവഹിച്ചു. സനീഷ്കുമാർ ജോസഫ് എംഎൽഎ, സ്ഥാനാർഥികളായ നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ, കെ.വി. പോൾ, ജോർജ് തോമസ്, ആനി പോൾ ഇട്ടുപ്പ് അയിനിക്കാടൻ, ലിൻഡ ജോയി, മുൻ നഗരസഭ ചെയർമാൻ എബി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
District News
ഇരിങ്ങാലക്കുട: മാര്‍തോമാ ശ്ലീഹായുടെ ഭാരതപ്രവേശന തിരുനാളിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍ മാര്‍തോമാ തീര്‍ഥാടനം നാളെ നടക്കും.
ഇരിങ്ങാലക്കുട കത്തീഡ്രല്‍ അങ്കണത്തില്‍നിന്ന് രാവിലെ 6.30ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്റെ നേതൃത്വത്തിലും മാള ഫൊറോന ദേവാലയാങ്കണത്തില്നിന്ന് രാവിലെ ഏഴിന് വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കലിന്റെ നേതൃത്വത്തിലും പുത്തന്‍ചിറ ഫൊറോന ദേവാലയാങ്കണത്തില്നിന്ന് രാവിലെ ഏഴിന് മോണ്‍. വില്സന് ഈരത്തറയുടെ നേതൃത്വത്തിലും ആരംഭിക്കുന്ന തീര്‍ഥാടനം കൊടുങ്ങല്ലുര്‍ സെന്റ് മേരീസ് ദേവാലയാങ്കണത്തിലെ സാന്തോം നഗറില്‍ രാവിലെ 10.45ന് എത്തിച്ചേരും. തുടർന്ന് സാന്തോം നഗറില്‍ തയാറാക്കിയിരിക്കുന്ന കല്‍വിളക്ക് തെളിയിക്കും. 11ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലി.
വികാരി ജനറാളും ജനറല്‍ കോഓര്‍ഡിനേറ്ററുമായ മോണ്‍. ജോളി വടക്കന്‍, ജനറല്‍ കണ്‍വീനര്‍ ഫാ. ഫ്രീജോ പാറയ്ക്കല്‍, ജോയിന്റ് കോഓര്‍ഡിനേറ്റര്‍ ഫാ. ജോയ് പെരേപ്പാടന്, ജോയിന്റ് കണ്‍വീനര്‍ ജിക്സന് നട്ടേക്കാടന്‍, സെക്രട്ടറി ഫാ. റിജോ ആലപ്പാട്ട് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.
District News
തൃശൂർ: ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ പെയ്ഡിന്റ ജില്ലാ മാതൃസംഗമം സംസ്ഥാന പ്രസിഡന്റ് കെ.എം. ജോർജ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ടോണി ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ചെയർമാൻ ഫാ. ജോൺസൺ അന്തിക്കാട്ട്, ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ. പ്രദീപൻ, തൃശൂർ ഗ്രാമപഞ്ചായത്ത് സീനിയർ സൂപ്രണ്ട് പാണ്ഡു സിന്ധു, പെയ്ഡ് സംസ്ഥാനസെക്രട്ടറി അഡ്വ. ബോബി ബാസ്റ്റ്യൻ, വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് റിജി തുളസീധരൻ, സെക്രട്ടറി ജലജ പിള്ള, പി.എൽ. ജോർജ്, വസന്തകുമാരി, പ്രമിത എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്ന് 350 ഓളം പേർ പങ്കെടുത്തു. കുട്ടികളുടെയും അമ്മമാരുടെയും കലാപരിപാടികളും ഉണ്ടായിരുന്നു.
District News
തൃശൂർ: തദ്ദേശതെരഞ്ഞെടുപ്പിന്റെ ഭാഗമായി തൃശൂർ കോർപറേഷനിൽ പ്രചാരണ റാലിയുമായി എൽഡിഎഫും എൻഡിഎയും. എൽഡിഎഫ് പ്രചാരണ റാലി ഇന്നു വൈകീട്ട് അഞ്ചിനു തൃശൂർ ശക്തൻ നഗറിൽ സംഘടിപ്പിക്കും. തുടർന്ന് പൊതുയോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
മന്ത്രിമാരായ കെ. രാജൻ, ഡോ. ആർ. ബിന്ദു, എംഎൽഎമാരായ എ.സി. മൊയ്തീൻ, പി. ബാലചന്ദ്രൻ, സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ, എം.എം. വർഗീസ്, സിപിഐ ജില്ലാ സെകട്ടറി കെ.ജി. ശിവാനന്ദൻ, എൽഡിഎഫ് നേതാക്കളായ ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, പി.എൽ. ജോയ്, ജെയ്സണ്‍ മാണി, അഡ്വ.സി.ടി. ജോഫി, സി.ആർ. വത്സൻ, പോൾ എം. ചാക്കോ, ഷൈജു ബഷീർ, ഗോപിനാഥ് താറ്റാട്ട്, മുഹമ്മദ് ചാമക്കാല തുടങ്ങിയവർ പ്രസംഗിക്കും.
എൻഡിഎയുടെ പ്രചാരണറാലിക്കു നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ നേതൃത്വം നൽകും. അയ്യന്തോൾ അമർജവാൻ ജ്യോതിയിൽനിന്ന് ആരംഭിക്കു മഹിളാ റോഡ് ഷോ വൈകീട്ട് അഞ്ചിനു കോർപറേഷൻ ഓഫീസിനു മുന്നിൽ സമാപിക്കും. പൊതുസമ്മേളനം ഖുശ്ബു ഉദ്ഘാടനം ചെയ്യും.
District News
പെരിങ്ങോട്ടുകര: അമ്മാടം ഡിവിഷനെ ഇല്ലാതാക്കി രൂപംകൊണ്ട പുതിയ താന്ന്യം ഡിവിഷനിൽ പോരാട്ടം ഇഞ്ചോടിഞ്ച്. ഭൂരിപക്ഷം വാർഡുകളിലും ഇടതിനു സ്വാധീനമുണ്ടെങ്കിലും ഇക്കുറി അട്ടിമറിയുണ്ടാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. പരമാവധി വോട്ട് സമാഹരിക്കാൻ എൻഡിഎയുടെ പ്രവർത്തനവും ഊർജിതമാണ്. താന്ന്യം, ചാഴൂർ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും അന്തിക്കാട്, മണലൂർ പഞ്ചായത്തുകളിലെ തീരദേശവാർഡുകളും ചേർന്നതാണ് പുനർവിഭജനം കഴിഞ്ഞ താന്ന്യം ഡിവിഷൻ.
54 വാർഡുകളുള്ള ഡിവിഷനിൽ മണലൂർ ഒഴികെ മൂന്നു പഞ്ചായത്തിലും ഭരണം എൽഡിഎഫിനാണ്. വർഷങ്ങളായി ഇടതുപക്ഷത്തുള്ള അമ്മാടം ഡിവിഷൻ വിഭജിച്ചാണ് പകുതി ചേർപ്പിലേക്കും ബാക്കി താന്ന്യത്തേക്കും മാറ്റിയത്. ഷീല വിജയനിലൂടെ ഒരുതവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും ഷീന പറയങ്ങാട്ടിലൂടെ വൈസ് പ്രസിഡന്റ് സ്ഥാനവും പഴയ താന്ന്യം ഡിവിഷനു ലഭിച്ചിട്ടുണ്ട്.
ചികിത്സാസഹായം അഭ്യർഥിച്ചെത്തിയ അപരിചിതനു വൃക്ക ദാനംചെയ്ത് മാതൃകയായ ഷൈജു സായിറാമാണ് യുഡിഎഫ് സ്ഥാനാർഥി. നിലവിൽ ചാഴൂർ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റാണ്.
വിദ്യാർഥിരാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തി, നിലവിൽ സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗമായ കെ.പി. സന്ദീപാണ് എൽഡിഎഫ് സ്ഥാനാർഥി. കിഴുപ്പിള്ളിക്കര സ്വദേശി പി. കൃഷ്ണനുണ്ണിയാണ് ബിജെപി സ്ഥാനാർഥി. ബിജെപി നാട്ടിക നിയോജക മണ്ഡലം വൈസ് പ്രസിഡന്റാണ്.
ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ പദ്ധതികളും പെൻഷൻവർധനയുൾപ്പെടെയുള്ള നേട്ടങ്ങളും ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫ് പ്രചാരണം. കാർഷികമേഖലയായ പ്രദേശത്തെ വികസനമുരടിപ്പും തകർന്ന റോഡുകൾ, കുടിവെള്ളക്ഷാമം തുടങ്ങിയവയുമാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രചാരണ വിഷയങ്ങൾ.
District News
അന്തിക്കാട്: തൊഴിലാളിസമരങ്ങളുടെ ചരിത്രമുള്ള അന്തിക്കാടൻമണ്ണിൽ വോട്ടുറപ്പിക്കാനുള്ള അവസാനവട്ട പ്രചാരണത്തിൽ മുന്നണികൾ. പുഴയ്ക്കൽ, അന്തിക്കാട് ഡിവിഷനുകൾ പാതിയോളം ചേർന്നതാണ് അന്തിക്കാട് ഡിവിഷൻ. അന്തിക്കാട് പഞ്ചായത്തിലെ ആറു വാർഡുകളും മണലൂർ പഞ്ചായത്തിലെ 15 വാർഡുകളും അരിന്പൂർ പഞ്ചായത്തിലെ 20 വാർഡുകളും അടാട്ട് പഞ്ചായത്തിലെ ഏഴു വാർഡുകളും ഉൾപ്പെടെ 49 വാർഡുകളാണ് പുതിയ അന്തിക്കാട് ഡിവിഷനിലുള്ളത്. നേരത്തേ പുഴയ്ക്കൽ ബ്ലോക്കിൽ യുഡിഎഫിന്റെ ജിമ്മി ചൂണ്ടലും അന്തിക്കാട് ഡിവിഷനിൽ എൽഡിഎഫിന്റെ വി.എൻ. സുർജിത്തുമാണു വിജയിച്ചത്.
രണ്ടു ഡിവിഷനുകളും കൂട്ടിച്ചേർത്തതോടെ കാറ്റ് എങ്ങോട്ടു വീശുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ നടപ്പാക്കിയ 11.91 കോടിയുടെ വികസനങ്ങളും, നിലച്ചുപോയ കണ്ടശാംകടവ് ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ജലോത്സവം ജില്ലാ പഞ്ചായത്തിനെക്കൊണ്ട് ഏറ്റെടുപ്പിച്ചു നടപ്പാക്കിയതും സ്കൂളുകൾക്കു കെട്ടിടമുൾപ്പെടെ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയതുമുൾപ്പെടെയുള്ള വികസനപ്രവർത്തനങ്ങൾ വിജയസാധ്യത വർധിപ്പിക്കുമെന്നാണ് എൽഡിഎഫ് വിലയിരുത്തൽ.
കാർഷികമേഖലയിലെ വികസനമുരടിപ്പും കുടിവെള്ള- ഗതാഗതപ്രശ്നങ്ങളും ഡിവിഷൻ പുനർനിർണയവും വോട്ടായി മാറുമെന്ന് യുഡിഎഫും വിലയിരുത്തുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അന്തിക്കാട് ഉൾപ്പടെ ഒട്ടേറെ ബൂത്തുകളിൽ ഒന്നാംസ്ഥാനത്തെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് എൻഡിഎ സ്ഥാനാർഥി.
എൽഡിഎഫ് സ്ഥാനാർഥിയായി സിപിഎമ്മിലെ കെ.എൻ. സലിജയാണ് മത്സരിക്കുന്നത്. അരിന്പൂർ പഞ്ചായത്തിലെ ക്യാപ്റ്റൻ ലക്ഷ്മി അങ്കണവാടിയിൽ 17 വർഷമായി പ്രവർത്തിക്കുന്നു. അഞ്ചുവർഷം പതിനാലാം വാർഡിലെ ജനപ്രതിനിധിയും സിപിഎം കൈപ്പള്ളി കിഴക്ക് ബ്രാഞ്ച് അംഗവും മഹിളാ അസോസിയേഷൻ അരിന്പൂർ മേഖലാ പ്രസിഡന്റുമാണ്.
തൃശൂർ കോടതിയിലും ഹൈക്കോടതിയിലും അഭിഭാഷകയായ മനക്കൊടി സ്വദേശി രഞ്ജു പോൾ ആണ് യുഡിഎഫ് സ്ഥാനാർഥി. ബിജെപി തൃശൂർ സിറ്റി ജില്ലാ സെക്രട്ടറി ചെമ്മാപ്പിള്ളി സ്വദേശി ഇ.പി. ഝാൻസിയാണ് എൻഡിഎ സ്ഥാനാർഥി.
മഹിളാമോർച്ച തൃശൂർ ജില്ലാ പ്രസിഡന്റ്, ബിജെപി ജില്ലാ കമ്മിറ്റി അംഗം, മഹിളാമോർച്ച നാട്ടിക മണ്ഡലം സെക്രട്ടറി, മഹിളാ മോർച്ച താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ച ഝാൻസി, ഇൻഷ്വറൻസ് സ്ഥാപനത്തിലെ സെയിൽസ് മാനേജരാണ്.
District News
ആളൂര്‍: ജില്ലാ പഞ്ചായത്തിന്റെ ആളൂര്‍ ഡിവിഷനില്‍ ഇത്തവണ വനിതാനേതാക്കളുടെ ഉശിരന്പോരാട്ടമാണ്.
ആളൂര്‍ പഞ്ചായത്ത് മുഴുവനുള്പ്പെടുന്ന 24 വാര്‍ഡുകളും പുത്തന്‍ചിറ പഞ്ചായത്തിലെ ആറു വാര്‍ഡുകളും മാള പഞ്ചായത്തിലെ ഒമ്പതു വാര്‍ഡുകളുമടക്കം 39 വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് ആളൂര്‍ ഡിവിഷന്.
എല്‍ഡിഎഫിനു സീറ്റ് നിലനിര്‍ത്താനുള്ള പോരാട്ടമെങ്കില്‍ ഏതുവിധേനയും സീറ്റ് പിടിച്ചെടുക്കാനുള്ള പോരാട്ടത്തിലാണ് യുഡിഎഫും ബിജെപിയും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഎമ്മിലെ പി.കെ. ഡേവിസ് മാസ്റ്റര്‍ക്കായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയം. യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന നിലവിലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് അഡ്വ. ഒ.ജെ. ജെനീഷിനെയാണ് പരാജയപ്പെടുത്തിയത്.
വിദ്യാര്‍ഥി- യുവജനപ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്കു കടന്നുവന്ന മാള എഐഎം ലോ കോളജില്‍ മൂന്നാംവര്‍ഷ നിയമവിദ്യാര്‍ഥിനി കാവ്യ രഞ്ജിത്താണ് യുഡിഎഫ് സ്ഥാനാര്‍ഥി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ഭാരതിയ ദളിത് കോണ്‍ഗ്രസ് ദേശീയ സോഷ്യല്‍ മീഡിയ കോഓര്‍ഡിനേറ്റര്‍, തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്.
ആളൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ ചെയര്‍പേഴ്സണായ സിപിഎം അംഗം രാഗി ശ്രീനിവാസനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ജനാധിപത്യ മഹിളാ അസോസിയേഷന് പ്രവര്‍ത്തകയാണ്. കഴിഞ്ഞ നാലുവര്‍ഷം സിഡിഎസ് ചെയര്‍പേഴ്സണ്‍ എന്ന നിലയിലും പ്രളയ- കോവിഡ് പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.
2008 മുതല്‍ കഴിഞ്ഞ 17 വര്‍ഷമായി ആശാ പ്രവര്‍ത്തകയായി പ്രവര്‍ത്തിക്കുന്ന സജിനി സന്തോഷാണ് ബിജെപി സ്ഥാനാര്‍ഥി. 2010 ലും 2020 ലും ജനപ്രതിനിധിയായിട്ടുണ്ട്. മഹിളാമോര്‍ച്ചയുടെ തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയാണ്.
District News
തൃശൂർ: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് റിട്ടേണിംഗ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആരംഭിച്ചു. തളിക്കുളം, പുഴയ്ക്കൽ ബ്ലോക്കുകളിലും കുന്നംകുളം നഗരസഭയിലുമാണ് ഇന്നലെ കമ്മിഷനിംഗ് നടന്നത്.
പുഴയ്ക്കൽ ബ്ലോക്കിലെ ഇവിഎം കമ്മിഷനിംഗ് കേന്ദ്രമായ പുറനാട്ടുകര ശ്രീ ശാരദ ഗേൾസ് സ്കൂളിലെയും തളിക്കുളം ബ്ലോക്കിലെ ഇവിഎം കമ്മീഷനിംഗ് കേന്ദ്രമായ നാട്ടിക ശ്രീനാരായണ കോളജിലെയും കമ്മീഷനിംഗ് കളക്ടർ അർജുൻ പാണ്ഡ്യൻ നേരിട്ടെത്തി വിലയിരുത്തി.
ചാവക്കാട്, ചൊവ്വന്നൂർ, വടക്കാഞ്ചേരി, പഴയന്നൂർ, ഒല്ലൂക്കര, മതിലകം, അന്തിക്കാട്, ചേർപ്പ്, ഇരിങ്ങാലക്കുട, വെള്ളാങ്കല്ലൂർ, മാള, ചാലക്കുടി എന്നീ ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള വോട്ടിംഗ് മെഷീനുകളുടെയും കോർപറേഷൻ, ചാലക്കുടി, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ചാവക്കാട്, ഗുരുവായൂർ, വടക്കാഞ്ചേരി നഗരസഭകളുടെയും വോട്ടിംഗ് മെഷീനുകളുടെയും കമ്മീഷനിംഗ് ഇന്നു നടക്കും.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന അളഗപ്പനഗർ, കൊടകര, മറ്റത്തൂർ, നെൻമണിക്കര, പുതുക്കാട്, തൃക്കൂർ, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തുകളിലെ വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് നാളെ നടക്കും.
കമ്മിഷനിംഗ് ചെയ്യുന്ന മെഷീനുകൾ റിട്ടേണിംഗ് ഓഫീസർമാർ സ്ട്രോംഗ് റൂമുകളിൽ പോലീസ് സുരക്ഷയിൽ സൂക്ഷിക്കും. ജില്ലയിൽ ആകെ 24 വിതരണ സ്വീകരണ കേന്ദ്രങ്ങളും സ്ട്രോംഗ് റൂമുകളുമാണ് ഉളളത്.
District News
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ വികസനപദ്ധതികൾ ഉയർത്തിക്കാട്ടിയാണ് എൻഡിഎയുടെ വോട്ടുപിടിത്തം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ്ഗോപിക്കു ലഭിച്ച മുൻതൂക്കം നിലനിർത്തി ജില്ലയിലെ കോർപറേഷൻ, ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്ക് - ജില്ലാ പഞ്ചായത്തുകളിൽ കൂടുതൽ സീറ്റുകൾ നേടാനും ഭരണം പിടിക്കാനുമാണ് ശ്രമം. കോർപറേഷനിലെ സീറ്റുകൾ നിലവിലെ ആറിൽനിന്ന് ഉയർത്തുകയും ചുരുങ്ങിയത് 30 ഗ്രാമപഞ്ചായത്തുകളിൽ ഭരണംപിടിക്കുകയുമാണു ബിജെപിയുടെ ലക്ഷ്യം. ബ
്ലോക്ക്- ജില്ലാ പഞ്ചായത്തുകളിൽ കൂടുതൽ സീറ്റുകളും ഉറപ്പാക്കിയാണു പ്രവർത്തനങ്ങൾ. ഒരു ബ്ലോക്ക് പഞ്ചായത്തിൽ ഭരണം പിടിക്കുമെന്നും ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് പറഞ്ഞു. "നമുക്കുവേണം വികസിത തൃശൂർ' എന്നതാണ് എൻഡിഎയുടെ തെരഞ്ഞെടുപ്പു മുദ്രാവാക്യം.
തദ്ദേശതെരഞ്ഞെടുപ്പിലൂടെ എൻഡിഎ അധികാരത്തിൽ വന്നാൽ സേവനങ്ങൾ വീട്ടുമുറ്റത്തെത്തിക്കാൻ ആപ്ലിക്കേഷൻ, സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യയാത്ര, സൗജന്യവൈദ്യുതി, വിദ്യാർഥികൾക്കു ലാപ്ടോപ്, സ്റ്റാർട്ടപ്പ് പ്രോജക്ട്, ശക്തൻതന്പുരാൻ ടെന്റ് സിറ്റി, തീർഥാടന ടൂറിസം ഇടനാഴി, ശ്രീനാരായണഗുരു സ്മാരക ഗസ്റ്റ്ഹൗസ്, ശക്തൻ സ്റ്റാൻഡിൽനിന്ന് അരണാട്ടുകരയിലേക്കു ഫ്ലൈ ഓവർ, മാർക്കറ്റ് നവീകരണം, വടക്കുന്നാഥൻ പാർക്ക് സൗന്ദര്യവത്കരണം, പബ്ലിക് വെൽനസ് സെന്റർ, സുറിയാനി ഭാഷാ റിസർച്ച് സെന്റർ, പുത്തൻപള്ളി സെന്റിനറി സെലിബ്രേഷൻസ് മൈനോരിറ്റി ഡെവലപ്മെന്റ് പ്രോജക്ട് തുടങ്ങി മുപ്പതിലധികം വികസനപദ്ധതികളാണ് എൻഡിഎ തൃശൂരിനു വാഗ്ദാനം ചെയ്യുന്നത്.
ഇതോടൊപ്പം എംപി ഫണ്ട് ജനങ്ങൾക്ക് ഉപകാരപ്രദമായി ഉപയോഗിക്കാത്ത ഭരണനേതൃത്വങ്ങളുടെ കെടുകാര്യസ്ഥതയും ബിജെപി പ്രചാരണവേളയിൽ തുറന്നുകാട്ടുന്നു. കോർപറേഷനിൽ എംപി ഫണ്ട് ലഭ്യമാക്കാൻ കൃത്യമായി പ്രോജക്ട് സമർപ്പിക്കാൻ ഭരിക്കുന്നവർ തയാറായില്ലെന്നു വോട്ടർമാരെ ബിജെപി ഓർമപ്പെടുത്തുന്നു.
ജില്ലാ ആശുപത്രിക്കു പുതിയ മെഡിക്കൽ ലാബിനുവേണ്ടി അനുവദിച്ച 33 ലക്ഷം രൂപയിൽ 18 ലക്ഷം രൂപയും ലാപ്സിന്റെ വക്കത്താണ്. ഫിഷ് മാർക്കറ്റിന് ഒരുകോടി രൂപ അനുവദിച്ചതിൽ 20 ലക്ഷം രൂപ ലാപ്സാക്കിയതും ബിജെപി ചൂണ്ടിക്കാട്ടുന്നു. ബിജെപി ഭരണം കൈയാളുന്ന അവിണിശേരിയിൽ നിരവധി കേന്ദ്രപദ്ധതികൾ നടപ്പാക്കിയതായും ബിജെപി നേതൃത്വം വ്യക്തമാക്കി.
District News
സ്വന്തം ലേഖകൻ
തൃശൂർ: വികസനത്തെ പിറകോട്ടടിച്ച എൽഡിഎഫ് ഭരണ കോട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫിന്റെ തെരഞ്ഞെടുപ്പുപ്രചാരണം.
എൽഡിഎഫ് ഭരണത്തിനു പത്തുവർഷംമുന്പ് തൃശൂർ എങ്ങനെയായിരുന്നു, അങ്ങനെത്തന്നെയാണ് ഇപ്പോഴുമെന്നാണ് യുഡിഎഫ് ആരോപണം. നാടിന്റെ മുഖഛായ മാറ്റിയെടുക്കാനോ എന്തെങ്കിലുമൊരു മാറ്റം കൊണ്ടുവരാനോ എൽഡിഎഫിനു കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ സംസ്ഥാനസർക്കാരിനെതിരേയുള്ള ജനവികാരമാണ് വോട്ടുതേടി വീടുകൾതോറും കയറിയിറങ്ങുന്പോൾ വ്യക്തമാകുന്നതെന്നു കോൺഗ്രസുകാർ അവകാശപ്പെടുന്നു.
ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളും വികസനമുരടിപ്പിന്റെ പാതയിലാണ്. അതിനു കാരണം വിവിധ പദ്ധതികളുടെ ഫണ്ടുകൾ ലാപ്സാകുന്നതാണ്. ഭരണത്തിലുള്ളവരുടെ കെടുകാര്യസ്ഥതയാണ് ഇതിനിടയാക്കുന്നത്. സാന്പത്തികതകർച്ച നേരിടാൻ ട്രഷറിനിയന്ത്രണം ഏർപ്പെടുത്തുന്നു. അതോടെ പദ്ധതികൾക്കു ഗഡുക്കളായി കൊടുക്കേണ്ട പണം സമയാസമയം കൊടുക്കാൻ സാധിക്കാതെവരും. അവസാനത്തെ ഗഡു സാന്പത്തികവർഷം തീരുന്നതിനുമുന്പേ നൽകാൻ സാധിക്കാതെ ലാപ്സാകും. കരാറുകാർക്കു യഥാസമയം ഫണ്ട് ലഭിക്കാത്തതിനാൽ നിർമാണപ്രവർത്തനങ്ങൾ സ്തംഭിക്കും. അപ്പോഴാണ് വികസനപ്രവർത്തനങ്ങൾ താറുമാറാകുന്നത്. ഇതാണ് കഴിഞ്ഞ പത്തുവർഷമായി തദ്ദേശ സ്ഥാപനങ്ങളിൽ നടന്നതെന്നു ജനങ്ങളെ ബോധ്യപ്പെടുത്തിയാണ് യുഡിഎഫ് പ്രചാരണം.
തദ്ദേശസ്ഥാപനങ്ങളിൽ ജനങ്ങളുടെ താത്പര്യത്തിനനുസരിച്ചുള്ള ഭരണമല്ല നടക്കുന്നതെന്ന് വോട്ടർമാർ ചൂണ്ടിക്കാട്ടുന്നതായി കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. അധികാരവികേന്ദ്രീകരണമെന്നു പറയുകയും ഭരണം കേന്ദ്രീകൃതസ്വഭാവത്തിലേക്കു മാറ്റുകയുമാണ് ഇടതുഭരണം. ഗ്രാമസഭകൾ എന്ന ആശയം എന്നേ നശിച്ചുപോയി. അതിദാരിദ്ര്യം യഥാർഥത്തിൽ ഇവിടെ നിർമാർജനം ചെയ്യപ്പെട്ടോയെന്നും കോൺഗ്രസ് ചോദിക്കുന്നു. ഇല്ലെന്നാണ് തൃശൂർ റൗണ്ടിനുചുറ്റും രാവിലെയും ഉച്ചയ്ക്കുമായി ഒരുനേരത്തെ ഭക്ഷണത്തിനായി ആളുകൾ കാത്തുനിൽക്കുന്നതിൽനിന്നു വ്യക്തമാകുന്നതെന്ന് തെളിവുസഹിതം ചൂണ്ടിക്കാട്ടുന്നുമുണ്ട്.
ജനങ്ങളെ സംബന്ധിച്ച്, കഴിഞ്ഞ പത്തുവർഷം പാഴായതു തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണ് സംജാതമായിരിക്കുന്നത്. അതിനുള്ളപ്രവർത്തനം വലിയരീതിയിൽ നടന്നുവരുന്നതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് വ്യക്തമാക്കി.
District News
തൃശൂർ: അമലയില്‍ ആന്റിമൈക്രോബിയല്‍ അവയര്‍നസ് വാരാചരണത്തിന്റെ ഭാഗമായി ഇന്‍ഫെക്ഷ്യസ് ഡിസീസ് ആന്‍ഡ് ആന്റി മൈക്രോബിയല്‍ സ്റ്റീവാര്‍ഡ്ഷിപ്പ് വിഭാഗം നടത്തിയ തുടര്വിദ്യാഭ്യാസപരിപാടിയുടെ ഉദ്ഘാടനം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന് ഖോബ്രഗഡെ നിര്‍വഹിച്ചു.
അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, ജോയിന്റ് ഡയറക്ടര്‍ ഫാ. ഡെല്‍ജോ പുത്തൂര്‍, ഇന്‍ഫെക്ഷ്യസ് ഡിസീസ് കണ്‍സള്‍ട്ടന്റ് ഡോ. തബിത മറിയം, പ്രിന്‍സിപ്പൽ ഡോ. ബെറ്റ്സി തോമസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജേഷ് ആന്റോ, ക്ലിനിക്കല്‍ ഫര്‍മസിസ്റ്റ് ഡോ. ആല്‍ഗ പി. തോമസ് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങിന്റെ ഭാഗമായി നഴ്സുമാർക്ക് ഉപകരിക്കുന്ന ആന്റി മൈക്രോബിയല്‍ ഡ്രഗ് ഡൈല്യൂഷന് പ്രോട്ടോകോള്‍ പ്രകാശനം ചെയ്തു.
District News
തൃശൂർ: മലപ്പുറത്തു നടത്തിയ സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ 51 പോയിന്റ് നേടി ഫസ്റ്റ് റണ്ണറപ്പായ പോപ്പ് പോൾ മേഴ്സി ഹോം ടീമിന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
കലോത്സവത്തിൽ വിജയികളായ വിദ്യാർഥികളെ കളക്ടർ അനുമോദിച്ചു.
മീറ്റ് ദ കളക്ടർ പരിപാടിയിൽ മേഴ്സി ഹോം വിദ്യാർഥികളുടെ കലാവിരുന്ന് ആസ്വദിച്ചത് കളക്ടർ അനുസ്മരിച്ചു. വിദ്യാഭ്യാസ ഉപ ഡയറക്ടർ പി.എം. ബാലകൃഷ്ണൻ, എഇഒ ബിജു, പോപ്പ് പോൾ മേഴ്സി ഹോം ഡയറക്ടർ ഫാ. ജോൺസൺ അന്തിക്കാട്ട്, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
District News
മണ്ണംപേട്ട: ശക്തമായ കാറ്റില്‍ കാറിനു മുകളില്‍ തെങ്ങ് കടപുഴകി വീണു. മണ്ണംപേട്ട വട്ടണാത്ര ഹെല്‍ത്ത് സെന്ററിനു സമീപം കള്ളിപ്പറമ്പില്‍ ഡേവിസിന്റെ വീട്ടുമുറ്റത്തെ തെങ്ങാണ് കടപുഴകിവീണത്.
തെങ്ങുവീണ് ഡേവിസിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ഭാഗികമായി തകര്‍ന്നു. സമീപത്തെ കള്ളിപ്പറമ്പില്‍ പോളിയുടെ വീട്ടുമതിലും ഗേറ്റും തകര്‍ന്നു.
ഇന്നലെ രാവിലേ 11 നാണ് സംഭവം. ഡേവിസിന്റെ വീട്ടിലേയ്ക്കുള്ള സര്‍വീസ് വയറും പൊട്ടിവീണു.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
District News
പുത്തൂർ: സുവോളജിക്കൽ പാർക്കിലേക്ക് സന്ദർശകപ്രവാഹം തുടരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ 12,269 പേരാണ് സുവോളജിക്കൽ പാർക്ക് സന്ദർശിച്ചത്. നവംബർ ഒന്നുമുതൽ ഡിസംബർ മൂന്നുവരെയാണ് 12269 പേർ സന്ദർശിച്ചത്.
134 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുളളവരാണ് സന്ദർശിക്കാനെത്തിയത്. ഇതിൽ 10,736 വിദ്യാർഥികളും 1533 ജീവനക്കാരുമാണ് പാർക്ക് സന്ദർശിച്ചത്. തമിഴ്നാട്ടിൽ നിന്നടക്കമുളള വിദ്യാർഥികൾ സുവോളജിക്കൽ പാർക്ക് സന്ദർശിച്ചു. ഓൺലൈനായി രജിസ്ട്രേഷൻ ചെയ്യുന്നവർക്കാണ് സൗജന്യമായി പ്രവേശനം അനുവദിക്കുന്നത്. രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് 12 വരെയും ഉച്ചതിരിഞ്ഞ് മൂന്നുമുതൽ വൈകീട്ട് അഞ്ചുവരെയാണ് സന്ദർശന സമയം.
പൊതുജനക്കുള്ള പ്രവേശനം സംബന്ധിച്ച് നിലവിൽ തീരുമാനമായിട്ടില്ല. നേരത്തേ പൊതുജനങ്ങൾക്ക് ജനുവരിയിൽപ്രവേശനം അനുവദിക്കാനായിരുന്നു തീരുമാനം. എന്നാൽ മാനുകൾ കൂട്ടത്തോടെ ചത്തതുമായി ബന്ധപ്പെട്ട വിവാദവും, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾക്ക് തടസമായി. തെരഞ്ഞെടുപ്പിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നു സുവോളജിക്കൽ പാർക്ക് അധികൃതർ അറിയിച്ചു. ഓക്ടോബർ 28 നാണ് സുവോളജിക്കൽ പാർക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചത്.
District News
സ്വന്തം ലേഖകൻ
തൃശൂർ: നിരത്തുകളിലെ നിയമലംഘനത്തിനു കൂച്ചുവിലങ്ങ് ഇടാനുള്ള ഉദ്യോഗസ്ഥ പരിശോധനകളെച്ചൊല്ലി ബസ് ജീവനക്കാർക്കിടയിൽ കൊമ്പുകോർക്കൽ. പരിശോധനകൾക്കുപിറകിൽ ഏതാനും ബസുടമകളാണെന്ന് ആരോപിച്ച് അവർക്കെതിരേ ഒരുവിഭാഗം ബസ് ജീവനക്കാർ നടത്തുന്ന വെല്ലുവിളികളും സമൂഹമാധ്യമത്തിൽ സജീവമാകുന്നു.
തുടർച്ചയായ അപകടങ്ങളെതുടർന്ന് ജില്ലാ കളക്ടറടക്കം രംഗത്തുവന്ന സാഹചര്യത്തിലാണ് പോലീസ്, ആർടിഒ എൻഫോഴ്സ്മെന്റ് ഫോഴ്സ് ഉൾപ്പെടെയുള്ളവർ സ്വകാര്യബസുകൾ ഉൾപ്പെടെയുള്ളവയുടെ നിയമലംഘനങ്ങൾക്കെതിരേ കർശനനടപടി സ്വീകരിക്കുന്നത്. എന്നാൽ, പലരും പിഴയും ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നിയമനടപടികൾ നേരിടുമ്പോഴും അതേ ബസുകൾ വീണ്ടും നിയമലംഘനം തുടരുകയാണ്.
റൂട്ട് ലംഘനവും വഴികളിൽ യാത്രക്കാരെ ഇറക്കിവിടലും അമിതവേഗവും ഉൾപ്പെടെ നിരവധി പരാതികൾ ഉയരുന്നതിനിടെയാണ് ബസ് ജീവനക്കാരിൽ പടലപ്പിണക്കങ്ങൾക്കും പ്രശ്നങ്ങൾക്കും വഴിതുറന്നത്.
ബസുകൾക്കെതിരേ വീണ്ടും നടപടികളുമായി ഉദ്യോഗസ്ഥർ രംഗത്തുവന്നാൽ, ഒറ്റിക്കൊടുക്കുന്ന ജീവനക്കാരെ കുടുക്കാൻ ബസുകളിൽ പലതും കൊണ്ടുവന്നിടുമെന്നും കുടുക്കുമെന്നും അതിനുള്ള ആളുകൾ ഒപ്പമുണ്ടെന്നും ബസുകൾ കട്ടപ്പുറത്തു കയറ്റുമെന്നും അടക്കമുള്ള ഭീഷണികളാണ് ഉയരുന്നത്.
നിയമം നടപ്പാക്കും; ആരും വിഷമിച്ചിട്ടു
കാര്യമില്ല: പി.വി. ബിജു
തൃശൂർ: പിടിച്ച കേസുകൾ എല്ലാംതന്നെ നിയമംലംഘങ്ങൾ നടത്തിയവയാണ്. അതിന്റെ പേരിൽ ആരെങ്കിലും ആരെയെങ്കിലും ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവർക്കു പോലീസിനെ സമീപിക്കാമെന്ന് തൃശൂർ ആർടിഒ എൻഫോഴ്സ്മെന്റ് ഫോഴ്സ് എംവിഡി ഇൻസ്പെക്ടർ പി.വി. ബിജു പറഞ്ഞു.
എംവിഡിയെ സംബന്ധിച്ച് നിയമലംഘനം തടയുകയും പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ബസുടമകളുടെ പ്രവൃത്തികൾ തടയുകയുമാണ് ലക്ഷ്യം. എന്തുവിലകൊടുത്തും നിയമം നടപ്പാക്കും. അതിൽ ആരു വിഷമിച്ചിട്ടും കാര്യമില്ല. സംഘടനകളുടെ ബലത്തിൽ കുറേപ്പേർ സംഘംചേർന്ന് നിയമലംഘനം നടത്തുന്നത് അനുവദിക്കാനാകില്ല. റോഡപകടങ്ങൾ കുറയ്ക്കുകയും അപകടമരണം കുറയ്ക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
District News
കാഞ്ഞാണി: സെന്ററിലും പരിസരപ്രദേശങ്ങളിലും തെരുവ്നായ്ക്കളുടെ ശല്യം വർധിച്ചതായി പരാതി.
നായ്ക്കൾ കൂട്ടത്തോടെ ഓടിനടക്കുന്നതുമൂലം സംസ്ഥാനപാതയിലൂടെ സഞ്ചരിക്കുന്ന വാഹന യാത്രക്കാർ അപകടത്തിൽ പെടുന്നു. സംസ്ഥാനപാതയിൽ പൊതുവെ കാൽനട യാത്രക്കാർക്കു മാർക്കറ്റിലും ബസ്റ്റാൻഡ് പരിസരത്തും അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായകളും നിരവധി. ഇന്നലെ രാവിലെ റോഡിൽ കിടന്നും ഓടിയും നായ്ക്കൾ കളി തുടങ്ങിയതോടെ വാഹനങ്ങളും നിർത്തിയിടേണ്ടി വന്നു.
ഗതാഗതം നിയന്ത്രിക്കാൻ നിൽക്കുന്ന ഹോം ഗാർഡിനും നായ്ക്കൾ തലവേദനയാണ്. ഇരുപതിൽ അതികം നായ്ക്കൾ കാഞ്ഞാണി സെന്ററിൽ മാത്രം അലഞ്ഞുതിരിഞ്ഞ് നടക്കുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
കടകളിലേക്ക് സാധനങ്ങൾ വാങ്ങാൻ എത്തുന്നവരും ബസ്സിറങ്ങി നടക്കുന്നവരും നായശല്യത്തിൽ വലഞ്ഞിരിക്കുകയാണ്.
District News
വടക്കഞ്ചേരി: ചതുപ്പുനിലങ്ങളിലും പുഴയോരത്തും തോട്ടുവക്കിലുമെല്ലാം കൂട്ടമായി നിൽക്കുന്ന ആറ്റുവഞ്ചിയുടെ പൂക്കാലമാണിത്. വെള്ളത്തൂവൽപോലെ കാറ്റിലാടിയുള്ള ഈ പുൽച്ചെടി രാജനെ കാണാനും കൗതുകമാണ്. പച്ചപ്പുകൾക്കു മുകളിലാണ് ഈ മനോഹര വെൺമ. പത്തടിയോളം ഉയരം വരുന്ന ഈ പുല്ലിനത്തിന്റെ തണ്ടുകൾക്ക് കനം കുറഞ്ഞ ചൂരൽപ്പോലെ നല്ല ബലമുണ്ട്. പൂ തണ്ടിനു തന്നെയുണ്ട് രണ്ടടിയോളം ഉയരം. ആഴ്ചകളോളം കാറ്റിലാടിക്കളിക്കുന്ന പൂക്കൾ പിന്നെ പൊടിഞ്ഞ് നശിക്കും.
District News
വടക്കഞ്ചേരി: വാഹനങ്ങളെല്ലാം തടഞ്ഞുനിർത്തി ഒരു സംഘം ഇതര സംസ്ഥാന യുവാക്കളുടെ ക്ലീനിംഗ് ലോഷൻ പ്രചാരണം. ഇന്നലെ രാവിലെ മംഗലം പാലം ബൈപ്പാസ് ജംഗ്ഷനിലാണ് പത്തോളം വരുന്ന യുവാക്കളുടെ സംഘം അതുവഴി പോയിരുന്ന വാഹനങ്ങളെല്ലാം കൈകാട്ടി തടഞ്ഞ് ക്ലീനിംഗ് ലോഷന്റെ ഡെമോ നടത്തിയത്. എംആർപി 400 രൂപയാണെന്നും 300 രൂപയ്ക്ക് കമ്പനി നൽകുന്നതാണെന്നും പറഞ്ഞാണ് വാഹനം തടയൽ നടന്നത്. ലോഷൻ പുരട്ടി തുടച്ചാൽ വാഹനങ്ങളിലെ തുരുമ്പ്, കറ , ചെളി എന്നിവയെല്ലാം പോയി വാഹനം പുത്തൻ പോലെയാകും എന്നാണ് യുവാക്കൾ പറയുന്നത്.
ഓടുന്ന വാഹനത്തിനു മുന്നിലേക്ക് കടന്നുവന്ന് കൈകാണിക്കുകയായിരുന്നു. ഇതു മൂലം വാഹനങ്ങളെല്ലാം നിർത്തേണ്ട സ്ഥിതിയുണ്ടായെന്ന് വാഹന യാത്രക്കാർ പറഞ്ഞു. യുവാക്കളുടെ തോൾ ബാഗുകൾ വഴിയരികിൽ വച്ചാണ് പലയിടത്തുനിന്നുള്ള അഭ്യാസമുണ്ടായത്. ഇവർ ലോഷൻ വില്‍പനക്കാരാണോ അതോ മറ്റെന്തെങ്കിലും ലക്ഷ്യം വച്ചുള്ള യുവാക്കളുടെ സംഘമാണോ എന്ന സംശയമാണ് ജനങ്ങളിൽ ഉണ്ടാക്കിയത്.വാഹനം തടഞ്ഞുള്ള കച്ചവടത്തിനെതിരേ പല യാത്രക്കാരും യുവാക്കളുമായി വാക്കുതർക്കവുമുണ്ടായി. വാഹനക്കുരുക്കിനും വഴിതടയൽ കാരണമാക്കി.
District News
കൊല്ലങ്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് അഞ്ചുദിവസം ബാക്കിനിൽക്കേ ഗ്രാമീണമേഖലയിൽ പ്രചാരണങ്ങൾ ശക്തമായി. വാഹനങ്ങളിൽ ഉച്ചഭാഷിണി പ്രചാരണങ്ങൾ സജീവമായതിനൊപ്പം ഗ്രാമീണറോഡരികിൽ ഫ്ലക്സ്, കൊടിതോരണങ്ങൾ എന്നിവ നിറഞ്ഞു.
എന്നാൽ പ്രധാന പാതകളിൽ ഇവയുടെ എണ്ണം കുറവാണ്. ഓരോ സ്ഥാനാർഥിയും മൂന്നും നാലും തവണ വീടുകളിൽ വോട്ടർമാരെ കണ്ട് അഭ്യർഥന നടത്തിക്കഴിഞ്ഞു. നിയോജക മണ്ഡലത്തിൽ മുതലമട പഞ്ചായത്തിൽ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്വതന്ത്ര സ്ഥാനാർഥികൾക്കു പുറമെ ട്വന്റി ട്വന്റിയുടെ രംഗപ്രവേശം തെരഞ്ഞെടുപ്പിന് കൂടുതൽ ആവേശം പകർന്നിട്ടുണ്ട്. പഞ്ചായത്തിൽ ആകെയുള്ള 22 സീറ്റിൽ 21 സീറ്റിലും ട്വന്റി ട്വന്റി സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്.
ഇവരിൽ മുൻപഞ്ചായത്ത്ഭരണ സമിതി പ്രസിഡന്റ് കൽപ്പനാദേവിയും വൈസ് പ്രസിഡന്റ് എം. താജുദീനും മത്സര രംഗത്തുണ്ട്. 2020 തെരഞ്ഞെടുപ്പിൽ ഇരുവരും സ്വതന്ത്രരായി മത്സരിച്ചു വിജയിച്ചവരാണ്. നാല് വാർഡുകളിൽ വിജയിക്കുമെന്നും പത്തു വാർഡുകളിൽ ശക്തമായ സാനിധ്യം അറിയിക്കുമെന്നുമാണ് ട്വന്റി ട്വന്റിയുടെ അവകാശവാദം.
District News
പാലക്കാട്: തദ്ദേശസ്വയംഭരണ പൊതുതെരഞ്ഞെടുപ്പിലേക്ക് പുതുക്കി പ്രസിദ്ധീകരിച്ച വോട്ടർപട്ടികയിൽ ജില്ലയിലുള്ളത് 24.3 ലക്ഷം വോട്ടർമാർ.
11,51,562 പുരുഷന്മാരും, 12,81,805 സ്ത്രീകളും, 23 ട്രാൻസ്ജെൻഡേഴ്സും ഉൾപ്പടെ 24,33,390 വോട്ടർമാരാണുള്ളത്. ഇതിനു പുറമെ പ്രവാസി വോട്ടർപട്ടികയിൽ ജില്ലയിൽ 87 വോട്ടർമാരുമുണ്ട്. ഈ മാസം നാല് വരെയുള്ള കണക്ക് പ്രകാരമാണിത്.
ജില്ലയിൽ ഗ്രാമപഞ്ചായത്ത് തലത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് അലനല്ലൂർ ഗ്രാമപഞ്ചായത്തിലാണ്. 46096 വോട്ടർമാരാണുള്ളത്.
കുറവ് വോട്ടർമാരുള്ളത് നെല്ലിയാന്പതി ഗ്രാമപഞ്ചായത്തിലാണ്. 4018 പേരാണുള്ളത്. മുൻസിപ്പാലിറ്റികളിൽ 118759 വോട്ടർമാരുമായി പാലക്കാട് മുൻസിപ്പാലിറ്റിയാണ് മുന്നിലുള്ളത്. പട്ടാന്പി മുൻസിപ്പാലിറ്റിയിലാണ് ഏറ്റവും കുറവ് വോട്ടർമാരുള്ളത്.
24305 ആണ് വോട്ടർമാരുടെ എണ്ണം.
പുതുക്കിയ വോട്ടർപട്ടിക അതത് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ പക്കൽ പരിശോധനയ്ക്ക് ലഭ്യമാണ്.
തെരഞ്ഞെടുപ്പ്: ശബ്ദനിയന്ത്രണം പാലിക്കണം
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരസ്യപ്രചാരണങ്ങളിൽ ശബ്ദനിയന്ത്രണം കർശനമായി പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ നിർദേശിച്ചു.
പ്രചാരണ വാഹനങ്ങളിൽ അനുവദനീയമായ ശബ്ദത്തിനു മുകളിലുള്ള മൈക്ക് അനൗണ്‍സ്മെന്റുകൾ, ലൗഡ് സ്പീക്കറിലൂടെയുള്ള പ്രചാരണ ഗാനങ്ങൾ എന്നിവ കേൾപ്പിക്കുന്നത് മാതൃകാ പെരുമാറ്റചട്ടത്തിന്റെയും ശബ്ദമലിനീകരണ നിയന്ത്രണ നിയമങ്ങളുടെയും ലംഘനമാണ്. പൊതുനിരത്തുകളിലും ജംഗ്ഷനുകളിലും ഗതാഗതത്തിന് തടസമുണ്ടാക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്ന രീതിയിൽ ലൗഡ്സ്പീക്കർ ഉപയോഗിക്കാൻ പാടില്ല.
അനുവദനീയമായ സമയപരിധിയ്ക്ക് മുൻപോ ശേഷമോ ഉള്ള അനൗണ്‍സ്മെന്റുകൾ എന്നിവയും വിലക്കിയിട്ടുണ്ട്. ആശുപത്രി, വിദ്യാലയ പരിസരങ്ങൾ ഉൾപ്പടെ നിശബ്ദ സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള മേഖലകളിൽ ശബ്ദപ്രചാരണം പൂർണമായും ഒഴിവാക്കണം.
പടക്കം, വെടിക്കെട്ട് മുതലായവ നിയമാനുസൃതമായി മാത്രമേ പ്രചാരണത്തിന് ഉപയോഗിക്കുവാൻ പാടുള്ളൂ.
സ്ഥാനാർഥികളെ സ്വീകരിക്കുന്പോൾ ഉൾപ്പടെ പൊതുസ്ഥലങ്ങളിൽ വെടിക്കെട്ട് നടത്തുന്നതിന് ജില്ലാ മജിസ്ട്രേറ്റിൽനിന്ന് ലൈസൻസ് ആവശ്യമാണ്.
പ്രചാരണപ്രവർത്തനങ്ങളിൽ ശബ്ദമലിനീകരണം, പരിസരമലിനീകരണം എന്നിവയുടെ നിരീക്ഷണം ഉൗർജിതമാക്കാനും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കളക്ടർമാർക്കും നിരീക്ഷകർക്കും നിർദേശം നൽകി.
വോട്ടിംഗ് മെഷീനുകളിലെ കാൻഡിഡേറ്റ് സെറ്റിംഗ് ആരംഭിച്ചു
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള വോട്ടിംഗ് മെഷീനുകളിലെ കാൻഡിഡേറ്റ് സെറ്റിംഗ് ആരംഭിച്ചു. ഇന്നും നാളെയും കാൻഡിഡേറ്റ് സെറ്റിംഗ് തുടരും.
സ്ഥാനാർഥിയുടെ ക്രമനന്പർ, പേര്, ചിഹ്നം എന്നിവയടങ്ങിയ ബാലറ്റ് ലേബൽ വോട്ടിംഗ് മെഷീനിൽ സജ്ജീകരിച്ച് വോട്ടെടുപ്പിന് സജ്ജമാക്കുന്ന പ്രക്രിയയാണ് കാൻഡിഡേറ്റ് സെറ്റിംഗ്. സ്ഥാനാർഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ബാലറ്റ് യൂണിറ്റുകൾ സജ്ജമാക്കുന്നത്. പഞ്ചായത്ത് തലത്തിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകൾക്കായി മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കണ്ട്രോൾ യൂണിറ്റുമാണ് സജ്ജമാക്കുന്നത്. മുനിസിപ്പാലിറ്റി, കോർപറേഷൻ തലത്തിൽ ഒന്നു വീതം ബാലറ്റ് യൂണിറ്റും കണ്ട്രോൾ യൂണിറ്റുമാണ് സെറ്റ് ചെയ്യുന്നത്.
സ്ഥാനാർഥികളുടെയും പ്രതിനിധികളുടെയും സാനിധ്യത്തിലാണ് കാൻഡിഡേറ്റ് സെറ്റിംഗ് നടത്തുന്നത്. ഗ്രാമ പഞ്ചായത്തിന്റെ ബാലറ്റ് ലേബൽ വെള്ള നിറത്തിലും, ബ്ലോക്ക് പഞ്ചായത്തിന്റേത് പിങ്ക് നിറത്തിലും, ജില്ലാ പഞ്ചായത്തിന്റേത് ഇളം നീല നിറത്തിലുമാണ്. നഗരസഭകളുടെ കാര്യത്തിൽ വെള്ള നിറത്തിലുള്ള ബാലറ്റ് ലേബലുകളാണ് ഉപയോഗിക്കുന്നത്. കാൻഡിഡേറ്റ് സെറ്റിംഗിന് ശേഷം പരീക്ഷണാടിസ്ഥാനത്തിൽ എല്ലാ മെഷീനുകളിലും മോക്ക്പോൾ നടത്തും. സന്നിഹിതരായിട്ടുള്ള രാഷ്ട്രീയപാർട്ടി പ്രതിനിധികളേയും സ്ഥാനാർഥികളേയും മോക്പോളിന്റെ ഫലം കാണിച്ച ശേഷം മോക്ക് പോൾ ഫലം ഡിലീറ്റ് ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡങ്ങൾ പ്രകാരം മെഷീനുകൾ സ്ട്രോംഗ് റൂമിൽ സൂക്ഷിക്കും.
District News
ചിറ്റൂർ: കനാൽവെള്ളത്തിലൂടെ വയലിലെത്തിയ പായൽ നെൽച്ചെടിക്കു ഭീഷണിയാകുമെന്ന് കർഷകർക്ക് ആശങ്ക. ഞാറുവളർന്ന വയലുകളിൽ പലയിടത്തും വെള്ളത്തിന് പച്ചനിറവും സമീപത്തായി കനാൽ വെള്ളത്തിൽ ഒഴുകിയെത്തി പാഴ്ചെടികളും വളർന്നു തുടങ്ങി. ഇതുമൂലം വയലിൽ വീശുന്ന വളം ലക്ഷ്യം കാണുന്നില്ല.
ഇനി തൊഴിലാളികളെ ഉപയോഗിച്ച് പായലും ചെടികളും നീക്കേണ്ടതായിവന്നാൽ ചെലവ് കൂടുമെന്നതും കർഷകരെ അലട്ടുന്നുണ്ട്. ജലസേചന വകുപ്പ് ശുചീകരണം നടത്തിയ പാഴ്ചെടികൾ കനാലിൽ തന്നെ ഉപേക്ഷിച്ചതാണ് നിലവിലെ സ്ഥിതിക്ക് കാരണമെന്നു കർഷകർ പറയുന്നു. കനാലുകളിൽ പലഭാഗത്തും ശുചീകരിച്ചിട്ട പാഴ്ചെടികൾ ജലഗതാഗതത്തിനു തടസമാകുന്നുമുണ്ട്. മുമ്പൊരിക്കലും കാണാത്ത വിധം വയലുകളിൽ പായൽ വ്യാപിക്കുന്നത് ഫല പ്രദമായി തടയാൻ നടപടിവേണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
District News
മലമ്പുഴ: കഴിഞ്ഞ ദിവസങ്ങളിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച മലമ്പുഴ ഗവ: ഹയർസെക്കൻറി സ്കൂൾ കോമ്പൗണ്ടിലേയും പരിസര പ്രദേശത്തേയും കുറ്റിക്കാടുകൾ വെട്ടി വൃത്തിയാക്കാൻ തുടങ്ങി.
സ്കൂളിന്റെ അധീനതയിലുള്ള പ്രദേശം സ്കൂൾ അധികൃതരും തൊട്ടടുത്തായി ജയിൽ ക്വാർട്ടേഴ്സിനനുവദിച്ച പ്രദേശം ജയിൽ അധികൃതരുമാണ് വെട്ടിമാറ്റുന്നത്. സ്കൂളിനുമുന്നിലുള്ള പ്രദേശം ഇറിഗേഷൻവകുപ്പിന്റേതാണ്. ഉടൻ വെട്ടിമാറ്റുമെന്നും അധികൃതർ പറഞ്ഞു.
അധ്യാപകരും രക്ഷിതാക്കളും ആശങ്കയിലാണെന്നും പരിസരത്തെ ഒഴിഞ്ഞ ക്വാർട്ടേഴ്സുകൾപൊന്തക്കാടുപിടിച്ചു കിടക്കുകയാണെന്നും ഇതെല്ലാം നീക്കംചെയ്യാൻ അധികൃതർക്ക് കത്തു നൽകിയതായും ഹെഡ്മിസ്ട്രസ് സപ്ന പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച്ച രാത്രി പതിനൊന്നിനും ബുധനാഴ്ച്ച രാവിലേയും ഉച്ചയ്ക്കും ഈ പ്രദേശത്ത് പുലിയെ കണ്ടിരുന്നു. വനംവകുപ്പ് ഇവിടെ രാത്രിയും പകലു കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. കാമറയും സ്ഥാപിച്ചീട്ടുണ്ട്. വരും ദിവസങ്ങളിൽ കൂട് സ്ഥാപിക്കുമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.
District News
ധോണി: ജില്ലയിലെ പൈതൃക ഉത്പന്നമായ രാമശ്ശേരി ഇഡ്ഡലിയെയും അതുണ്ടാക്കി ഉപജീവനം നടത്തുന്ന കുടുംബങ്ങളെയും അന്തസോടെ നിലനിർത്താനായുള്ള സംരംഭക വികസന പദ്ധതിയുടെ ഭാഗമായി ബിസിനസ് മാനേജ്മെന്റ് പരിശീലനം നൽകി.
ലീഡ് കോളജ് ഓഫ് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ രാമശ്ശേരി ഗാന്ധി ആശ്രമത്തിന്റെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. രാമശേരി ഇഡ്ഡലിയുടെ തനിമയും സാംസ്കാരിക പാരമ്പര്യവും നിലനിർത്തിക്കൊണ്ടു ഗുണമേന്മയോടെ ഉത്പാദനശേഷി കൂട്ടുക, ആധുനിക വിപണനസംവിധാനം ഒരുക്കി മാന്യമായ വരുമാനം കുടുംബത്തിനു ഉറപ്പാക്കുക, മികച്ചപരിശീലനവും സാമ്പത്തിക പിന്തുണയും നൽകി നല്ല സംരംഭകരാക്കി ഉയർത്തുക തുടങ്ങി ലക്ഷ്യങ്ങളോടെയാണ് പദ്ധതിക്ക് രൂപംനൽകിയിട്ടുള്ളത്.
ഗാന്ധിജി വിഭാവനം ചെയ്ത പ്രാദേശിക സാമൂഹ്യ സാമ്പത്തിക വികസനം ലക്ഷ്യമാക്കി ഭക്ഷണ രംഗത്തെ വിദഗ്ധരുടെ പിന്തുണയോടെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ലീഡ് കോളജ് ഡയറക്ടർ ഡോ. തോമസ് ജോർജ്, ഗാന്ധി ആശ്രമം ട്രസ്റ്റി പുതുശേരി ശ്രീനിവാസൻ, ലീഡ് കോളജ് ഗവേഷണ വിഭാഗം മേധാവി ഷാജു മീറ്റ്ന തുടങ്ങിയവർ പരിശീലന പരിപാടിക്കു നേതൃത്വം നൽകി. പി. വിജയകുമാരി, രാജേശ്വരി, സ്മിത, സദാശിവൻ, ശ്രീദേവി രവിന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
District News
പാലക്കാട്: സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഉണര്‍വ്- 2025 അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം നടത്തി. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ. സുനില്‍കുമാര്‍ പതാക ഉയര്‍ത്തി.
വിശ്വാസ് ഇന്ത്യ സെക്രട്ടറി ജനറലും മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനുമായ അഡ്വ.പി. പ്രേംനാഥ് ഭിന്നശേഷി വ്യക്തികളുടെ അവകാശനിയമം 2016 എന്ന വിഷയത്തില്‍ ക്ലാസെടുത്തു. പരിപാടിയുടെ ഭാഗമായി ഭിന്നശേഷി കലാകായികമേളയും നടത്തി. സമാപന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി നിര്‍വഹിച്ചു. ധോണി ലീഡ് കോളജില്‍ നടന്ന പരിപാടിയില്‍ എഴുനൂറോളംപേർ പങ്കെടുത്തു.
ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.ജി. രാഗപ്രിയ, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് വി.വി. സതിദേവി, ധോണി ലീഡ് കോളജ് ഓഫ് മാനേജ്മെന്റ് പ്രിന്‍സിപ്പല്‍ കെ. തോമസ് ജോര്‍ജ്, ജില്ലാ കെഎസ്എസ്എം കോ-ഓര്‍ഡിനേറ്റര്‍ മൂസ പതിയില്‍ പങ്കെടുത്തു.
District News
പാലക്കാട്: കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ പട്ടിക വർഗ പ്രമോട്ടർമാർക്കുള്ള ദ്വിദിന പരിശീലനം ചെയർപേഴ്സണ്‍ കെ.വി. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.
ഗോത്ര മേഖലയിലെ കുട്ടികളുടെ വിവിധ പ്രശ്നങ്ങൾ മനസിലാക്കി അവർക്ക് കൃത്യമായ നിയമസംവിധാനങ്ങളെ കുറിച്ചുള്ള അവബോധം നൽകുന്നതിനും കുട്ടികൾ നേരിടുന്ന വിവിധ സാമൂഹിക മാനസിക പ്രശ്നങ്ങളിൽ കൃത്യമായ ഇടപെടലുകൾ നടത്തി പ്രശ്ന പരിഹാരം കണ്ടെത്തുന്നതിനുമാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
കുട്ടികൾക്കുവേണ്ടിയുള്ള സംരക്ഷണ നിയമങ്ങളെ ആസ്പദമാക്കി ബാലാവകാശ കമ്മീഷൻ അംഗം കെ.കെ. ഷാജു, തദ്ദേശീയരായ കുട്ടികൾക്ക് വേണ്ടിയുള്ള വിവിധ പദ്ധതികളും സംവിധാനങ്ങളും എന്ന വിഷയത്തിൽ ജില്ലാ ചൈൽഡ് ലൈൻ സൂപ്പർവൈസർ ആഷ്ലിൻ ഷിബു, ശൈശവ വിവാഹം, ബാലവേല നിയമപരമായ ഉത്തരവാദിത്തം എന്ന വിഷയത്തെ ആസ്പദമാക്കി കില റിസോഴ്സ് പേഴ്സണ്‍ സി.കെ. ദിനേശൻ എന്നിവർ ക്ലാസുകൾ നയിച്ചു. ബി. മോഹൻകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ രമ, വി. സുരേഷ്കുമാർ, ആസ്സോ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. പോൾ പാറയിൽ, മോനിഷ മോഹൻ എന്നിവർ പങ്കെടുത്തു.150 ഓളം പ്രമോട്ടർമാർ പരിപാടിയിൽ പങ്കെടുത്തു.
District News
കൊല്ലങ്കോട്: ഊട്ടറ -പുതുനഗരം പ്രധാന പാതയരികിൽ ചാക്കുകളിൽ കെട്ടി മാലിന്യം തള്ളുന്നവരെ പിടികൂടി ഗ്രാമപഞ്ചായത്ത് അധികൃതർ പിഴയടപ്പിക്കണമെന്നാവശ്യം ശക്തം. ഇത്തരം സാമൂഹ്യവിരുദ്ധ നടപടികൾ കുറ്റകരമാണെന്ന് റോഡരികിൽ പരസ്യബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫലമില്ല. മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവ്നായ്ക്കൾ ചാക്കുകൾ റോഡിൽ വലിച്ചിട്ട് ദുർഗന്ധപൂരിതമാക്കുന്നു.
മഴ ചാറിയാൽ മാലിന്യത്തിൽനിന്നും അതീവദുർഗന്ധമുണ്ടാവുന്നതോടൊപ്പം കൊതുക്ശല്യവുംകൂടി വരികയാണ്. മാലിന്യം തള്ളുന്ന സ്ഥലങ്ങളിൽ സോളാർ ലാമ്പും നിരീക്ഷണ കാമറകളും സ്ഥാപിക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.
District News
വണ്ടിത്താവളം: മുതലമട നാഗർപാടം റെയിൽവേ റോഡിലെ ഗർത്തങ്ങളിൽ ഇരുചക്ര വാഹനങ്ങൾ നിയന്ത്രണം വിട്ടുമറിയുന്നത് തുടർക്കഥ.
കഴിഞ്ഞദിവസം പൊള്ളാച്ചിയിൽനിന്നും കൊല്ലങ്കോട്ടേക്ക് സ്കൂട്ടറിൽ വരികയായിരുന്ന ദമ്പതികൾ ഗർത്തത്തിലെ വെളളക്കെട്ടിൽ മറിഞ്ഞ് പരിക്കേറ്റിരുന്നു.
ഇതേദിവസം തന്നെ സ്ഥലപരിചയമില്ലാത്ത ബൈക്ക് യാത്രികനും സമാനമായ രീതിയിൽ അപകടത്തിൽപ്പെട്ടിരുന്നു.
ഇതുവഴി സഞ്ചരിക്കുന്ന കാറുകളും ചരക്കുലോറികളും ഗർത്തത്തിൽ ഇടിച്ചിറങ്ങി തകരാറുണ്ടാകുന്നു. റെയിൽവേയുടെ അധികാര പരിധിയിലുള്ള 400 മീറ്റർ റോഡിലാണ് മെറ്റലിളകി നാശം ഉണ്ടായിരിക്കുന്നത്.
വിദ്യാർഥികളെ കയറ്റിയ ഓട്ടോകളും മിനിവാനും ഇവിടെ കടന്നുപോകുന്നത് അപകടഭീഷണിയിലാണ്. കാമ്പ്രത്ത്ചള്ളയിൽനിന്നും പാലക്കാട്ടേക്കുള്ള ആറു സ്വകാര്യബസുകൾ റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ സർവീസ് നിർത്തുമെന്ന് സൂചന നൽകിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിലധികമായി ഈ സ്ഥലത്തെ റോഡ് തകർച്ചയുടെ വ്യാപ്തി കൂടിവരികയാണ്.
നാട്ടുകാരും യാത്രികരും മുതലമട സ്റ്റേഷൻ അധികൃതർക്ക് റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാൻ പല തവണ നിവേദനങ്ങൾ നൽകിയെങ്കിലും ഫലമുണ്ടായില്ല.
ഡിവിഷണൽ മേധാവികളുടെ അനുമതി ലഭിച്ചാലേ റോഡ് നവീകരണം സാധ്യമാകൂ എന്നാണ് സ്റ്റേഷൻ ജീവനക്കാരുടെ ഇതു സംബന്ധിച്ച വെളിപ്പെടുത്തൽ.
ഒരുവർഷം മുൻപ് മുതലമട പഞ്ചായത്തധികൃതർ എം സാൻഡ് എത്തിച്ച് കുഴികൾ താത്കാലികമായി അടച്ചെങ്കിലും പിന്നീട് പെയ്ത മഴയിൽ കുഴികൾ പൂർവസ്ഥിതിയിലായി.
District News
മുഹമ്മ: രജതജൂബിലിയുടെ ഭാഗമായി ചേർത്തല കെ.ഇ കാർമൽ സിഎംഐ സ്കൂളിൽ നടന്ന വർണാഭമായ ആഘോഷ പരിപാടികൾ മുഹമ്മയുടെ മനം കവർന്നു. ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ, സിഎംഐ തിരുവനന്തപുരം പ്രൊവിൻസ് പ്രൊവിൻഷ്യൽ ഫാ. ആന്റണി ഇളന്തോട്ടം സിഎംഐ, ഫ്ലവേഴ്സ് ടോപ് സിംഗർ ഫെയിം കൗശിക് വിനോദ് എന്നിവരാണ് ചടങ്ങിൽ മുഖ്യാതിഥിളായിഎത്തിയത്.
സ്കൂൾ സ്ഥാപകനായ ഫാ. മാത്യു വിത്തുവെട്ടിക്കൽ സിഎം ഐയുടെ പേരിൽ അത്യാധുനിക രീതിയിൽ നവീകരിച്ച ലൈബ്രറി കെട്ടിടത്തിന്റെ സമർപ്പണവും നടന്നു. നവീകരിച്ച സ്കൂൾ കെട്ടിടം സിൽവർ ജൂബിലി ബ്ലോക്കായി നാമകരണം ചെയ്തു. റവ. ഡോ. സാംജി വടക്കേടം സിഎംഐ രചിച്ച ട്രാൻസ്ഫോർമിംഗ് സോഷ്യലിസം ഇൻ കേരള എന്ന പുസ്തകം ബിഷപ് പ്രകാശനം ചെയ്തു,
കൊച്ചിൻ ഷിപ്യാർഡ് ഓൾ കേരള ചിൽഡ്രൻസ് ഫെസ്റ്റിൽ മൂന്നാം തവണയും സ്കൂൾ കരസ്ഥമാക്കിയ ഓവറോൾ ചാമ്പ്യൻഷിപ് ട്രോഫി വേദിയിൽ സ്കൂളിന് സമർപ്പിച്ചു . 1500ൽ പരം കുട്ടികളുടെ കണ്ണഞ്ചിപ്പിക്കുന്ന കലാപ്രകടനങ്ങളും നടന്നു.
സ്കൂൾ പ്രിൻസിപ്പാൾ റവ. ഡോ. സാംജി വടക്കേടം സി എം ഐ, മാനേജർ റവ. ഫാ. പോൾ തുണ്ടുപറമ്പിൽ സി എം ഐ, വൈസ് പ്രിൻസിപ്പൽ ഷൈനി ജോസ്, സ്കൂൾ ബർസാർ ഫാ. സനു വലിയവീട്, പിടിഎ പ്രസിഡന്റ് പി.പി. അഭിലാഷ്, സെക്രട്ടറി റോക്കി തോട്ടുങ്കൽ, മീഡിയ കോ-ഓർഡിനേറ്റർ സന്തോഷ് ഷണ്മുഖൻ, നീനാ ജിജോ, സംഗീത നമ്പീശൻ, ടി. ബിന്ദു എന്നിവർ പ്രസംഗിച്ചു.
District News
കാവാലം: പാലത്തിന്റെ അപ്രോച്ച് റോഡിലൂടെ വെള്ളം കയറുന്നു, കൃഷി പ്രതിസന്ധിയിലേക്ക്. കാവാലം കൃഷിഭവന് പരിധിയിലെ മണിയങ്കരി പാടശേഖരത്തിലെ കര്‍ഷകരാണു പുഞ്ചക്കൃഷിക്കായി വിതച്ച കൃഷിയിടത്തിലെ വെള്ളം വറ്റിക്കാന്‍ സാധിക്കാതെ ദുരിതത്തിലായിരിക്കുന്നത്. കണ്ണാടി-കിടങ്ങറ റോഡിലെ കൊറത്തറ പാലത്തിന്റെ അപ്രോച്ച് റോഡിലെ കരിങ്കല്‍ സംരക്ഷണ ഭിത്തിയുടെ വിടവിലൂടെയാണു പാടശേഖരത്തില്‍ വെള്ളം കയറുന്നത്.
ശക്തമായ വേലിയേറ്റത്തില്‍ കരിങ്കല്ലിന്റെ വിടവിലൂടെ വെള്ളം കയറി കൃഷിയിടം മുങ്ങുന്നതു നോക്കി നില്ക്കാന് മാത്രമേ കര്‍ഷകര്‍ക്കു സാധിക്കുന്നുള്ളു. വെള്ളം കയറുന്നതു തടയാന്‍ യാതൊരു മാര്ഗവുമില്ലാത്തതാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്. അശാസ്ത്രീയമായ പാലം നിര്‍മാണമാണു നിലവിലെ പ്രതിസന്ധിക്കു കാരണമെന്നു കര്‍ഷകര്‍ ആരോപിച്ചു. പാലത്തിന്റെ അപ്രോച്ച് റോഡിന്റെ സംരക്ഷണ ഭിത്തി കോണ്‍ക്രീറ്റില്‍ നിര്‍മിച്ചാല്‍ വെള്ളം കയറുന്നത് ഒഴിവാക്കാന്‍ സാധിക്കും. എന്നാല്‍ കരിങ്കല്‍ അടുക്കിയ സംരക്ഷണ ഭിത്തിക്കുള്ളില്‍ മണ്ണു നിറച്ചാണ് അപ്രോച്ച് റോഡ് നിര്‍മിച്ചിരിക്കുന്നത്.
വേലിയേറ്റം വരുമ്പോള്‍ കരിങ്കല്ലിനിടയിലൂടെ വെള്ളം പാടശേഖരത്തിലേക്കു കയറുന്നതുമൂലം, 350 ഏക്കറുള്ള പാടശേഖരത്തിലെ 40 ഏക്കറോളം ഭാഗത്തെ വിത പിടിപ്പിക്കാന്‍ കര്‍ഷകര്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. പാടശേഖരത്തെ രണ്ടായി മുറിച്ചാണു കണ്ണാടി-കിടങ്ങറ റോഡ് കടന്നു പോകുന്നത്. റോഡിനു കിഴക്കും പടിഞ്ഞാറുമുള്ള ഭാഗങ്ങളിലെ വെള്ളം വറ്റിക്കുന്നതിനായി മൂന്നു കലുങ്കുകള്‍ റോഡിന്റെ പല ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. റോഡിന്റെ കിഴക്കു ഭാഗത്തെ കൃഷിയിടത്തിലെ വിത പിടിപ്പിക്കാന്‍ കലുങ്ക് അടച്ചിട്ടശേഷമാണു വെള്ളം വറ്റിക്കുന്നത്. കിഴക്കു ഭാഗത്തെ വെള്ളം പൂര്‍ണമായി വറ്റിച്ചശേഷം കലുങ്കു തുറന്നാണു പടിഞ്ഞാറു ഭാഗത്തെ വെള്ളം കൂടി വറ്റിച്ചു കൃഷി മുന്നോട്ടു കൊണ്ടുപോകുന്നത്.
വേലിയേറ്റത്തില്‍ പാലത്തിന്റെ അപ്രോച്ച് ഭാഗത്തുകൂടി വെള്ളം കയറിയതുമൂലം ആദ്യ വിത നശിച്ചു. തുടര്‍ന്നു വീണ്ടും വിത്തു വാങ്ങിയാണു രണ്ടാമതു വിതയിറക്കിയിരിക്കുന്നത്. പ്രശ്നത്തിനു ശാശ്വത പരിഹാരം കാണാന്‍ പാലത്തിന്റെ കിഴക്കേക്കരയിലെ അപ്രോച്ച് റോഡിന്റെ സംരക്ഷണ ഭിത്തി കോണ്‍ക്രീറ്റില്‍ പുനര്‍ നിര്‍മിക്കണമെന്നാണു കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
District News
കുട്ടനാട്: കുട്ടനാട്ടിലെ നെല്‍കൃഷിയും മറ്റു പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് ഒരു നോഡല്‍ ഓഫീസറും കൃഷി ക്രമീകരിക്കുന്നതിന് ഒരു കാര്‍ഷിക കലണ്ടറും വേണമെന്ന ആവശ്യം ശക്തമാകുന്നു. ജലസേചനം, വൈദ്യുതി തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണമുണ്ടെങ്കിലെ കുട്ടനാട്ടിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടു കൊണ്ടുപോകാനാകൂ. നിലവിൽ, കര്‍ഷകര്‍ തന്നെ വിവിധവകുപ്പുകളെ ബന്ധപ്പെട്ട് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകേണ്ട സ്ഥിതിയാണ്.
കുട്ടനാട്ടില്‍ 38,000 ഹെക്ടറിലാണ് പുഞ്ചകൃഷി നടക്കുന്നത്. രണ്ടാം കൃഷിയും പല പാടശേഖരങ്ങളിലും നടക്കുന്നുണ്ട്. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ കാലാവസ്ഥ നോക്കി ചിട്ടപ്പെടുത്തുന്നതിന് സ്ഥിരമായി ഒരു കാര്‍ഷിക കലണ്ടര്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നതാണ് ഉയരുന്ന മറ്റൊരാവശ്യം. വിത എപ്പോള്‍ നടത്തണം, വിളവെടുപ്പ് എങ്ങനെ, കുട്ടനാട്ടിലേക്ക് കൃഷി സമയങ്ങളില്‍ ഉപ്പുവെള്ളമെത്തുന്നത് തടയാന്‍ സ്ഥാപിച്ചിട്ടുള്ള തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ ഷട്ടറുകള്‍ എപ്പോള്‍ ഉയര്‍ത്തണം, താഴ്ത്തണം തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നതാണ് കാര്‍ഷിക കലണ്ടര്‍.
ഡിസംബര്‍ 15 നടച്ച് മാര്‍ച്ച് 31 തുറക്കുന്ന രീതിയിലാണ് തണ്ണീര്‍മുക്കം ബണ്ടിന്റെ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്. വിത്തു ക്ഷാമവും മറ്റും മൂലം വിത താമസിക്കുന്നതിനാല്‍ ഷട്ടറുകള്‍ തുറക്കുന്നതിലും താമസമുണ്ടാകുന്നു. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 10 നാണ് തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറന്നത്. ഷട്ടര്‍ തുറന്ന ഉടനെ വേനല്മഴയുമെത്തിയതിനാല് കുട്ടനാട്ടിലേക്ക് ഉപ്പുവെള്ളം കാര്യമായി എത്തിയില്ല. കൃഷിക്കു ശേഷം ഷട്ടറുകള്‍ തുറന്ന് കുട്ടനാട്ടിലേക്ക് ഉപ്പുവെള്ളമെത്തിയാലെ ഇവിടത്തെ മത്സ്യസമ്പത്തും കക്കകളുടെ ഉത്പാദനവുമെല്ലാം വര്‍ധിക്കൂ. കുട്ടനാടിനു തലവേദനയായ പോള മാറുന്നതും, ഉപ്പുവെള്ളത്തിലഴുകിയാണ്. കുട്ടനാടിന്റെ ശുദ്ധീകരണം നടക്കുന്നതും ഉപ്പുവെള്ളം കയറുമ്പോഴാണ്. പരിസ്ഥിതി പ്രധാന്യമുള്ള കുട്ടനാട്ടില്‍ നടക്കേണ്ട ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് ഒരു നോഡല്‍ ഓഫീസ് വേണമെന്ന് കര്‍ഷകരും നാട്ടുകാരും ആവശ്യപ്പെടുന്നത്.
District News
കായംകുളം: പുതുപ്പള്ളി സിഎസ്ഐ പള്ളിയിൽ കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന കല്യാണത്തിൽ പങ്കെടുക്കവേ നഷ്ടമായ സ്വർണമാല നാലു മാസങ്ങൾക്കു ശേഷം സിഎംഎസ് ഹൈസ്കൂൾ മൈതാനത്തുനിന്ന് തിരികെ ലഭിച്ചു. പുതുപ്പള്ളി സിഎംഎസ് ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥി വിശാലിനാണ് മാല ലഭിച്ചത് . ഒരു പവൻ തൂക്കമുള്ള മാല വിശാൽ, സ്കൂൾ ഹെഡ്മാസ്റ്റർ ജിബി ഏബ്രഹാം ജോർജിനെ ഏൽപ്പിച്ചു.
അധ്യാപകരുടെ അന്വേഷണത്തിൽ ഈ സ്കൂളിലെ പൂർവവിദ്യാർഥിയായ അനന്തുവിന്റെ മകൾ തൻവിയുടേതാണ് മാല എന്ന് തിരിച്ചറിയുകയും തൻവിയുടെ മുത്തശി വിദ്യാലയത്തിലെത്തി സ്വർണമാല ഏറ്റുവാങ്ങുകയും ചെയ്തു. സ്കൂളിൽ പ്രത്യേക അസംബ്ലി കൂടി വിശാലിനെ അഭിനന്ദിക്കുകയും ചെയ്തു.
District News
അമ്പലപ്പുഴ: ദേശീപാത നിര്‍മാണത്തില്‍ വന്‍ അഴിമതിയെന്ന് കെ.സി വേണുഗോപാല്‍ എംപി. നിര്‍മാണ പ്രവൃത്തികളില്‍ ദേശീയപാത അഥോറിറ്റിയുടെ കുറ്റകരമായ അനാസ്ഥ ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് കൊല്ലം ചാത്തന്നൂര്‍ മൈലക്കാട്ട് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി പറഞ്ഞു.
നിര്‍മാണത്തില്‍ ഗുണമേന്മയില്ല. അതിനാലാണ് പപ്പടം പൊടിയുന്നതുപോലെ റോഡുകള്‍ തകരുന്നത്. ഈ അഴിമതി സംസ്ഥാന സര്‍ക്കാര്‍ മൂടിവയ്ക്കാന്‍ ശ്രമിക്കുന്നത് അവര്‍ക്ക് അതില്‍ പങ്കുള്ളതിനാലാണ്. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് എങ്ങനെയെങ്കിലും റോഡ് ഉദ്ഘാടനം ചെയ്യുക എന്നതു മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉദ്ദേശ്യം. ദേശീയപാതയില്‍ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകുന്നില്ല. നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാട്ടുന്നവരെ ആക്രമിക്കുകയാണ് സര്‍ക്കാര്‍.
ദേശീയപാത അഥോറിറ്റിയാണ് നിര്‍മാണം നടത്തുന്നതെങ്കിലും അപാകത ചൂണ്ടിക്കാട്ടാന്‍ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. ജില്ലാ കളക്ടര്‍ ചെയര്‍മാനായിട്ടുള്ള സമിതി എല്ലാ ജില്ലകളിലുമുണ്ട്. ബന്ധപ്പെട്ടവരെ അറിയിക്കാന്‍ അവര്‍ക്ക് കടമയുമുണ്ട്.
നിര്‍മാണത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും കരാര്‍ കമ്പനിക്ക് നല്‍കിയതിന്റെ ദൂഷ്യമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. അപകടം ഉണ്ടാകുമ്പോള്‍ മാത്രമാണ് ഉദ്യോഗസ്ഥതല നിരീക്ഷണം നടക്കുന്നത്. ഇത് അനുവദിക്കാനാവില്ല. നിര്‍മാണത്തിലെ പാളിച്ച കണ്ടെത്താന്‍ കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥരുടെ സംയുക്ത ടീം പരിശോധന നടത്തണം. സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെകൂടി ഉത്തരവാദിത്വമാണ്. ഈ വിഷയം ശക്തമായി പാര്‍ലമെന്റില്‍ ഉന്നയിക്കും. അഴിമതിക്ക് പിന്നിലുള്ളവരെ കണ്ടെത്തി ശിക്ഷിക്കണം. നിര്‍മാണത്തിലെ ക്രമക്കേട് ഒട്ടും ആശ്വാസ്യമല്ല.
കൂരിയാട് ദേശീയപാത തകര്‍ന്നപ്പോള്‍ പിഎസി ഈ വിഷയം ഗൗരവമായെടുക്കുകയും കേന്ദ്ര ഗതാഗത സെക്രട്ടറിയോടും ദേശീയപാത ചെയര്‍മാനോടും വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു. ദേശീയപാത ഡിസൈനില്‍ പിഴവുണ്ടായതായി അവര്‍ അന്ന് സമ്മതിച്ചതാണ്. ഇതെല്ലാം ചൂണ്ടിക്കാട്ടി പിഎസി പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ടു മാസം പിന്നിട്ടും ഒരു നടപടിയും ഉണ്ടായില്ല.
ഡിപിആര്‍, ഡിസൈനിംഗ് തുടങ്ങിയവ സംബന്ധിച്ച് ആക്ഷേപം ഉള്ളതിനാൽ സുരക്ഷാ ഓഡിറ്റിംഗ് നടത്തണമെന്ന നിര്‍ദേശം നല്കി. എന്നാലത് അട്ടിമറിക്കപ്പെട്ടു. സര്‍വീസ് റോഡുകള്‍ മെച്ചപ്പെടുത്താനും നടപടിയെടുത്തില്ല. അതിനാല്‍ പിഎസി റിപ്പോര്ട്ടിന്മേല് എന്തു നടപടി സ്വീകരിച്ചെന്ന് ഗതാഗത മന്ത്രാലയത്തോട് വിശദീകരണം ചോദിക്കും.
ദേശീയപാത തകര്‍ന്ന മൈലക്കാട്ട് ഒരു തരത്തിലുമുള്ള സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് നിര്‍മാണം നടന്നത്. നിര്‍മാണത്തിന് ഉപയോഗിക്കുന്ന മണ്ണ് ഉള്‍പ്പെടെയുള്ള സാമഗ്രികളെക്കുറിച്ചും ആക്ഷേപം ഉയരുന്നുണ്ട്. ദേശീയപാത ദുരന്തപാതയാക്കുന്ന നടപടിയാണ് എന്എച്ച്എഐയുടേതെന്നും എംപി പറഞ്ഞു.
District News
കാവാലം: പാലത്തിന്റെ അപ്രോച്ച് റോഡിലൂടെ വെള്ളം കയറുന്നു, കൃഷി പ്രതിസന്ധിയിലേക്ക്. കാവാലം കൃഷിഭവന് പരിധിയിലെ മണിയങ്കരി പാടശേഖരത്തിലെ കര്‍ഷകരാണു പുഞ്ചക്കൃഷിക്കായി വിതച്ച കൃഷിയിടത്തിലെ വെള്ളം വറ്റിക്കാന്‍ സാധിക്കാതെ ദുരിതത്തിലായിരിക്കുന്നത്. കണ്ണാടി-കിടങ്ങറ റോഡിലെ കൊറത്തറ പാലത്തിന്റെ അപ്രോച്ച് റോഡിലെ കരിങ്കല്‍ സംരക്ഷണ ഭിത്തിയുടെ വിടവിലൂടെയാണു പാടശേഖരത്തില്‍ വെള്ളം കയറുന്നത്.
ശക്തമായ വേലിയേറ്റത്തില്‍ കരിങ്കല്ലിന്റെ വിടവിലൂടെ വെള്ളം കയറി കൃഷിയിടം മുങ്ങുന്നതു നോക്കി നില്ക്കാന് മാത്രമേ കര്‍ഷകര്‍ക്കു സാധിക്കുന്നുള്ളു. വെള്ളം കയറുന്നതു തടയാന്‍ യാതൊരു മാര്ഗവുമില്ലാത്തതാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്. അശാസ്ത്രീയമായ പാലം നിര്‍മാണമാണു നിലവിലെ പ്രതിസന്ധിക്കു കാരണമെന്നു കര്‍ഷകര്‍ ആരോപിച്ചു. പാലത്തിന്റെ അപ്രോച്ച് റോഡിന്റെ സംരക്ഷണ ഭിത്തി കോണ്‍ക്രീറ്റില്‍ നിര്‍മിച്ചാല്‍ വെള്ളം കയറുന്നത് ഒഴിവാക്കാന്‍ സാധിക്കും. എന്നാല്‍ കരിങ്കല്‍ അടുക്കിയ സംരക്ഷണ ഭിത്തിക്കുള്ളില്‍ മണ്ണു നിറച്ചാണ് അപ്രോച്ച് റോഡ് നിര്‍മിച്ചിരിക്കുന്നത്.
വേലിയേറ്റം വരുമ്പോള്‍ കരിങ്കല്ലിനിടയിലൂടെ വെള്ളം പാടശേഖരത്തിലേക്കു കയറുന്നതുമൂലം, 350 ഏക്കറുള്ള പാടശേഖരത്തിലെ 40 ഏക്കറോളം ഭാഗത്തെ വിത പിടിപ്പിക്കാന്‍ കര്‍ഷകര്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. പാടശേഖരത്തെ രണ്ടായി മുറിച്ചാണു കണ്ണാടി-കിടങ്ങറ റോഡ് കടന്നു പോകുന്നത്.
റോഡിനു കിഴക്കും പടിഞ്ഞാറുമുള്ള ഭാഗങ്ങളിലെ വെള്ളം വറ്റിക്കുന്നതിനായി മൂന്നു കലുങ്കുകള്‍ റോഡിന്റെ പല ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. റോഡിന്റെ കിഴക്കു ഭാഗത്തെ കൃഷിയിടത്തിലെ വിത പിടിപ്പിക്കാന്‍ കലുങ്ക് അടച്ചിട്ടശേഷമാണു വെള്ളം വറ്റിക്കുന്നത്. കിഴക്കു ഭാഗത്തെ വെള്ളം പൂര്‍ണമായി വറ്റിച്ചശേഷം കലുങ്കു തുറന്നാണു പടിഞ്ഞാറു ഭാഗത്തെ വെള്ളം കൂടി വറ്റിച്ചു കൃഷി മുന്നോട്ടു കൊണ്ടുപോകുന്നത്.
വേലിയേറ്റത്തില്‍ പാലത്തിന്റെ അപ്രോച്ച് ഭാഗത്തുകൂടി വെള്ളം കയറിയതുമൂലം ആദ്യ വിത നശിച്ചു. തുടര്‍ന്നു വീണ്ടും വിത്തു വാങ്ങിയാണു രണ്ടാമതു വിതയിറക്കിയിരിക്കുന്നത്. പ്രശ്നത്തിനു ശാശ്വത പരിഹാരം കാണാന്‍ പാലത്തിന്റെ കിഴക്കേക്കരയിലെ അപ്രോച്ച് റോഡിന്റെ സംരക്ഷണ ഭിത്തി കോണ്‍ക്രീറ്റില്‍ പുനര്‍ നിര്‍മിക്കണമെന്നാണു കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. പാടശേഖരത്തിന്റെ കിഴക്കുഭാഗത്തുള്ള മറ്റൊരു പാലവും സമാനരീതിയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പാലത്തിന്റെ ഇരുകരകളിലുമുള്ള കരിങ്കല്‍ സംരക്ഷണ ഭിത്തിയില്‍ കൂടി വെള്ളം കയറുന്നതു മണിയങ്കരിക്കൊപ്പം സമീപത്തെ പടിഞ്ഞാറേ വെള്ളിസ്രാക്ക പാടശേഖരത്തിലെ കര്‍ഷകരെയും ദുരിതത്തിലാക്കുന്നുണ്ട്.
District News
ചമ്പക്കുളം: തെളിഞ്ഞ അന്തരീക്ഷത്തിൽ കൊയ്തു മാറുന്ന കുട്ടനാടൻ പാടശേഖരങ്ങളിലെ വൈക്കോലിന് വൻ ഡിമാന്‍ഡ്. കുട്ടനാട്ടിലെ ജലാംശമുള്ള നിലങ്ങളിൽ വളരുന്ന നെല്ലിന്റെ വൈക്കോൽ കന്നുകാലികൾക്ക് കൂടുതൽ ഗുണകരമാണ്. ഇതു മനസിലാക്കിയതോടു കൂടിയാണ് കുട്ടനാടൻ വൈക്കോൽ വൻതോതിൽ അയൽ സംസ്ഥാനങ്ങളിലേക്കും ജില്ലകളിലേക്കും വണ്ടി കയറുന്നത്.
കൊല്ലം തിരുവനന്തപുരം, തമിഴ്നാടിന്റെ തെക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിലേക്കാണ് കുട്ടനാടൻ വൈക്കോൽ കൊണ്ടുപോകുന്നുണ്ട്.
കൊയ്തു മാറിയാലുടൻ തൊഴിലാളികളെയിറക്കി വൈക്കോൽ പിരിച്ചെടുക്കുന്നതും ട്രാക്ടർ ബെയിലർ ഉപയോഗിച്ച് കച്ചി കെട്ടുകളാക്കുന്നതും ഇന്ന് കുട്ടനാട്ടിലെ പതിവു കാഴ്ചയാണ്. അത്ര സുഖകരമല്ലാത്ത ജോലിയാണ് വൈക്കോൽ പണിയെന്നതിനാൽ നാട്ടുകാരിൽ പലരും ഇതിനോടു താത്പര്യം കാണിക്കാറില്ല.
അയൽ സംസ്ഥാന തൊഴിലാളികളാണിപ്പോൾ ഈ ജോലിക്കു വരുന്നത്. നാട്ടുകാരായ സ്ത്രീ തൊഴിലാളികളിൽ ചിലർ ഇപ്പോഴുമീ ജോലിക്കെത്തുന്നുണ്ട്. വലിയ ലോറികളിൽ വൈക്കോൽ കെട്ടായി നിറച്ചു കൊണ്ടുപോകുന്നത് പലപ്പോഴും മറ്റു വാഹനങ്ങൾക്ക് അസൗകര്യം സൃഷ്ടിക്കുന്നതിനാൽ രാത്രിയിലാണ് ഈ വാഹനങ്ങൾക്ക് യാത്ര അനുവദിക്കുന്നത്.
കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ നിന്നു ലഭിക്കുന്ന വൈക്കോൽ കുട്ടനാട്ടിൽ തന്നെ തികയാതിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് വൈക്കോൽ തുറുവുകളായാണ് ഇവിടെ സംഭരിച്ചിരുന്നത്.
കുട്ടനാട്ടിൽ കന്നുകാലി വളർത്തൽ ഗണ്യമായി കുറഞ്ഞതാണ് ഇവിടെ നിന്നു മറ്റു സ്ഥലങ്ങളിലേക്ക് വൻതോതിൽ വൈക്കോൽ കൊണ്ടുപോകാൻ കാരണം.
2018 ലെ മഹാപ്രളയവും തുടർന്നു വന്ന വെള്ളപ്പൊക്കങ്ങളുമാണ് കുട്ടനാട്ടിലെ കന്നുകാലി വളർത്തലിനെ പിന്നോട്ടടിച്ചത്.
District News
കുട്ടനാട്: കുട്ടനാട്ടിലെ നെല്‍കൃഷിയും മറ്റു പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് ഒരു നോഡല്‍ ഓഫീസറും കൃഷി ക്രമീകരിക്കുന്നതിന് ഒരു കാര്‍ഷിക കലണ്ടറും വേണമെന്ന ആവശ്യം ശക്തമാകുന്നു. ജലസേചനം, വൈദ്യുതി തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണമുണ്ടെങ്കിലെ കുട്ടനാട്ടിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടു കൊണ്ടുപോകാനാകൂ. നിലവിൽ, കര്‍ഷകര്‍ തന്നെ വിവിധവകുപ്പുകളെ ബന്ധപ്പെട്ട് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകേണ്ട സ്ഥിതിയാണ്.
കുട്ടനാട്ടില്‍ 38,000 ഹെക്ടറിലാണ് പുഞ്ചകൃഷി നടക്കുന്നത്. രണ്ടാം കൃഷിയും പല പാടശേഖരങ്ങളിലും നടക്കുന്നുണ്ട്. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ കാലാവസ്ഥ നോക്കി ചിട്ടപ്പെടുത്തുന്നതിന് സ്ഥിരമായി ഒരു കാര്‍ഷിക കലണ്ടര്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നതാണ് ഉയരുന്ന മറ്റൊരാവശ്യം. വിത എപ്പോള്‍ നടത്തണം, വിളവെടുപ്പ് എങ്ങനെ, കുട്ടനാട്ടിലേക്ക് കൃഷി സമയങ്ങളില്‍ ഉപ്പുവെള്ളമെത്തുന്നത് തടയാന്‍ സ്ഥാപിച്ചിട്ടുള്ള തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ ഷട്ടറുകള്‍ എപ്പോള്‍ ഉയര്‍ത്തണം, താഴ്ത്തണം തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നതാണ് കാര്‍ഷിക കലണ്ടര്‍.
ഡിസംബര്‍ 15 നടച്ച് മാര്‍ച്ച് 31 തുറക്കുന്ന രീതിയിലാണ് തണ്ണീര്‍മുക്കം ബണ്ടിന്റെ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്. വിത്തു ക്ഷാമവും മറ്റും മൂലം വിത താമസിക്കുന്നതിനാല്‍ ഷട്ടറുകള്‍ തുറക്കുന്നതിലും താമസമുണ്ടാകുന്നു. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 10 നാണ് തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറന്നത്. ഷട്ടര്‍ തുറന്ന ഉടനെ വേനല്മഴയുമെത്തിയതിനാല് കുട്ടനാട്ടിലേക്ക് ഉപ്പുവെള്ളം കാര്യമായി എത്തിയില്ല.
കൃഷിക്കു ശേഷം ഷട്ടറുകള്‍ തുറന്ന് കുട്ടനാട്ടിലേക്ക് ഉപ്പുവെള്ളമെത്തിയാലെ ഇവിടത്തെ മത്സ്യസമ്പത്തും കക്കകളുടെ ഉത്പാദനവുമെല്ലാം വര്‍ധിക്കൂ. കുട്ടനാടിനു തലവേദനയായ പോള മാറുന്നതും, ഉപ്പുവെള്ളത്തിലഴുകിയാണ്. കുട്ടനാടിന്റെ ശുദ്ധീകരണം നടക്കുന്നതും ഉപ്പുവെള്ളം കയറുമ്പോഴാണ്. പരിസ്ഥിതി പ്രധാന്യമുള്ള കുട്ടനാട്ടില്‍ നടക്കേണ്ട ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് ഒരു നോഡല്‍ ഓഫീസ് വേണമെന്ന് കര്‍ഷകരും നാട്ടുകാരും ആവശ്യപ്പെടുന്നത്.
District News
ചമ്പക്കുളം: ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ വരുന്ന ആറു പഞ്ചായത്തുകളിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ഥി വിവരങ്ങള്‍ സെറ്റ് ചെയ്തു. ഇന്നലെ രാവിലെ 9.30 മുതല്‍ ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്കയുടെ ഹാളിലായിരുന്ന വോട്ടിംഗ് മെഷീനുകളിൽ സ്ഥാനാര്‍ഥി ലിസ്റ്റു ചേര്‍ക്കൽ നടന്നത്. ഇവ പിന്നീട് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്ട്രോംഗ് റൂമുകളിലേക്കു മാറ്റി. ചമ്പക്കുളം, കൈനകരി, നെടുമുടി, തകഴി, എടത്വ, തലവടി പഞ്ചായത്തുകളിലായി ആകെ 91 പോളിംഗ് സ്റ്റേഷനുകളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളാണ് സ്ട്രോംഗ് റൂമിലെത്തിച്ചത്.
വോട്ടെടുപ്പിന്റെ തലേന്നാള്‍, യന്ത്രങ്ങള്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യും. 175 നടുത്ത് ഉദ്യോഗസ്ഥരായിരുന്നു വോട്ടിംഗ് യന്ത്രം സെറ്റ് ചെയ്യുന്നതിനായി നിയോഗിക്കപ്പെട്ടിരുന്നത്. ത്രിതല പഞ്ചായത്ത് സ്ഥാനാര്‍ഥികൾക്കോ അവരുടെ ഏജന്റുമാർക്കോ യന്ത്രം സെറ്റു ചെയ്യുന്നത് പരിശോധിക്കാനും അവസരമൊരുക്കിയിരുന്നു.
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 90 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലായി ഏകദേശം 400 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. വരണാധികാരിയായ ജില്ലാ പട്ടികജാതി ഓഫീസര്‍ അജിമോന്, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും ഉപവരണാധികാരിയുമായ സാജു പത്രോസ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ഥി വിവരങ്ങള്‍ ചേര്‍ത്തത്.
District News
കായംകുളം: പുതുപ്പള്ളി സിഎസ്ഐ പള്ളിയിൽ കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന കല്യാണത്തിൽ പങ്കെടുക്കവേ നഷ്ടമായ സ്വർണമാല നാലു മാസങ്ങൾക്കു ശേഷം സിഎംഎസ് ഹൈസ്കൂൾ മൈതാനത്തുനിന്ന് തിരികെ ലഭിച്ചു. പുതുപ്പള്ളി സിഎംഎസ് ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥി വിശാലിനാണ് മാല ലഭിച്ചത് . ഒരു പവൻ തൂക്കമുള്ള മാല വിശാൽ, സ്കൂൾ ഹെഡ്മാസ്റ്റർ ജിബി ഏബ്രഹാം ജോർജിനെ ഏൽപ്പിച്ചു.
അധ്യാപകരുടെ അന്വേഷണത്തിൽ ഈ സ്കൂളിലെ പൂർവവിദ്യാർഥിയായ അനന്തുവിന്റെ മകൾ തൻവിയുടേതാണ് മാല എന്ന് തിരിച്ചറിയുകയും തൻവിയുടെ മുത്തശി വിദ്യാലയത്തിലെത്തി സ്വർണമാല ഏറ്റുവാങ്ങുകയും ചെയ്തു. സ്കൂളിൽ പ്രത്യേക അസംബ്ലി കൂടി വിശാലിനെ അഭിനന്ദിക്കുകയും ചെയ്തു.
District News
കുട്ടനാട്: തെരഞ്ഞെടുപ്പു പ്രചാരണം കൊട്ടിക്കലാശത്തോടടുക്കുമ്പോൾ ഊണും ഉറക്കവും ഉപേക്ഷിച്ച് വീടുകൾ കയറിയിറങ്ങി വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിൽ മുന്നണികളും സ്ഥാനാർഥികളും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കുട്ടനാട്ടിലെ പതിമൂന്നു പഞ്ചായത്തുകളിൽ നാലെണ്ണത്തിൽ യുഡിഎഫും 9 എണ്ണത്തിൽ എൽഡിഎഫും വിജയിച്ചപ്പോൾ രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിൽ ഒന്നു വീതം നേടി ഇരുകൂട്ടരും ഒപ്പത്തിനൊപ്പം വിജയം പങ്കിട്ടു.
എന്നാൽ ഇക്കുറി വാർഡ് വിഭജനം വരികയും മിക്ക പഞ്ചായത്തുകളിലും ഒന്നോ അതിലധികമോ വാർഡുകൾ കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തതോടെ വാർഡ് വിഭജനം തങ്ങൾക്ക് അനുകൂലം എന്ന് യുഡിഎഫും എൽഡിഎഫും ഒരേപോലെ പറയുന്നു. മുൻ തെരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി എൽഡിഎഫിന് പാളയത്തിൽനിന്നുതന്നെ പട ഉയർന്നത് യുഡിഎഫിന്റെ പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്. കൈനകരി, രാമങ്കരി, നീലംപേരൂർ തുടങ്ങിയ പഞ്ചായത്തുകളിലാണ് ഇത് കൂടുതൽ പ്രകടമായിട്ടുള്ളത്.
നീലംപേരൂർ പഞ്ചായത്തിൽ സിപിഎമ്മിലെ മുതിർന്ന നേതാവിനെതിരേ യുവജനവിഭാഗം നേതാവാണ് മത്സരരംഗത്തെത്തിയതെങ്കിൽ കൈനകരിയിൽ ഒരു മുൻ ലോക്കൽ കമ്മിറ്റി അംഗത്തിനൊപ്പം നിലവിലെ ഒരംഗംകൂടി രംഗത്തെത്തിയത് വലിയ ചർച്ചയായിക്കഴിഞ്ഞു. രാമങ്കരിയിൽ സ്ഥിതി ഇതിലും രൂക്ഷമാണ്. 14 വാർഡുകളിൽ എട്ടെണ്ണത്തിൽ ഇവർ നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥിതിയാണ് . ഇവർ നേരിട്ട് മത്സരിക്കുന്നതിനു പുറമേ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന കുതന്ത്രങ്ങൾകൂടിയായതോടെ വർഷങ്ങളായി സിപിഎം ഭരിച്ചിരുന്ന രാമങ്കരി പഞ്ചായത്ത് ഒപ്പം എന്നത് പ്രവചിക്കുക അസാധ്യമാണ്.
ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള സ്ഥാനാർത്ഥിനിർണയത്തിലും എൽഡിഎഫിൽ പലരെയും വെട്ടി മാറ്റിയതായുള്ള ആക്ഷേപം ശക്തമാണ്. അതിനാൽ ഇവിടെയും അട്ടിമറിക്കുള്ള സാധ്യത വളരെയേറെയാണെന്ന് പറയപ്പെടുന്നു.
മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി എൻഡിഎ സഖ്യം ജില്ലാ പഞ്ചായത്തിലേക്കുവരെ തങ്ങളുടെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും തെരഞ്ഞെടുപ്പിൽ സജീവമാവുകയും ചെയ്തതോടെ കുട്ടനാട്ടിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇക്കുറി തീ പാറുകയാണെന്ന് തന്നെ പറയാം
District News
മാവേലിക്കര: മാജിക്കല്‍ നമ്പരായ 9,9,9,1 എന്ന കക്ഷിനിലയില്‍ നിന്ന് ആര് ഇത്തവണ നഗരസഭയുടെ ഭരണചക്രം തിരിക്കുമെന്ന തരത്തിലുള്ള ശക്തമായ പോരാട്ടമാണ് മാവേലിക്കരയില്‍ നടക്കുന്നത്. ആര്‍ക്കും വ്യക്തമായ മുന്‍തൂക്കമില്ലാത്ത നഗരസഭാ ഭരണം പിടിക്കാനുള്ള നെട്ടോട്ടമാണ് മുന്നണികള്‍ നടത്തുന്നത്.
നഗരസഭ നിലവില്‍ വന്നതിനു ശേഷം കോണ്‍ഗ്രസായിരുന്നു ദീര്‍ഘകാലം ഭരിച്ചിരുന്നത്. ആറു വര്‍ഷം സിപിഎമ്മും അധികാരത്തില്‍ ഏറിയിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫും ബിജെപിയും തുല്യ ശക്തികളായി നഗരസഭയില്‍ ഒന്‍പത് അംഗങ്ങള്‍ വീതം മൂന്ന് മുന്നണിക്കും ലഭിച്ചു. സിപിഎം വിമതനായി ജയിച്ചുവന്ന കെ.വി.ശ്രീകുമാര്‍ യുഡിഎഫിനോടൊപ്പം നിലകൊണ്ടതോടെ യുഡിഎഫ് ഭരണം പിടിച്ചെടുത്തു.
നാലേകാല്‍ വര്‍ഷം ശ്രീകുമാര്‍ ചെയര്‍മാനായി തുടര്‍ന്നു. ഒടുവില്‍ അവിശ്വാസത്തിലൂടെ യുഡിഎഫ് ശ്രീകുമാറിനെ പുറത്താക്കി. തുടര്‍ന്ന് എല്‍ഡിഎഫ് ഘടകകക്ഷിയായ ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ബിനു വര്‍ഗീസിന്റെ പിന്തുണയില്‍ കോണ്‍ഗ്രസിലെ നൈനാന് സി.കുറ്റിശേരില്‍ ചെയര്‍മാനായി.
ഭരണത്തുടര്‍ച്ചയ്ക്കായി യുഡിഎഫ് വോട്ട് ചോദിക്കുമ്പോള്‍ അഞ്ചു വര്‍ഷത്തെ വികസന മുരടിപ്പാണ് എല്‍ഡിഎഫിന്റെ പ്രചാരണം. ഇരുമുന്നണികളുടെയും കാലയളവിലെ അഴിമതിയാണ് ബിജെപിയുടെ പ്രചാരണത്തിലുള്ളത്.
1901ലെ മൂന്നാം റഗുലേഷന് ആക്ട് അനുസരിച്ചാണ് മാവേലിക്കരയില്‍ ഒരു ഭരണസംവിധാനത്തിനു തുടക്കം കുറിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ 1912ല്‍ മാവേലിക്കര ടൗണ്‍ ഇംപ്രൂവ്മെന്റ് കമ്മിറ്റി നിലവില്‍ വന്നു. തെക്കേ കൊട്ടാരത്തില്‍ ഉദയവര്മയാണ് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ ചെയര്മാന് 1922വരെ അദ്ദേഹം ആ സ്ഥാനത്തു തുടര്‍ന്നു.
1920ല്‍ മാവേലിക്കരയെ നഗരസഭയാക്കി ഉയര്‍ത്തി. നഗരസഭയുടെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ചെയര്മാന് ചിത്രകാരന് രാജാ രവിവര്‍മയുടെ മകന് ആര്‍ട്ടിസ്റ്റ് രാമവര്‍മ രാജയാണ് പത്തുവര്‍ഷം അദ്ദേഹം സ്ഥാനത്ത് തുടര്‍ന്നു. 1932 മുതല്‍ ഒരു വര്‍ഷക്കാലം കൊപ്പാറ വടക്കേതില്‍ ഗോവിന്ദന് തമ്പി ചെയര്‍മാനായി. 1937ല്‍ മാവേലിക്കരയ്ക്ക് മുനിസിപ്പാലിറ്റി സ്ഥാനം നഷ്ടമായി. ശ്രീചിത്തിരതിരുനാള്‍ സ്റ്റേറ്റ് കൗണ്‍സില്‍ അംഗമായിരുന്ന കൊച്ചിക്കല്‍ കൃഷ്ണന് തമ്പി, എം.എന്‍.ഗോവിന്ദന്‍നായര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രക്ഷോഭത്തിന്റെ ഫലമായി 1942ല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ സ്ഥാനം പുനഃസ്ഥാപിച്ചു.
1942ല്‍ അഡ്വ. കെ. രാമവര്‍മ ചെയര്‍മാനായി. 1943ല്‍ അദ്ദേഹം രാജിവച്ചതിനെത്തുടര്‍ന്ന് പോളച്ചിറയ്ക്കല്‍ പി.സി.കോശി ചെയര്‍മാനായി. 1946ല്‍ ഓണമ്പള്ളില്‍ അഡ്വ.ആര്.ബാലകൃഷ്ണപിള്ള ചെയര്‍മാനായി. എം.ഡാനിയേല്‍ (1953-56), എസ്. കുളത്തു അയ്യര്‍ (1956-61), പോളച്ചിറയ്ക്കല്‍ പി.സി.കോശി (1962-68), എസ്.എസ്. പിള്ള (1968-79), പി.സി.നൈനാന് പോളച്ചിറയ്ക്കല്‍ (1979-84), 1984ല്‍ തെരഞ്ഞെടുപ്പു നടക്കാതിരുന്നതിനാല്‍ നാലു വര്‍ഷക്കാലം ചെങ്ങന്നൂര്‍ ആര്‍ഡിഒയുടെ ചുമതലയിലാണ് ഭരണകാര്യങ്ങള്‍ നടന്നത്.
കോണ്‍ഗ്രസിലെ പടലപ്പിണക്കത്തെത്തുടര്‍ന്ന് 2004ല്‍ ആദ്യമായി സിപിഎമ്മിന് അധ്യക്ഷ സ്ഥാനം ലഭിച്ചു. കെ.ബാലചന്ദ്രനാണ് സിപിഎമ്മിന്റെ ആദ്യ ചെയര്മാന്. അപകടത്തില്‍ ഇദ്ദേഹം മരിച്ചതിനെത്തുടര്‍ന്ന് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായ പി.കെ. മഹേന്ദ്രന് ചെയര്‍മാനായി. 2005ല്‍ കോണ്‍ഗ്രസിലെ ലളിതാ രവിന്ദ്രനാഥും തുടര്‍ന്ന് എസ്.ബിന്ദുവും ചെയര്‍പേഴ്സണ്‍മാരായി. 2010ല്‍ കോണ്‍ഗ്രസിലെ അഡ്വ.കെ. ആര്. മുരളിധരന് ചെയര്‍മാനായി. അവിശ്വാസത്തത്തുടര്ന്ന് മുരളീധരന് പുറത്തായതോടെ 2014ല്‍ സിപിഎമ്മിലെ ലീലാ അഭിലാഷ് ചെയര്‍പേഴ്സണായി. 2015ല്‍ എല്‍ഡിഎഫ് ഭൂരിപക്ഷം ലഭിച്ചതോടെ ലീലാ അഭിലാഷ് വീണ്ടും ചെയര്‍പേഴ്സണായി.
നിലവില്‍ കോണ്ഗ്രസിലെനൈനാന് സി. കുറ്റിശേരിയാണ് ചെയര്മാന്.
കക്ഷിനില: കോണ്‍ഗ്രസ്-9, ബി.ജെ.പി-9,സി.പി.എം-8, ജനാധിപത്യ കോണ്‍ഗ്രസ്-1, സ്വതന്ത്രന്-1.
ആറു മാസം മുന്‍പ് നടന്ന ചെയര്മാന് തെരഞ്ഞെടുപ്പോടെ ജനാധിപത്യ കേരള കോണ്‍ഗ്രസ് അംഗം കോണ്‍ഗ്രസിനോടൊപ്പവും, സ്വതന്ത്രന് സിപിഎമ്മിനോടൊപ്പവും ചേര്‍ന്നു.
ആകെയുള്ള 28 സീറ്റില്‍ യു.ഡി.എഫില്‍ കോണ്‍ഗ്രസ് 24, കേരള കോണ്‍ഗ്രസ്-2, കേരള കോണ്‍ഗ്രസ് (ജേക്കബ്), ആര്.എസ്.പി -ഓരോ സീറ്റിലും മത്സരിക്കുന്നു. എല്‍ഡിഎഫില്‍ സിപിഎം- 21 സീറ്റിലും, സി.പി.ഐ-5, കേരള കോണ്‍ഗ്രസ്-എം -2 സീറ്റുകളിലും മത്സരിക്കുന്നു. എന്‍.ഡി.എയില്‍ ബി.ജെ.പി മാത്രം 28 സീറ്റിലും മത്സരിക്കുന്നു.
District News
ഹരിപ്പാട്: ജില്ലാപഞ്ചായത്ത് പള്ളിപ്പാട് ഡിവിഷൻ വിജയത്തുടർച്ചയ്ക്ക് എൽഡിഎഫും തിരിച്ചുപിടിക്കാൻ യുഡിഎഫും അട്ടിമറി വിജയത്തിന് എൻഡിഎയും തന്ത്രങ്ങൾ മെനയുമ്പോൾ പള്ളിപ്പാട് ഡിവിഷനിൽ ഉഗ്രപോരാട്ടം നടക്കുമെന്ന് ഉറപ്പായി. 2010 ൽ രൂപീകരിച്ച ഡിവിഷനിൽ 2010, 2015 എന്നീ വർഷങ്ങളിൽ നടന്ന തെരഞ്ഞെടു പ്പുകളിൽ യുഡിഎഫാണ് വിജയിച്ചത്. എന്നാൽ 2020ൽ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ സിപിഐ സ്ഥാനാർഥി എ. ശോഭ 1,798 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഈ ഡിവിഷനിൽനിന്നു വിജയിച്ചു.
രണ്ടര പതിറ്റാണ്ടായി ജില്ലാ പഞ്ചായത്തംഗമായി തുടരുന്ന ഡിസിസി വൈസ് പ്രസിഡന്റുകൂടിയായ ജോൺ തോമസാണ് ഇത്ത വണ യുഡിഎഫ് സ്ഥാനാർഥി. 2015ൽ ഈ ഡിവിഷനിൽനിന്നു ജോൺ തോമസ് വിജയിച്ചിരുന്നു. സിപിഐ ജില്ലാ എക്സിക്യുട്ടീവംഗം കെ. കാർത്തികേയനാണ് എൽഡിഎഫ് സ്ഥാനാർഥി. എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്നത് കർഷകമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവം ശ്രീകുമാറാണ്.
പള്ളിപ്പാട്, വീയപുരം, ചെറുതന പഞ്ചായത്തുകളും കരുവാറ്റയിലെ ആറ്, ഏഴ് വാർഡുകളും ചേപ്പാട് പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, 13, 14, 15, 16 വാർഡുകളും ഉൾപ്പെടുന്നതാണ് പള്ളിപ്പാട് ഡിവിഷൻ. ഇപ്പോഴത്തെ നിലയനുസരിച്ച് ആകെ 52 വാർഡുകൾ. 2020-ൽ 49 വാർഡുകളാണ് ഉണ്ടായിരുന്നത്.
ഡിവിഷൻ പരിധിയിലെ ചെറുതന പഞ്ചായത്തിൽ മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്. ബാക്കി പഞ്ചായത്തുകൾ എൽഡിഎഫ് ഭരണത്തിൻ കീഴിലാണ്. നിലവിലെ 49 പഞ്ചായത്ത് വാർഡുകളിൽ 24 വാർഡുകളിൽ എൽഡിഫ് വിജയിച്ചതാണ്. യുഡിഎഫിന് 16 വാർഡുകളിലും എൻഡിഎയ്ക്ക് അഞ്ചു വാർഡുകളിലുമാണ് വിജയം. ബാക്കി വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർഥികളാണ് ജയിച്ചത്.
ഹരിപ്പാട് മേഖലയിലെ ഡിവിഷനുകളിൽ ഏറ്റവും കൂടുതൽ നെൽകർഷകരും നെൽകൃഷിയുമുള്ള ഭാഗമാണിത്.അതിനാൽ നെല്ലെടുപ്പിലെ പ്രശ്നങ്ങളും നെല്ലുവില കിട്ടാനുള്ള കാലതാമസവുമാവും തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയങ്ങൾ.
District News
മാന്നാർ: ജില്ലാ പഞ്ചായത്ത് മാന്നാർ ഡിവിഷനിലെ പോരാട്ടം പ്രവചനാതീതം. പൊതുരംഗത്ത് നിറഞ്ഞുനിൽക്കുന്ന പ്രമുഖർ തമ്മിലുള്ള പോരാട്ടമാണ് മാന്നാറിൽ നടക്കുന്നത്. പാണ്ടനാട് സ്വാമി വിവേകാനന്ദൻ ഹയർ സെക്കനൻഡറി സ്കൂൾ അധ്യാപകൻ ജി.കൃഷ്ണകുമാർ (54) എൽഡിഎഫ് സ്ഥാനാർഥിയായും മാന്നാർ പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡറും കോൺഗ്രസ് മാന്നാർ ബ്ലോക്ക് പ്രസിഡന്റുമായ സുജിത് ശ്രീരംഗം (49) യുഡിഎഫ് സ്ഥാനാർഥിയായും യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന ശ്രീരാജ് ശ്രീവിലാസം (42) ബിജെപി സ്ഥാനാർഥിയായും മത്സരിക്കുന്നു. മൂന്ന് മുന്നണി സ്ഥാനാർഥികളും സ്വീകരണ പര്യടനങ്ങൾ പൂർത്തിയാക്കി അവസാന ഘട്ട പ്രചാരണങ്ങളിലേക്ക് കടക്കുകയാണ്.
അധ്യാപകവൃത്തിയിൽ മൂന്നര പതിറ്റാണ്ട് പിന്നിടുന്ന കൃഷ്ണകുമാർ സിപിഎം പാണ്ടനാട് ലോക്കൽ കമ്മിറ്റിയംഗം, കർഷകസംഘം മാന്നാർ ഏരിയ കമ്മിറ്റിയംഗം, ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവംഗം, ഗുരു ചെങ്ങന്നൂർ സ്മാരകം വൈസ് ചെയർമാൻ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി പ്രഥമ ജനറൽ സെക്രട്ടറി, നിലവിൽ വൈസ് ചെയർമാൻ, അമ്മ മലയാളം സാംസ്കാരിക സമിതി വൈസ് പ്രസിഡന്റ്, പാണ്ടനാട് എം.വി ലൈബ്രറി സെക്രട്ടറി, മാന്നാർ ടൗൺ ക്ലബ് മുൻ പ്രസിഡന്റ് എന്നിങ്ങനെ പൊതുരംഗത്തെ നിറസാന്നിധ്യമായ ജി.കൃഷ്ണകുമാർ പാണ്ടനാട് സ്വദേശിയാണ്. കാട്ടൂർ എൻഎസ്എസ് എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് എസ്.ശ്രീകലയാണ് ഭാര്യ. ഐടി മേഖലയിൽ ജോലി ചെയ്യുന്ന ഹരി നാരായണൻ ഏക മകനാണ്.
രണ്ടുതവണ മാന്നാർ പഞ്ചായത്തംഗമായിരുന്നു യുഡിഎഫിലെ സുജിത്ത് ശ്രീരംഗം. കഴിഞ്ഞ തവണ മാന്നാർ പഞ്ചായത്ത് ഭരണം അട്ടിമറിച്ച് എൽഡിഎഫിന്റെ കരങ്ങളിലെത്തിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയത്തിനെ അയോഗ്യനാക്കുന്നതിന് നിയമപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ സുജിത് ശ്രീരംഗം മാന്നാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ, ഐഎൻടിയുസി യുവജന വിഭാഗം മുൻ ജില്ലാ വൈസ് പ്രസിഡന്റ്, മെറ്റൽ തൊഴിലാളി യൂണിയൻ (ഐഎൻടിയുസി) പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച് കോൺഗ്രസ് പ്രസ്ഥാനത്തിന് കരുത്തു പകരുന്നു.
ചെസ് അസോസിയേഷൻ ജില്ലാ സൗത്ത് സോൺ വൈസ് പ്രസിഡന്റായ സുജിത്, കുരട്ടിക്കാട് ശ്രീ ഭൂവനേശ്വരി സ്കൂൾ പിടിഎ പ്രസിഡന്റാണ്. മാവേലിക്കര ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക വർഷ നായർ ഭാര്യയാണ്. ഒമ്പതാം ക്ലാസ് വിദ്യാർഥി ശന്തനു ഏക മകനാണ്.
ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ സെക്രട്ടറിയായ ശ്രീരാജ് ശ്രീവിലാസം കർഷകമോർച്ച സംസ്ഥാന സെക്രട്ടറി, മുൻ മിസോറാം ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയുടെ ഒഎസ്ഡി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുള്ള ശ്രീരാജ് തിരുവൻവണ്ടൂർ സ്വദേശിയാണ്. തിരുവൻവണ്ടൂർ ഗവ.ഹൈസ്കൂൾ ഗസ്റ്റ് അധ്യാപിക ഗ്രീഷ്മയാണ് ഭാര്യ. ചെങ്ങന്നൂർ ചിന്മയ വിദ്യാലയം എട്ടാം ക്ലാസ് വിദ്യാർഥിനി ദേവനന്ദ ഏക മകളാണ്.
മാന്നാർ, പാണ്ടനാട്, തിരുവൻവണ്ടൂർ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും ചെന്നിത്തല - നാല്, അഞ്ച്, ആറ്, ബുധനൂർ - ഒന്ന്, രണ്ട്, മൂന്ന്, നാല്,12,13,14,15, പുലിയൂർ. ഒന്ന്, രണ്ട്, മൂന്ന്, നാല്, ഏഴ്, എട്ട് ഒൻപത്,10,14 എന്നിങ്ങനെ 67 വാർഡുകൾ ചേർന്നതാണ് മാന്നാർ ഡിവിഷൻ. നാലുതവണ യുഡിഎഫും രണ്ടുതവണ എൽഡിഎഫും വിജയിച്ചു. കഴിഞ്ഞതവണ എൽഡിഎഫിലെ വത്സല മോഹൻ 2,003 വോട്ടിനു ജയിച്ചു.
ഡിവിഷൻ നിലനിർത്താൻ എൽഡിഎഫിലെ ജി. കൃഷ്ണകുമാറും തിരികെപ്പിടിക്കാൻ യുഡിഎഫിലെ സുജിത് ശ്രീരംഗവും അട്ടിമറി വിജയം നേടാൻ ബിജെപിയുടെ ശ്രീരാജ് ശ്രീവിലാസവും തമ്മിൽ കടുത്ത പോരാട്ടത്തിലാണ്. ഇത്തരം പോരാട്ടം കൊണ്ട് പ്രവചനാതീതമായിരിക്കുകയാണ് മാന്നാർ ഡിവിനിലെ മത്സരം.
District News
അമ്പലപ്പുഴ: തെരെഞ്ഞെടുപ്പിന് മൂന്നു ദിവസം അവശേഷിക്കെ സ്ഥാനാർഥികൾക്കെതിരേ അടിയൊഴുക്കുകൾ വ്യാപകം. മറ്റുള്ളവർക്ക് അവസരം നൽകാതെ തുടർച്ചയായി മത്സരിക്കുന്നവർക്കെതിരേയാണ് സ്വന്തം അണികളിൽ നിന്നുള്ള വോട്ടുചോർച്ചയ്ക്കു സാധ്യത.
പുന്നപ്ര തെക്ക് പഞ്ചായത്തിൽ സിപിഎമ്മിലെ മൂന്ന് വനിതാ സ്ഥാനാർഥികൾക്കെതിരേ തുടക്കം മുതൽ പാർട്ടിയിലെ ബ്രാഞ്ച് എതിർപ്പു പ്രകടിപ്പിച്ചിരുന്നു. മൂന്നു മുതൽ അഞ്ചു പ്രാവശ്യംവരെ ഇവർ മൽസരിച്ചു വിജയിക്കുകയും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനംവരെ ലഭിക്കുകയും ചെയ്തു.
എന്നിട്ടും മറ്റുള്ളവർക്ക് അവസരം നൽകാതെ പാർട്ടി മേൽഘടകത്തെ വരുതിക്കു നിർത്തി സ്ഥാനാർഥിത്വം നേടിയതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്. തെരെഞ്ഞെടുപ്പിൽ ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്ന് പറയുന്നു.
പുന്നപ്ര തെക്ക് 17-ാം വാർഡ് യുഡിഎഫ് സ്ഥാനാർഥിക്കെതിരേയും സീറ്റ് ലഭിക്കാതിരുന്ന ചിലരുടെ നേതൃത്വത്തിൽ വിഭാഗീയ പ്രവർത്തനം നടക്കുന്നതായാണു സൂചന.
അമ്പലപ്പുഴ തെക്ക്-വടക്ക്, പുറക്കാട്, പുന്ന പ്രവടക്ക് പഞ്ചായത്തുകളിലും നിലവിലുള്ള സ്ഥിരം സ്ഥാനാർഥികൾക്കെതിരേ ശക്തമായ നീക്കം നടക്കുന്നുണ്ട്.
തങ്ങളുടെ സ്ഥാനാർഥിക്കൊപ്പം തെരെഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവമായ പലരും എതിർ സ്ഥാനാർഥിക്കുവേണ്ടി രഹസ്യ നീക്കം നടത്തുന്നതായി അണികൾക്കിടയിൽത്തന്നെ സംസാരമുണ്ട്.
അധികാര മോഹികളെ വീട്ടിലിരുത്തി പ്രതികരിക്കുമെന്നാണ് ഇവർ പറയുന്നത്.