ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​യി​​ൽ ഉ​​പ​​ഭോ​​ക്തൃ വി​​ല​​സൂ​​ചി​​ക​​യെ (സി​​പി​​ഐ) അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള ചി​​ല്ല​​റ പ​​ണ​​പ്പെ​​രു​​പ്പം (റീ​​ട്ടെ​​യ്ൽ ഇ​​ൻ​​ഫ്ലേ​​ഷ​​ൻ) ആ​​റു വ​​ർ​​ഷ​​ത്തെ ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ര​​ക്കി​​ൽ. 2.10 ശ​​ത​​മാ​​ന​​മാ​​ണ് ജൂ​​ണി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്.

മേ​​യി​​ലെ നി​​ര​​ക്കി​​നേ​​ക്കാ​​ൾ 72 ബേ​​സി​​സ് പോ​​യി​​ന്‍റ് കു​​റ​​വാ​​ണ് ജൂ​​ണി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. റി​​സ​​ർ​​വ് ബാ​​ങ്കി​​ന്‍റെ ഇ​​ട​​ക്കാ​​ല ല​​ക്ഷ്യ​​മാ​​യ നാ​​ലു ശ​​ത​​മാ​​ന​​ത്തി​​ൽ താ​​ഴെ പ​​ണ​​പ്പെ​​രു​​പ്പ​​മെ​​ത്തു​​ന്ന​​ത് തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചാം മാ​​സ​​മാ​​ണ്.

2019 ജ​​നു​​വ​​രി​​ക്കു​​ശേ​​ഷ​​മു​​ള്ള (1.97%) ഏ​​റ്റ​​വും കു​​റ​​ഞ്ഞ പ​​ണ​​പ്പെ​​രു​​പ്പ നി​​ര​​ക്കാ​​ണി​​ത്. തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം മാ​​സ​​മാ​​ണ് പ​​ണ​​പ്പെ​​രു​​പ്പ നി​​ര​​ക്ക് മൂ​​ന്നു ശ​​ത​​മാ​​ന​​ത്തി​​ൽ താ​​ഴെ​​യെ​​ത്തു​​ന്ന​​ത്. മേ​​യി​​ൽ 2.82 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു പ​​ണ​​പ്പെ​​രു​​പ്പം. 2024 ജൂ​​ണി​​ൽ ഇ​​ത് 5.08 ശ​​ത​​മാ​​ന​​ത്തി​​ലാ​​യി​​രു​​ന്നു. ഭ​​ക്ഷ്യ​​വ​​സ്തു​​ക്ക​​ളു​​ടെ വി​​ല​​യി​​ലു​​ണ്ടാ​​യ കു​​റ​​വാ​​ണ് ചി​​ല്ല​​റ പ​​ണ​​പ്പെ​​രു​​പ്പം താ​​ഴ്ന്ന നി​​ല​​യി​​ലെ​​ത്തി​​ച്ച​​ത്.

ഉ​​പ​​ഭോ​​ക്തൃ ഭ​​ക്ഷ്യ​​വി​​ല സൂ​​ചി​​ക (സി​​എ​​ഫ്പി​​ഐ) അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള ഭ​​ക്ഷ്യ പ​​ണ​​പ്പെ​​രു​​പ്പം ജൂ​​ണി​​ൽ -1.06 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്കു താ​​ഴ്ന്നു. മേ​​യി​​ൽ 0.99 ശ​​ത​​മാ​​ന​​ത്തി​​ലാ​​യി​​രു​​ന്നു. ഗ്രാ​​മീ​​ണ, ന​​ഗ​​ര മേ​​ഖ​​ല​​യി​​യും ഭ​​ക്ഷ്യ പ​​ണ​​പ്പെ​​രു​​പ്പം കു​​ത്ത​​നെ ഇ​​ടി​​ഞ്ഞു. പ​​ച്ച​​ക്ക​​റി​​ക​​ൾ, പ​​യ​​ർ, ധാ​​ന്യ​​ങ്ങ​​ൾ, ഇ​​റ​​ച്ചി, മ​​ത്സ്യം, പ​​ഞ്ച​​സാ​​ര, പാ​​ൽ, സു​​ഗ​​ന്ധ​​വ്യ​​ഞ്ജ​​ന​​ങ്ങ​​ൾ എ​​ന്നി​​വ​​യു​​ടെ വി​​ല​​യി​​ലു​​ണ്ടാ​​യ ഇ​​ടി​​വാ​​ണ് 2019 ജ​​നു​​വ​​രി​​ക്കു​​ശേ​​ഷ​​മു​​ള്ള ഏ​​റ്റ​​വും കു​​റ​​ഞ്ഞ ഭ​​ക്ഷ്യ പ​​ണ​​പ്പെ​​രു​​പ്പ​​ത്തി​​നു കാ​​ര​​ണ​​മാ​​യ​​ത്.

ഗ്രാ​​മീ​​ണ മേ​​ഖ​​ല​​യി​​ലെ പ​​ണ​​പ്പെ​​രു​​പ്പ​​വും ഭ​​ക്ഷ്യ പ​​ണ​​പ്പെ​​രു​​പ്പ​​വും ജൂ​​ണി​​ൽ കു​​റ​​ഞ്ഞു. റീ​​ട്ടെ​​യ്ൽ പ​​ണ​​പ്പെ​​രു​​പ്പം മേ​​യി​​ലെ 2.59 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് ജൂ​​ണി​​ൽ 1.72 ആ​​യി. സി​​എ​​ഫ്പി​​ഐ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള ഭ​​ക്ഷ്യ പ​​ണ​​പ്പെ​​രു​​പ്പം ജൂ​​ണി​​ൽ -92 ശ​​ത​​മാ​​ന​​ത്തി​​ലെ​​ത്തി. മേ​​യി​​ൽ 0.95 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു.


ന​​ഗ​​ര​​മേ​​ഖ​​ല​​യി​​ലും കു​​ത്ത​​നെ​​യു​​ള്ള ഇ​​ടി​​വ് പ്ര​​ക​​ട​​മാ​​യി. മു​​ഖ്യ​​പ​​ണ​​പ്പെ​​രു​​പ്പം മേ​​യി​​ലെ 3.12 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് ജൂ​​ണി​​ൽ 2.56 ശ​​ത​​മാ​​ന​​ത്തി​​ലെ​​ത്തി. ഭ​​ക്ഷ്യ​​പ​​ണ​​പ്പെ​​രു​​പ്പം മേ​​യി​​ലെ 1.01 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് ജൂ​​ണി​​ൽ -1.22 ശ​​ത​​മാ​​ന​​മാ​​യി.

മൊ​​ത്ത​​വി​​ല പ​​ണ​​പ്പെ​​രു​​പ്പം ജൂ​​ണി​​ൽ -0.13%

ഇ​​ന്ത്യ​​യു​​ടെ മൊ​​ത്ത വി​​ല പ​​ണ​​പ്പെ​​രു​​പ്പ സൂ​​ചി​​ക ജൂ​​ണി​​ൽ ഇ​​ടി​​ഞ്ഞു. വാ​​ർ​​ഷി​​കാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ജൂ​​ണി​​ലെ മൊ​​ത്ത വി​​ല സൂ​​ചി​​ക -0.13 ശ​​ത​​മാ​​ന​​ത്തി​​ലെ​​ത്തി. മേ​​യി​​ൽ 0.39 ശ​​ത​​മാ​​ന​​മാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. 21 മാ​​സ​​ത്തി​​നു​​ശേ​​ഷ​​മു​​ള്ള ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ര​​ക്കാ​​ണ് ജൂ​​ണി​​ലേ​​ത്.

ഭ​​ക്ഷ്യ​​വ​​സ്തു​​ക്ക​​ൾ, മി​​നി​​റ​​ൽ ഓ​​യി​​ലു​​ക​​ൾ, അ​​ടി​​സ്ഥാ​​ന ലോ​​ഹ​​ങ്ങ​​ളു​​ടെ നി​​ർ​​മാ​​ണം, അ​​സം​​സ്കൃ​​ത പെ​​ട്രോ​​ളിം, പ്ര​​കൃ​​തി വാ​​ത​​കം എ​​ന്നി​​വ​​യു​​ടെ വി​​ല​​യി​​ലു​​ണ്ടാ​​യ കു​​റ​​വാ​​ണ് പ​​ണ​​പ്പെ​​രു​​പ്പം നെ​​ഗ​​റ്റീ​​വ് നില​​യി​​ലെ​​ത്തി​​ച്ച​​ത്.

ഉ​​യ​​ർ​​ന്ന പ​​ണ​​പ്പെ​​രു​​പ്പ നി​​ര​​ക്ക്: കേ​​ര​​ളം മു​​ന്നി​​ൽ

ഉ​​യ​​ർ​​ന്ന പ​​ണ​​പ്പെ​​രു​​പ്പ നി​​ര​​ക്കി​​ൽ കേ​​ര​​ളം മു​​ന്നി​​ൽ തു​​ട​​രു​​ന്നു. 6.71 ശ​​ത​​മാ​​ന​​വു​​മാ​​യാ​​ണ് കേ​​ര​​ളം മു​​ന്നി​​ലെ​​ത്തി​​യ​​ത്. ഭ​​ക്ഷ്യ​​സാ​​ധ​​ന​​ങ്ങ​​ളു​​ടെ​​യും അ​​വ​​ശ്യ​​സാ​​ധ​​ന​​ങ്ങ​​ളു​​ടെ​​യും വി​​ല​​ക്ക​​യ​​റ്റ​​മാ​​ണ് ദേ​​ശീ​​യ ശ​​രാ​​ശ​​രി​​യേ​​ക്കാ​​ൾ കേ​​ര​​ള​​ത്തെ വ​​ള​​രെ മു​​ന്നി​​ലെ​​ത്തി​​ക്കു​​ന്ന​​ത്.

പ​​ഞ്ചാ​​ബ് (4.671%), ജ​​മ്മു കാ​​ഷ്മീ​​ർ (4.38%), ഉ​​ത്ത​​രാ​​ഖ​​ണ്ഡ് (3.40%), ഹ​​രി​​യാ​​ന (3.10%), എ​​ന്നീ സം​​സ്ഥാ​​ന​​ങ്ങ​​ളാ​​ണ് കേ​​ര​​ള​​ത്തി​​നു പി​​ന്നി​​ൽ. -0.93 ശ​​ത​​മാ​​ന​​വു​​മാ​​യി തെ​​ലു​​ങ്കാ​​ന​​യാ​​ണ് ഏ​​റ്റ​​വും കു​​റ​​ഞ്ഞ പ​​ണ​​പ്പെ​​രു​​പ്പ​​മു​​ള്ള സം​​സ്ഥാ​​നം. പൂ​​ജ്യ​​ശ​​ത​​മാ​​ന​​വു​​മാ​​യി ആ​​ന്ധ്രാ​​പ്ര​​ദേ​​ശാ​​ണ് ര​​ണ്ടാ​​മ​​ത്.

12 സംസ്ഥാനങ്ങളിൽ പ​​ണ​​പ്പെ​​രു​​പ്പ നി​​ര​​ക്ക് ദേ​​ശീ​​യ ശ​​രാ​​ശ​​രി​​യേക്കാ​​ൾ താ​​ഴെ​​യാ​​ണ്.