അവിജിത് റോയി വധക്കേസ്: അഞ്ചു ഭീകരർക്കു വധശിക്ഷ
Wednesday, February 17, 2021 12:16 AM IST
ധാക്ക: ബ്ലോഗർ അവിജിത് റോയിയെ വധിച്ച കേസിൽ നിരോധിത സംഘടനയായ അൻഷറുള്ള ബംഗ്ളാ ടീ (എബിടി) മിലെ അഞ്ചു ഭീകരർക്കു വധശിക്ഷയും ഒരാൾക്കു ജീവപര്യന്തം തടവും വിധിച്ചു. ധാക്കാ ഭീകരവിരുദ്ധ ടൈബ്യൂണൽ ജഡ്ജി മജീബർ റഹ്മാനാണു ശിക്ഷ വിധിച്ചത്.