ബാങ്കിംഗ് പരിഷ്കരണം: എസ്ബിഐ ചർച്ച സംഘടിപ്പിച്ചു
Tuesday, August 20, 2019 11:06 PM IST
കൊച്ചി: പൊതുമേഖലാ ബാങ്കുകളിൽ പരിഷ്കരണങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്രധനകാര്യ സേവന വകുപ്പിന്റെ നിർദേശപ്രകാരം വിവിധ തലത്തിലുള്ള കൂടിയാലോചനകൾക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) എറണാകുളം, ഇടുക്കി ജില്ലകളിലെ എല്ലാ ബ്രാഞ്ചുകളും ഉൾക്കൊള്ളുന്ന ബിസിനസ് ഓഫീസുകളിൽ ചർച്ച സംഘടിപ്പിച്ചു.
ചീഫ് ജനറൽ മാനേജർ മൃഗേന്ദ്രലാൽ ദാസ്, മൊഡ്യൂൾ ഡെപ്യൂട്ടി ജനറൽ മാനേജർ, ബ്രാഞ്ച് മാനേജർമാർ, റീജണൽ മാനേജർമാർ എന്നിവർ എറണാകുളത്ത് നടന്ന ദ്വിദിന ചർച്ചയിൽ പങ്കെടുത്തു.
സന്പദ് വ്യവസ്ഥയുടെ വിവിധ മേഖലകളിലേക്ക് വായ്പ വർധിപ്പിക്കൽ, സാങ്കേതികവിദ്യയുടെ ഉപയോഗം, ഡാറ്റാ വിശകലനം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടന്നു.