വർധിപ്പിച്ച നാലു രൂപയിൽ 3.35 രൂപയും കർഷകന്
Saturday, September 21, 2019 10:43 PM IST
കൊച്ചി: പാൽ ലിറ്ററിന് വർധിപ്പിച്ച നാല് രൂപയിൽ 3.35 രൂപയും ക്ഷീരകർഷകനു തന്നെയാണ് നൽകുന്നതെന്ന് മിൽമ ഫെഡറേഷൻ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ പറഞ്ഞു. മിൽമ മേഖലാ യൂണിയനുകൾക്ക് കേവലം 10 പൈസ മാത്രമാണ് ലഭിക്കുന്നത്.
32 പൈസ ഏജൻസികൾക്കും 16 പൈസ ക്ഷീര സംഘങ്ങൾക്കും ലഭിക്കും. ബാക്കി മൂന്ന് പൈസ ക്ഷീര കർഷകരുടെ പെൻഷൻ ഇനത്തിലും ഒരു പൈസ പാൽ കവർ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിനുമായാണ് നീക്കിവച്ചിട്ടുള്ളത്. 3.35 രൂപ കർഷകനു നൽകുന്നതിനോടൊപ്പം ക്ഷീര വ്യവസായത്തിനു കൂടുതൽ ആനുകൂല്യങ്ങൾ സർക്കാർ നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.