സൈബർ ക്രിമിനലുകളെ തടയാൻ കാസ്പേഴ്സ്കി
Tuesday, October 15, 2019 11:26 PM IST
തൃശൂർ: സൈബർ ക്രിമിനലുകളെ തടയാൻ ആഗോള സൈബർ സെക്യൂരിറ്റി സേവന ദാതാക്കളായ കാസ്പേഴ്സ്കി ഇന്റർനെറ്റ് സുരക്ഷാ സംവിധാനങ്ങളുടെ പുതിയ ശ്രേണി വിപണിയിലെത്തിച്ചു.
സ്വകാര്യതയെ ബാധിക്കുന്ന ഫിഷിംഗ് സ്കാം, സാമ്പത്തിക തട്ടിപ്പ്, ബാങ്ക് അക്കൗണ്ട് ചോർത്തൽ, പാസ്വേർഡ് മോഷണം, സ്പൈവെയർ എന്നിവയെല്ലാം സൈബർ ക്രിമിനൽസിന്റെ പരിപാടികളിൽ ഉൾപ്പെടും.
ഇത്തരം ഇന്റർനെറ്റ് ഭീഷണികൾ തടയാനാണു കാസ്പേഴ്സ്കി, സുരക്ഷാ ഉത്പന്നങ്ങളുടെ വിപുലമായ ശ്രേണി വിപണിയിൽ അവതരിപ്പിച്ചത്. മാക്, പേഴ്സണൽ കന്പ്യൂട്ടറുകൾക്കുള്ള കാസ്പേഴ്സ്കി ഇന്റർനെറ്റ് സെക്യൂരിറ്റി (കെ ഐ എസ്), കാസ്പേഴ്സ്കി ടോട്ടൽ സെക്യൂരിറ്റി (കെടിഎസ്) എന്നിവയാണു പുതിയ ഉത്പന്നങ്ങൾ. ദീപാവലി വാർഷിക വില്പനയുടെ ഭാഗമായി ഇവയ്ക്ക് ഇളവുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
കെഐഎസ് വാങ്ങുമ്പോൾ 250 രൂപ വിലയുള്ള ഒരു സിനിമാ ടിക്കറ്റ് ലഭിക്കും. കെടിഎസ് വാങ്ങുമ്പോൾ 500 രൂപയുടെ ഗിഫ്റ്റ് വൗച്ചറാണു ലഭിക്കുക. ഉത്സവകാല വില്പന നവംബർ 15 വരെയാണ്. ഓരോ ആഴ്ചയിലും നറുക്കെടുപ്പിൽ വിജയികളാകുന്ന രണ്ടു പേർക്ക് ദുബായ്, യുഎഇ എന്നിവിടങ്ങളിലേക്കു മൂന്നു ദിവസത്തെ വിമാന ടിക്കറ്റും താമസ സൗകര്യവും സമ്മാനിക്കും.
ആഗോളതലത്തിൽ 400 ദശലക്ഷം ഉപയോക്താക്കൾ കാസ്പേഴ്സ്കിയുടെ സൈബർ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ട്. 2,70,000 കോർപറേറ്റ് ഉപയോക്താക്കളും ഇതിൽ ഉൾപ്പെടും. കൂടുതൽ വിവരങ്ങൾക്ക്: www.kaspersky.com