പെട്രോൾ വില കുറഞ്ഞു, ഡീസലിനു കൂടി
Saturday, January 11, 2020 11:48 PM IST
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റം. പെട്രോളിന് 75 പൈസ കുറഞ്ഞപ്പോൾ ഡീസൽ വില 12 പൈസ വർധിച്ചു. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 78.15 രൂപയിലേക്കു താണു.
ഡീസൽ വിലയാകട്ടെ 73.13 രൂപയിലുമെത്തി. കഴിഞ്ഞദിവസം കൊച്ചിയിൽ പെട്രോളിന് 78.90 രൂപയും ഡീസലിന് 73.01 രൂപയുമായിരുന്നു വില.