ഇന്ധനവില കുറഞ്ഞു
Monday, January 27, 2020 11:53 PM IST
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. പെട്രോളിന് 15 പൈസയുടെയും ഡീസലിന് 27 പൈസയുടെയും കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ കൊച്ചിയിലെ പെട്രോൾ വില 75.79 രൂപയും ഡീസൽ വില 70.54 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോൾ വില 77.06 രൂപയും ഡീസൽ വില 71.73 രൂപയുമാണ്.