കോവിഡ് 19: പോരാട്ടത്തിനു പിന്തുണയുമായി സ്വാക്
Saturday, March 28, 2020 11:58 PM IST
കൊച്ചി: കോവിഡ് 19 പോരാട്ടത്തിനു പിന്തുണയുമായി സൂപ്പർമാർക്കറ്റ് വെൽഫയർ അസോസിയേഷൻ ഓഫ് കേരള (സ്വാക്) രംഗത്ത്. കോവിഡ് വ്യാപനത്തെ തടയുന്നതിന്റെ ഭാഗമായി ആഴ്ചയിൽ ഒരു ദിവസം കടകളടച്ച് സ്വാക്കും ശ്രമത്തിൽ പങ്കാളിയാകും. ലോക്ക്ഡൗണ്‍ അവസാനിക്കുന്നതുവരെയുള്ള ഞായറാഴ്ചകളിലാണ് കടകൾ അടച്ചു സഹകരിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതെന്ന് സംസ്ഥാന പ്രസിഡന്റ് ജോർഫിൻ പെട്ട, ജനറൽ സെക്രട്ടറി കെ.എ. സിയാവുദീൻ എന്നിവർ അറിയിച്ചു.