38,000 പിന്നിട്ടു സ്വര്‍ണം
Sunday, July 26, 2020 12:30 AM IST
കൊച്ചി: ചരിത്രത്തിലാദ്യമായി സ്വര്‍ണവില പവന് 38,000 രൂപ പിന്നിട്ടു. ഇന്നലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വര്‍ധിച്ചതോടെ ഗ്രാമിന് 4,765 രൂപയും പവന് 38,120 രൂപയുമെന്ന ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തി. അന്താരാഷ്ട്ര സ്വര്‍ണ വില 1,901 ഡോളറും രൂപയുടെ വിനിമയ നിരക്ക് 74.72 രൂപയുമാണ്. കഴിഞ്ഞ അഞ്ച് വ്യാപാര ദിനത്തിനിടെ ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയുടെയും വര്‍ധനയാണുണ്ടായത്.