ഏഥർ 450 എക്സ് ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ
Wednesday, September 30, 2020 12:23 AM IST
മുംബൈ: വൈദ്യുത വാഹന നിർമാതാക്കളായ ഏഥർ എനർജി, ഏഥർ 450 എക്സ് സീരിസ് 1 കളക്ടേഴ്സ് എഡിഷൻ അവതരിപ്പിച്ചു. ജനുവരിയിൽ ഏഥർ 450 എക്സ് മുൻകൂട്ടി ബുക്ക് ചെയ്തവർക്കു മാത്രമാണ് ഈ ലിമിറ്റഡ് എഡിഷൻ സ്കൂട്ടർ ലഭിക്കുക.
ശക്തമായ പ്രകടനശേഷിയുള്ള വാഹനമാണ്. മികച്ച പവറും ടോർക്കും ആക്സിലറേഷനും ഇതിനെ വ്യത്യസ്തമാക്കുന്നു. പ്രീമിയം നിറവും ഫിനിഷും ഭാരം കുറഞ്ഞ ഹൈബ്രിഡ് അലൂമിനിയം ഫ്രെയിമും ശ്രദ്ധേയമാണ്.