സ്വര്‍ണം: പവന് 600 രൂപ കൂടി
Thursday, December 3, 2020 10:48 PM IST
കൊച്ചി: സംസ്ഥാനത്ത് ഇന്നലെയും സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് ഉയർന്നത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 4,590 രൂപയും പവന് 36,720 രൂപയുമായി. വന്‍ ഇടിവുകള്‍ക്കുശേഷം തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില ഉയര്‍ന്നത്. ഡിസംബറിൽ ആദ്യ മൂന്നു ദിവസങ്ങള്‍ക്കിടെ ഗ്രാമിന് 120 രൂപയുടെയും പവന് 960 രൂപയുടെയും വര്‍ധനയാണ് രേഖപ്പെടുത്തിയത്.