സ്മാർട്ട് ഫ്ലോയുമായി ടാറ്റാ ടെലി ബിസിനസ് സർവീസസ്
Wednesday, January 20, 2021 12:14 AM IST
മുംബൈ: ടാറ്റാ ടെലി ബിസിനസ് സർവീസസ്, ഫ്യൂച്ചർ-റെഡി ക്ലൗഡ് കമ്യൂണിക്കേഷൻ സ്യൂട്ടായ സ്മാർട്ട് ഫ്ലോ അവതരിപ്പിച്ചു. ഉപഭോക്താക്കൾ, വെണ്ടർമാർ, ജീവനക്കാർ എന്നിവരുമായി എല്ലാ പ്ലാറ്റ്ഫോമുകളിലും ടച്ച് പോയിന്റുകളിലും തടസമില്ലാത്ത കണക്ടിവിറ്റിയാണ് സ്മാർട്ട് ഫ്ലോ ലഭ്യമാക്കുന്നത്.
ഇൻസ്റ്റലേഷൻ ചാർജില്ല, കാപെക്സ് നിക്ഷേപവുമില്ല എന്നതാണ് പ്രത്യേകത. വേഗം, സേവനശേഷി, വിശ്വാസ്യത, 99.5 ശതമാനം അപ്ടൈം ഗാരന്റി എന്നിവയാണ് സവിശേഷതകളെന്നു ടാറ്റാ ടെലി സർവീസസ് വൈസ് പ്രസിഡന്റ് കെ.എസ്. കാളിദാസ് പറഞ്ഞു. ബിസിനസ് സംരംഭങ്ങളുടെ ഉയർന്നുവരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ സമഗ്രമായ അഡ്വാൻസ്ഡ് ഫീച്ചറുകൾ ഇതിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.