ഇരട്ട എയർബാഗ്: പുതിയ മോഡലുകളിൽ ഏപ്രിൽ മുതൽ നിർബന്ധം
Sunday, March 7, 2021 12:12 AM IST
മുംബൈ: പുതുതായി നിർമിക്കുന്ന കാറുകളിൽ ഏപ്രിൽ ഒന്നു മുതൽ മുൻവശത്തെ പാസഞ്ചർ സീറ്റിൽ ഏയർബാഗ് നിർബന്ധമാക്കി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ഉത്തരവിറക്കി. ഓഗസ്റ്റ് 31 നുശേഷം വിൽക്കുന്ന, നിലവിലുള്ള മോഡലുകളിലും മുൻവശത്തെ പാസഞ്ചർ സീറ്റിൽ എയർബാഗ് നിർബന്ധമാണെന്ന് ഉത്തരവിൽ പറയുന്നു.
റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീംകോടതി കമ്മിറ്റിയുടെ നിർദേശമനുസരിച്ചാണ് മുൻവശത്തെ രണ്ടു സീറ്റുകളിലും എയർബാഗ് നിർബന്ധമാക്കുന്നതെന്ന്് കന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചു. 2019 ജൂലൈയിലാണ് ഡ്രൈവർ സീറ്റിൽ എയർബാഗ് നിർബന്ധമാക്കി കേന്ദ്രസർക്കാർ ഉത്തരവിറക്കിയത്.