കോ​വി​ഡ് ഭീതിയിൽ ഇടിഞ്ഞ് ഓഹരിവി​പ​ണി
Tuesday, April 6, 2021 12:26 AM IST
മും​ബൈ: കോ​വി​ഡ് കേ​സു​ക​ൾ കു​ത്ത​നെ ഉ​യ​രു​ന്ന​തും മ​ഹാ​രാ​ഷ‌്ട്ര​യി​ലെ ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളും ഓ​ഹ​രി​വി​പ​ണി​യെ പി​ടി​ച്ചു​ല​ച്ചു.

വ്യാ​പാ​രം അ​വ​സാ​നി​ക്കു​ന്പോ​ൾ സെ​ൻ​സെ​ക്സ് 870.5 പോ​യി​ന്‍റ് ന​ഷ്ട​ത്തി​ൽ 1.74 ശ​ത​മാ​നം ഇ​ടി​ഞ്ഞ് 49,159 നി​ല​യി​ലും നി​ഫ്റ്റി 229 പോ​യി​ന്‍റ് ന​ഷ്ട​ത്തി​ൽ 1.5 ശ​ത​മാ​നം ഇ​ടി​വോ​ടെ 14,638 നി​ല​യി​ലും ആ​യി​രു​ന്നു.

ബെ​ഞ്ച്മാ​ർ​ക്ക് സൂ​ചി​ക​ക​ളെ അ​പേ​ക്ഷി​ച്ച് വി​ശാ​ല വി​പ​ണി​ക​ൾ ഇന്നലെ ഭേ​ദ​പ്പെ​ട്ട നി​ല​യി​ലാ​യിരുന്നു. കോ​വി​ഡ് ക​ണ​ക്കു​ക​ൾ മും​ബൈ​യി​ൽ പി​ടി​വി​ട്ട​തോ​ടെ​യാ​ണ് നി​ക്ഷേ​പ​ക​ർ സ​മ്മ​ർ​ദ​ത്തി​ലാ​യ​ത്. ഒ​രു ഘ​ട്ട​ത്തി​ൽ നിഫ്റ്റി 14,459 പോ​യി​ന്‍റി​ലേ​ക്ക് ചു​രു​ങ്ങി​യി​രു​ന്നു.


ബാ​ങ്കിം​ഗ് ഓ​ഹ​രി​ക​ൾ, ധ​ന​കാ​ര്യ ഓ​ഹ​രി​ക​ൾ, റി​ല​യ​ൻ​സ്, ഐ​ടി​സി തു​ട​ങ്ങി​യ​വ​യെ​ല്ലാം സെ​ൻ​സെ​ക്സി​ന്‍റെ ഇ​ടി​വി​ന്‍റെ ആ​ക്കം കൂ​ട്ടി. അ​തേ​സ​മ​യം, മാ​ർ​ച്ച് പാ​ദ​ത്തി​ലെ സാ​ന്പ​ത്തി​ക​ഫ​ലം പു​റ​ത്തു​വ​രാ​നി​രി​ക്കെ ഐ​ടി ഓ​ഹ​രി​ക​ൾ ഭേ​ദ​പ്പെ​ട്ട നി​ല​യി​ൽ മു​ന്നേ​റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.