തുടക്കം പാളി പേ​ടി​എം; നി​ക്ഷേ​പ​ക​ർ​ക്ക് ന​ഷ്ടം 38,000 കോ​ടി രൂ​പ
തുടക്കം പാളി പേ​ടി​എം;   നി​ക്ഷേ​പ​ക​ർ​ക്ക് ന​ഷ്ടം 38,000 കോ​ടി രൂ​പ
Thursday, November 18, 2021 11:33 PM IST
മും​​ബൈ: പ്രാ​​രം​​ഭ ഓ​​ഹ​​രി​​വി​​ല്പ​​ന​​യെ​​ത്തു​​ട​​ർ​​ന്നു​​ള്ള ആ​​ദ്യ​​ലി​​സ്റ്റിം​​ഗി​​ൽ ഡി​​ജി​​റ്റ​​ൽ പേ​​മെ​​ന്‍റ് ക​​ന്പ​​നി​​യാ​​യ പേ​​ടി​​എ​​മ്മി​​ന് കാ​​ലി​​ട​​റി. 1955 രൂ​​പ​​യ്ക്ക് ബി​​എ​​സ്ഇ​​യി​​ൽ വ്യാ​​പാ​​രം ആ​​രം​​ഭി​​ച്ച പേ​​ടി​​എം ഓ​​ഹ​​രി​​ക​​ൾ 27.25 ശ​​ത​​മാ​​നം താ​​ണ് 1564 രൂ​​പ​​യി​​ലെ​​ത്തി.

ഇ​​തോ​​ടെ ക​​ന്പ​​നി​​യു​​ടെ വി​​പ​​ണി​​മൂ​​ല്യം 1.39 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ൽ​​നി​​ന്ന് 1.01 ല​​ക്ഷം​​കോ​​ടി രൂ​​പ​​യാ​​യി കു​​റ​​ഞ്ഞു. ഏ​​ക​​ദേ​​ശം 38000 കോ​​ടി രൂ​​പ​​യു​​ടെ ന​​ഷ്ട​​മാ​​ണ് നി​​ക്ഷേ​​പ​​ക​​ർ​​ക്ക് ഉ​​ണ്ടാ​​യ​​ത്. എ​​ൻ​​എ​​സ്ഇ​​യി​​ലും ഓ​​ഹ​​രി​​ക്ക് മു​​ന്നേ​​റാ​​നാ​​യി​​ല്ല.


1950 രൂ​​പ​​യി​​ൽ​തു​ട​ങ്ങി​യ വ്യാ​പാ​രം അ​വി​ടെ1560 രൂ​​പ​​യി​​ലാ​​ണ് ക​ലാ​ശി​ച്ച​ത്.
നേ​ര​ത്തേ ഐ​പി​ഒ​യി​ലൂ​ടെ 18300 കോ​​ടി രൂ​​പാ സ​മാ​ഹ​രി​ച്ച് പേ​ടി​എം റി​ക്കാ​ർ​ഡ് കു​റി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.