പിഎൻബി രക്ഷക് പ്ലസ്: കരാർ പുതുക്കി
Wednesday, September 21, 2022 11:58 PM IST
കൊച്ചി: മുൻനിര പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക്(പിഎൻബി) പ്രതിരോധ ഉദ്യോഗസ്ഥർക്ക് ബാങ്കിംഗ് സേവങ്ങൾ നൽകുന്നതിനായി പ്രത്യേകം രൂപകൽപന ചെയ്ത പിഎൻബി രക്ഷക് പ്ലസിന്റെ കരാർ പുതുക്കി സൈന്യവുമായി ധാരണാപത്രം ഒപ്പുവച്ചു.
പിഎൻബി രക്ഷക് പ്ലസ് പദ്ധതിയിൽ പേഴ്സണൽ ആക്സിഡന്റൽ ഇൻഷ്വറൻസ്, എയർ ആക്സിഡന്റൽ ഇൻഷ്വറൻസ്, സെർവിംഗ്, വെറ്ററൻസ്, ട്രെയ്നികൾ, പ്രതിരോധ സേനയിലെ സൈനികർ, കേന്ദ്ര സായുധ പോലീസ് സേനകൾ, സംസ്ഥാന പോലീസ് സേന, മെട്രോ പോലീസ്, റിട്ടയേർഡ് ഡിഫൻസ് പെൻഷൻകാർ എന്നിവർ ഉൾപ്പെടുന്നുണ്ട്.