പേ​ര​റി​വാ​ള​നെ പോ​ലെ ത​ന്നെ​യും മോ​ചി​പ്പി​ക്ക​ണം; സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു ന​ളി​നി
പേ​ര​റി​വാ​ള​നെ പോ​ലെ ത​ന്നെ​യും മോ​ചി​പ്പി​ക്ക​ണം; സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു ന​ളി​നി
Friday, August 12, 2022 6:08 PM IST
ന്യൂ​ഡ​ല്‍​ഹി: രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സി​ല്‍ ത​ട​വി​ല്‍ ക​ഴി​യു​ന്ന ന​ളി​നി ശ്രീ​ഹ​ര​ന്‍ ജ​യി​ല്‍ മോ​ച​ന​മാ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. ത​നി​ക്ക് മോ​ച​നം വേ​ണ​മെ​ന്നും അ​തു​വ​രെ ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ന​ളി​നി വ്യാ​ഴാ​ഴ്ച​യാ​ണ് സു​പ്രീം കോ​ട​തി​യി​ല്‍ ഹ​ർ​ജി ന​ല്‍​കി​യ​ത്.

സു​പ്രീം​ കോ​ട​തി ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്ന് കേ​സി​ലെ മ​റ്റൊ​രു കു​റ്റ​വാ​ളി​യാ​യ പേ​ര​റി​വാ​ളി​നെ അ​ടു​ത്തി​ടെ മോ​ചി​പ്പി​ച്ചി​രു​ന്നു. മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യ​ട​ക്കം 21 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സ്‌​ഫോ​ട​ന​ത്തി​ലെ മു​ഖ്യ​പ്ര​തി​യാ​ണ് ന​ളി​നി. ന​ളി​നി​യു​ടെ ഭ​ര്‍​ത്താ​വ് മു​രു​ഗ​ന്‍, ശാ​ന്ത​ന്‍, ജ​യ​കു​മാ​ര്‍, പേ​ര​റി​വാ​ള​ന്‍, ര​വി​ച​ന്ദ്ര​ന്‍ എ​ന്നി​വ​രാ​ണ് രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സി​ലെ മ​റ്റ് പ്ര​തി​ക​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.