കൂ​റ്റ​ൻ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ കാ​മു​കി​ക്ക് ചും​ബ​നം; പാ​ര്‍​ക്കൗ​ര്‍ താ​രം അ​റ​സ്റ്റി​ൽ
Saturday, May 23, 2020 7:13 PM IST
ടെ​ഹ്റാ​ൻ: ബ​ഹു​നി​ല​ക്കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്ന് സാ​ഹ​സി​ക​മാ​യി കാ​മു​കി​ക്ക് ചും​ബ​നം ന​ൽ​കി​യ കാ​യി​ക​താ​രം ഇ​റാ​നി​ൽ അ​റ​സ്റ്റി​ൽ. പാ​ർ​ക്കൗ​ർ അ​ത്‌ല​റ്റാ​യ അ​ലി​റേ​സ ജ​പ​ലാ​ഗി എ​ന്ന ഇ​രു​പ​ത്തി​യെ​ട്ടു​കാ​ര​നും സു​ഹൃ​ത്തു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കാ​മു​കി​യെ ചും​ബി​ക്കു​ന്ന ചി​ത്രം അ​ലി​റേ​സ സ്വ​ന്തം ട്വി​റ്റ​ർ പേ​ജി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. ടെ​ഹ്റാ​ൻ സൈ​ബ​ർ പോ​ലീ​സാ​ണ് സം​ഭ​വം അ​ന്വേ​ഷി​ച്ച് കേ​സെ​ടു​ത്ത​ത്. അ​ലി​റേ​സ പോ​സ്റ്റ് ചെ​യ്ത ചി​ത്രം ശ​രീ​യ​ത്ത് നി​യ​മ​ത്തി​ന് വി​രു​ദ്ധ​മാ​യ​തു​കൊ​ണ്ടാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം, മു​ന്പും അ​ലി​റേ​സ ഇ​ത്ത​രം ചി​ത്ര​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും സു​ഹൃ​ത്തു​ക്ക​ൾ പ​റ​യു​ന്നു. നാ​ർ​ക്കോ​ട്ടി​ക്സ് വി​ഭാ​ഗ​ത്തി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന പി​താ​വി​നെ കാ​ണാ​താ​യ​തി​നെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം പ​രാ​ജ​യ​മാ​ണെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം അ​ലി​റേ​സ ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് അ​റ​സ്റ്റ് എ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.