ഐഎസിൽ ചേർന്ന 16 തുർക്കി വനിതകൾക്ക് വധശിക്ഷ
Monday, February 26, 2018 2:13 AM IST
ബാഗ്ദാദ്: ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിൽ അംഗ്വതമുള്ള 16 തുർക്കി വനിതകൾക്ക് വധശിക്ഷ. ഇറാക്കിലെ സെൻട്രൽ ക്രിമിനൽ കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇവർ ഐഎസിൽ ചേർന്നതിനും ഭീകര പ്രവർത്തനങ്ങളിലേർപ്പെട്ടതിനും തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി.

സംഘടനയിലേക്ക് ആളുകളെ എത്തിക്കുന്നതിനു സഹായിച്ചെന്നും ആക്രമണങ്ങളിൽ ഇവർ പങ്കാളികളായെന്നും കോടതി കണ്ടെത്തി. വിദേശ വനിതകൾ ഉൾപ്പെടെ നിരവധിപ്പേരാണ് ഐഎസിൽ ചേരാനെത്തുന്നതെന്നു വ്യക്തമാക്കിയ കോടതി നിരവധി പേരെ ഇറാക്ക് സേന പിടികൂടിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

2017 അവസാനത്തോടെ ഐഎസിന്‍റെ നിയന്ത്രണത്തിലിരുന്ന പ്രദേശങ്ങൾ ഇറാക്ക് സേന മോചിപ്പിച്ചിരുന്നു. ഇതിനിടയിലാണ് സംഘടനയിൽ ചേർന്ന വനിതകളെ പിടികൂടിയത്. സംഘടനയിൽ ചേർന്ന 10 സ്ത്രീകൾക്ക് കഴിഞ്ഞ ദിവസം കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.