ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ഐ.​എം. വി​ജ​യ​ൻ 10.5 ല​ക്ഷം കൈ​മാ​റി
Wednesday, October 10, 2018 4:53 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ഫു​ട്ബോ​ൾ താ​രം ഐ.​എം. വി​ജ​യ​ൻ 10.5 ല​ക്ഷം രൂ​പ കൈ​മാ​റി. കേ​ര​ള​ത്തി​നു കൈ​ത്താ​ങ്ങേ​കാ​ൻ കോ​ൽ​ക്ക​ത്ത​യി​ൽ സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ലൂ​ടെ സ​മാ​ഹ​രി​ച്ച തു​ക​യാ​ണ് വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് കൈ​മാ​റി​യ​ത്.

കേ​ര​ള​ത്തി​ന്‍റെ രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ള​ർ​മാ​രാ​യ ഐ.​എം.​വി​ജ​യ​ൻ, ജോ​പോ​ൾ അ​ഞ്ചേ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു കോ​ൽ​ക്ക​ത്ത ക​ല്യാ​ണി ഫു​ട്ബോ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ കേ​ര​ള​ത്തി​നാ​യി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.

ഓ​ൾ സ്റ്റാ​ർ റെ​ഡ്സ്, ഓ​ൾ സ്റ്റാ​ർ ബ്ലൂ​സ് എ​ന്നീ ടീ​മു​ക​ളാ​ണു ക​ളി​ച്ച​ത്. ക​ളി 1-1 സ​മ​നി​ല​യി​ൽ സ​മാ​പി​ച്ചു. റെ​ഡ്സി​നെ ജോ​പോ​ളും ബ്ലൂ​സി​നെ മു​ൻ ഇ​ന്ത്യ​ൻ നാ​യ​ക​ൻ ദേ​ബ് ജി​ത് ഘോ​ഷും ന​യി​ച്ചു.

കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് ജോ​പോ​ളി​നൊ​പ്പം മു​ൻ ഇ​ന്ത്യ​ൻ​താ​ര​ങ്ങ​ളാ​യ എം.​സു​രേ​ഷ്, രാ​മ​ൻ വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​രും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.