25 ല​ക്ഷം പി​ഴ വി​ധി​ച്ചെ​ന്ന വാ​ർ​ത്ത വ്യാ​ജം; പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​ശാ​ന്ത് ഐ​എ​എ​സ്
Friday, November 9, 2018 5:13 AM IST
കോ​ഴി​ക്കോ​ട്: സ​ർ​ക്കാ​ർ വാ​ഹ​നം ദു​രു​പ​യോ​ഗം ചെ​യ്ത​തി​ൽ 25 ല​ക്ഷം രൂ​പ പി​ഴ സ​ർ​ക്കാ​ർ വി​ധി​ച്ചെ​ന്ന വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത​താ​ണെ​ന്ന് കോ​ഴി​ക്കോ​ട് മു​ൻ ക​ള​ക്ട​ർ എ​ൻ. പ്ര​ശാ​ന്ത്. അ​നി​ൽ​കു​മാ​റെ​ന്ന സെ​ക്ര​ട്ടേ​റി​യ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ൻ ത​യാ​റാ​ക്കി​യ വ്യാ​ജ റി​പ്പോ​ർ​ട്ടാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വെ​ന്ന നി​ല​യി​ൽ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന​തെ​ന്നും ഇ​ത് പ്ര​സി​ദ്ധീ​ക​രി​ച്ച​വ​ർ​ക്കും പ്ര​ച​രി​പ്പി​ച്ച​വ​ർ​ക്കും എ​തി​രേ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും എ​ൻ.​പ്ര​ശാ​ന്ത് ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

സ​ർ​ക്കാ​ർ വാ​ഹ​നം ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ൻ. പ്ര​ശാ​ന്ത് ഐ​എ​എ​സ് കാ​ൽ​കോ​ടി രൂ​പ പി​ഴ അ​ട​യ്ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ട​താ​യി മ​ല​ബാ​ർ ഡെ​വ​ല​പ്മെ​ന്‍റ് ഫോ​റം പ്ര​സി​ഡ​ന്‍റ് കെ.​എം. ബ​ഷീ​റാ​ണു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ച​ത്. ദു​രു​പ​യോ​ഗം ചെ​യ്ത വാ​ഹ​ന​ങ്ങ​ൾ നി​യ​മാ​നു​സൃ​ത​മാ​യി സ​ർ​ക്കാ​ർ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച് അ​ടി​യ​ന്ത​ര​മാ​യി താ​ലൂ​ക്ക് മ​ണ​ൽ സ്ക്വാ​ഡു​ക​ൾ​ക്കു കൈ​മാ​റ​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ടെ​ന്ന് ബ​ഷീ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.