ലാ​സ് വേ​ഗ​സ് ആ​ക്ര​മ​ണ​ത്തി​ൽ ര​ക്ഷ​പെ​ട്ട യു​വാ​വ് കലിഫോർണിയ വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ടു
Saturday, November 10, 2018 12:01 AM IST
ലോ​സ് ആ​ഞ്ച​ല​സ്: അ​മേ​രി​ക്ക​യി​ലെ ലാ​സ് വേ​ഗ​സി​ല്‍ 58 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വെ​ടി​വെ​യ്പ്പി​ല്‍​നി​ന്നും ര​ക്ഷ​പെ​ട്ട യു​വാ​വ്‌ തൗ​സ​ൻ​ഡ് ഓ​ക്സ് വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ടു. ടെ​ലെ​മാ​ച്ചൂ​സ് ഒ​ർ​ഫ​നോ​സ് (27) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ദ​ക്ഷി​ണ ക​ലി​ഫോ​ർ​ണി​യ​യി​ലെ തൗ​സ​ൻ​ഡ് ഓ​ക്സ് ന​ഗ​ര ത്തി​ലെ ബാ​റി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ലാ​ണ് ഒ​ർ​ഫ​നോ​സ് കൊ​ല്ല​പ്പെ​ട്ട​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ ലാ​സ് വേ​ഗ​സി​ൽ വെ​ടി​വ​യ്പു ന​ട​ക്കു​മ്പോ​ൾ ഒ​ർ​ഫ​നോ​സും സു​ഹൃ​ത്തു​ക്ക​ളും അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ വെ​ടി​വ​യ്പി​ൽ​നി​ന്നും ഒ​ർ​ഫ​നോ​സ് അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. പ​ക്ഷെ വി​ധി ഒ​ർ​ഫ​നോ​സി​നു കാ​ത്തു​വ​ച്ചി​രു​ന്ന അ​ന്ത്യം മ​റ്റൊ​ന്നാ​യി​രു​ന്നു. തൗ​സ​ൻ​ഡ് ഓ​ക്സി​ലെ ബാ​റി​ൽ യു​എ​സ് മു​ൻ മ​റൈ​ൻ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട 12 പേ​രി​ൽ‌ ഒ​ർ​ഫ​നോ​സും ഉ​ൾ​പ്പെ​ട്ടു.

യു​എ​സ് മു​ൻ മ​റൈ​ൻ ഇ​യാ​ൻ ഡേ​വി​ഡാ​ണ് വെ​ടി​വ​യ്പ് ന​ട​ത്തി​യ​ത്. 2010 ന​വം​ബ​ർ മു​ത​ൽ 2011 ജൂ​ൺ​വ​രെ ഇ​യാ​ൾ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ യു​എ​സ് നാ​വി​ക സേ​ന​യു​ടെ ഭാ​ഗ​മാ​യി ജോ​ലി​നോ​ക്കി​വ​രി​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.