ഓ​ൾ ഇ​ന്ത്യ റേ​ഡി​യോ​യെ പി​ടി​ച്ചു​ല​ച്ച് മീ​ടു; അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മേ​ന​ക ഗാ​ന്ധി
Thursday, November 15, 2018 3:43 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഓ​ള്‍ ഇ​ന്ത്യ റേ​ഡി​യോ(​എ​ഐ​ആ​ർ) സ്‌​റ്റേ​ഷ​നു​ക​ളി​ലെ മീ ​ടു വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര വ​നി​താ ശി​ശു ക്ഷേ​മ മ​ന്ത്രാ​ല​യം. ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളെ കു​റി​ച്ചു​ള്ള പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് കേ​ന്ദ്ര വ​നി​ത ശി​ശു​ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി മേ​ന​ക ഗാ​ന്ധി വാ​ര്‍​ത്താ വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രി രാ​ജ്യ​വ​ർ​ധ​ൻ​സിം​ഗ് റാ​ത്തോ​ഡി​ന് ക​ത്ത​യ​ച്ചു. ഓ​ള്‍ ഇ​ന്ത്യ റേ​ഡി​യോ കാ​ഷ്വ​ല്‍ അ​നൗ​ണ്‍​സ​ര്‍ ആ​ന്‍​ഡ് കോം​പ​യേ​ഴ്‌​സ് യൂ​ണി​യ​ന്‍റെ‍(​എ​ഐ​സി​എ​സി​യു) പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ട​പെ​ട​ല്‍.

നി​ര​വ​ധി ലൈം​ഗി​കാ​തി​ക്രമ പ​രാ​തി​ക​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ല്‍ ഈ ​പ​രാ​തി​ക​ളി​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും എ​ഐ​സി​എ​സി​യു ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ശ​ബ്‌​നം ഖ​നം ക​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. അ​നൗ​ണ്‍​സ​ര്‍ ത​സ്തി​ക​യി​ലു​ള്ള താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രാ​യ സ്ത്രീ​ക​ളാ​ണ് ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​ക​ളാ​കു​ന്ന​ത്. എ​ന്നാ​ൽ പ​രാ​തി​ക്കാ​ർ​ക്ക് തൊ​ഴി​ല്‍ നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നും തൊ​ഴി​ല്‍ നി​ഷേ​ധ​ത്തി​നും ഇ​ര​ക​ളാ​യി തീ​രു​ക​യാ​ണ് എ​ഐ​ആ​റി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ർ. പ്ര​സാ​ര്‍ ഭാ​ര​തി​ക്കും വാ​ര്‍​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യ​ത്തി​നും ക​ത്തു​ക​ള്‍ അ​യ​ച്ചി​ട്ടും ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ന്നും ശ​ബ്‌​നം മ​ന്ത്രി​ക്ക​യ​ച്ച ക​ത്തി​ല്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.