ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: വി​ലാ​പ​യാ​ത്ര​യ്ക്കി​ടെ അ​ക്ര​മം
Monday, February 18, 2019 8:06 PM IST
കാ​സ​ർ​ഗോ​ഡ്: പെ​രി​യ ക​ല്യോ​ട്ട് കൊ​ല്ല​പ്പെ​ട്ട യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ ശ​ര​ത് ലാ​ലി​ന്‍റെ​യും കൃ​പേ​ഷി​ന്‍റെ​യും മൃ​ത​ദേ​ഹം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വി​ലാ​പ​യാ​ത്ര​യ്ക്കി​ടെ പ​ര​ക്കെ അ​ക്ര​മം. വി​ലാ​പ​യാ​ത്ര ക​ട​ന്നു പോ​യ വ​ഴി​ക​ളി​ലെ ക​ട​ക​ൾ ഒ​രു സം​ഘം ആ​ളു​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്തു. ഒ​രു ഫ​ർ​ണീ​ച്ച​ർ ക​ട​യ്ക്ക് സം​ഘം തീ​യി​ടു​ക​യും ചെ​യ്തു. വി​ലാ​പ​യാ​ത്ര ക​ട​ന്നു പോ​യ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ക്ര​മം ഉ​ട​ലെ​ടു​ത്ത​ത്.

നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് വി​ലാ​പ​യാ​ത്ര​യെ അ​നു​ഗ​മി​ച്ച​ത്. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ അ​വ​രു​ടെ വ​സ​തി​ക​ളി​ലെ​ത്തി​ച്ചു. ഏ​റെ നേ​ര​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ വീ​ട്ടി​ലെ​ത്തി​ച്ച​ത്. ഇ​രു​വ​രുടെയും മൃതദേഹങ്ങൾ ഒ​രു സ്ഥ​ല​ത്താ​ണ് സം​സ്ക​രി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് ശ​ര​ത് ലാ​ലി​നെ​യും കൃ​പേ​ഷി​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.