മോദി വാരാണസിയിൽ പത്രിക സമർപ്പിച്ചു
Friday, April 26, 2019 12:24 PM IST
വാരാണസി: ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്നും തുടർച്ചയായ രണ്ടാം തവണയും ജനവിധി തേടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വാരാണസി കളക്ട്രേറ്റിൽ എൻഡിഎ നേതാക്കളുടെ വൻ പടയോടൊപ്പം എത്തിയാണ് മോദി പത്രിക സമർപ്പിച്ചത്.

ബിജെപി അധ്യക്ഷൻ അമിത് ഷാ, ശിവസേന അധ്യക്ഷൻ ഉദ്ദവ് താക്കറെ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, സുഷമ സ്വരാജ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി നേതാക്കളുടെ നീണ്ടനിര മോദിക്കൊപ്പം അണിനിരന്നു. പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി വ്യാഴാഴ്ച വൈകിട്ട് മണ്ഡലത്തിൽ മോദിയുടെ റോഡ് ഷോ അരങ്ങേറിയിരുന്നു.




പത്രിക സമർപ്പണത്തിന് മുൻപ് മോദി എൻഡിഎ നേതാക്കളുമായി വാരാണസിയിൽ കൂടിക്കാഴ്ച നടത്തി. പ്രവർത്തകരുടെ വലിയ സംഘവും പത്രിക സമർപ്പണത്തിനായി വാരാണസി കളക്ട്രേറ്റിന് പുറത്തു കാത്തുനിന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.