പ​ശ്ചി​മ​ബം​ഗാ​ളി​ൽ വോ​ട്ടെ​ടു​പ്പി​നി​ടെ സം​ഘ​ർ​ഷം
Sunday, May 19, 2019 12:06 PM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ൽ ഏ​ഴാം​ഘ​ട്ട വോ​ട്ടെ​ടു​പ്പി​നി​ടെ സം​ഘ​ർ​ഷം. ഡ​യ​മ​ണ്ട് ഹാ​ർ​ബ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലാ​ണ് സം​ഭ​വം. തൃ​ണ​മൂ​ൽ-​ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്. ബം​ഗാ​ളി​ൽ ഒ​ന്പ​തു മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

ബാ​സി​ർ​ഹാ​ട്ട് മ​ണ്ഡ​ല​ത്തി​ലെ ചി​ല ബൂ​ത്തു​ക​ളി​ലും സം​ഘ​ർ​ഷ​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഇ​വി​ടേ​ക്ക് കൂ​ടു​ത​ൽ കേ​ന്ദ്ര​സേ​ന എ​ത്തി​യി​ട്ടു​ണ്ട്. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് പ്രവർത്തകർ ബൂ​ത്തു​ക​ൾ പി​ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു.

നേരത്തേ, കോ​ൽ​ക്ക​ത്ത​യി​ൽ ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യു​ടെ റോ​ഡ്ഷോ​യ്ക്കി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് ബം​ഗാ​ളി​ലെ പ​ര​സ്യ​പ്ര​ചാ​ര​ണം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഒ​രു ദി​വ​സം വെ​ട്ടി​ക്കു​റി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.