ഗാ​ന്ധി​ന​ഗ​റി​ൽ അ​മി​ത് ഷാ​യു​ടെ തേ​രോ​ട്ടം; ഭൂ​രി​പ​ക്ഷം അ​ഞ്ച​ര ല​ക്ഷ​ത്തി​ലേ​ക്ക്
Thursday, May 23, 2019 5:51 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​ഗാ​ന്ധി​ന​ഗ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ വ​ൻ വി​ജ​യ​ത്തി​ലേ​ക്ക്. ഷാ​യു​ടെ ഭൂ​രി​പ​ക്ഷം അ​ഞ്ച​ര ല​ക്ഷ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി സി.​ജെ.​ചാ​വ്ഡ​യെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി​യാ​ണ് ഷാ​യു​ടെ മു​ന്നേ​റ്റം.

മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വ് എ​ൽ.​കെ.​അ​ദ്വാ​നി ആ​റ് ത​വ​ണ മ​ത്സ​രി​ച്ച് വി​ജ​യി​ച്ച മ​ണ്ഡ​ല​മാ​ണ് ഗു​ജ​റാ​ത്തി​ലെ ഗാ​ന്ധി​ന​ഗ​ർ. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ അ​ദ്വാ​നി​ക്ക് പ​ക​രം അ​മി​ത് ഷാ​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ക​യാ​യി​രു​ന്നു ബി​ജെ​പി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.