ച​ന്ദ്ര​ബാ​ബു നാ​യി​ഡു രാ​ജി​വ​ച്ചു; ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി 30ന് ​സ്ഥാ​ന​മേ​റ്റേ​ക്കും
Thursday, May 23, 2019 8:59 PM IST
അ​മ​രാ​വ​തി: ആ​ന്ധ്ര​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ ക​ന​ത്ത തോ​ൽ​വി​യെ​ത്തു​ട​ർ​ന്നു എ​ൻ.​ച​ന്ദ്ര​ബാ​ബു നാ​യി​ഡു മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​ച്ചു. രാ​ജി​ക്ക​ത്ത് ഗ​വ​ർ​ണ​ർ അം​ഗീ​ക​രി​ച്ചു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പും ഒ​രു​മി​ച്ചാ​ണ് ആ​ന്ധ്ര​പ്ര​ദേ​ശി​ൽ ന​ട​ന്ന​ത്. ഇ​രു​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി​യു​ടെ വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സ് ടി​ഡി​പി​ക്ക് വ​ൻ തി​രി​ച്ച​ടി​യാ​ണു ന​ൽ​കി​യ​ത്.

നി​യ​മ​സ​ഭാ വോ​ട്ടെ​ണ്ണ​ലി​ന്‍റെ ആ​ദ്യ​ഘ​ട്ടം മു​ത​ൽ വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സ് വ​ൻ കു​തി​പ്പാ​ണ് ന​ട​ത്തി​യ​ത്. നി​യ​മ​സ​ഭ​യി​ലെ 175 സീ​റ്റു​ക​ളി​ൽ 152 ഇ​ട​ത്തും വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സ് വി​ജ​യി​ച്ചു. ഭ​ര​ണ​ക​ക്ഷി​യാ​യ ടി​പി​ഡി 22 സീ​റ്റി​ലും മ​റ്റു​ള്ള​വ​ർ ഒ​രു സീ​റ്റി​ലു​മാ​ണ് ജ​യി​ച്ച​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും വൈ​എ​സ്ആ​റി​ന്‍റെ പ​ട​യോ​ട്ട​മാ​ണ് ക​ണ്ട​ത്. ആ​കെ​യു​ള്ള 25 സീ​റ്റി​ലും വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സ് മു​ന്നേ​റി.



മേ​യ് 25-ന് ​പാ​ർ​ട്ടി യോ​ഗം ചേ​രു​മെ​ന്നും വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഡി ആ​ന്ധ്രാ മു​ഖ്യ​മ​ന്ത്രി​യാ​യി മേ​യ് 30ന് ​അ​ധി​കാ​ര​മേ​ൽ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.