തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം; ഊ​ഹാ​പോ​ഹ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്
Monday, May 27, 2019 3:05 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ ക​ന​ത്ത പ​രാ​ജ​യ​ത്തി​നു പി​ന്നാ​ലെ ചേ​ർ​ന്ന കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് ക​മ്മി​റ്റി സം​ബ​ന്ധി​ച്ച് പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളി പാ​ർ​ട്ടി നേ​തൃ​ത്വം. കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ന് ഒ​രു ര​ഹ​സ്യ സ്വ​ഭാ​വ​വും ചി​ല മൂ​ല്യ​ങ്ങ​ളു​മു​ണ്ടെ​ന്നും അ​തി​നെ മാ​ധ്യ​മ​ങ്ങ​ളും വി​മ​ർ​ശ​ക​രു​മെ​ല്ലാം മാ​നി​ക്ക​ണ​മെ​ന്നും പാ​ർ​ട്ടി നേ​തൃ​ത്വം പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

മ​റി​ച്ചു​ള്ള ഊ​ഹാ​പോ​ഹ​ങ്ങ​ളും, വ്യാ​ഖ്യാ​ന​ങ്ങ​ളും, തെ​റ്റി​ധാ​ര​ണ​ക​ളു​മെ​ല്ലാം അ​ടി​സ്ഥാ​ന​ര​ഹി​ത​വും അ​നാ​വ​ശ്യ​വു​മാ​ണെ​ന്നും പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ തി​രി​ച്ച​ടി സം​ബ​ന്ധി​ച്ച് കോ​ൺ​ഗ്ര​സി​നും അ​തി​ന്‍റെ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​ക്കും വ്യ​ക്ത​മാ​യ ധാ​ര​ണ​ക​ളു​ണ്ട്. സം​ഭ​വി​ച്ച പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന്നും വെ​ല്ലു​വി​ളി​ക​ൾ എ​ങ്ങ​നെ നേ​രി​ട​ണ​മെ​ന്ന​തി​നു​മെ​ല്ലാം പാ​ർ​ട്ടി​ക്ക് കൃ​ത്യ​മാ​യ പ​ദ്ധ​തി​ക​ളു​മു​ണ്ട്- പ്ര​സ്താ​വ​ന വ്യ​ക്ത​മാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.