സ്മൃ​തി ഇ​റാ​നി​യു​ടെ സ​ഹാ​യി​യു​ടെ കൊ​ല​പാ​ത​കം; മൂ​ന്നു പേ​ർ പി​ടി​യി​ൽ
Monday, May 27, 2019 7:15 PM IST
അ​മേ​ഠി: ബി​ജെ​പി എം​പി​യും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ സ്മൃ​തി ഇ​റാ​നി​യു​ടെ സ​ഹാ​യി​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ. പ്ര​തി​ക​ളി​ൽ ര​ണ്ടു പേ​ർ ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്. ഇ​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​മേ​ഠി​യി​ലെ മു​ൻ ഗ്രാ​മ​ത്ത​ല​വ​നും സ്മൃ​തി ഇ​റാ​നി​യു​ടെ പ്ര​ച​ര​ണ​ത്തി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത ആ​ളു​മാ​യ സു​രേ​ന്ദ്ര സിം​ഗാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ചി​ല​ർ​ക്കു​ണ്ടാ​യി​രു​ന്ന വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​നാ​ണ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യ സു​രേ​ന്ദ്ര സിം​ഗി​നു വെ​ടി​യേ​ൽ​ക്കു​ന്ന​ത്. ബ​റൗ​ല​യി​ലെ വീ​ടി​ന്‍റെ വ​രാ​ന്ത​യി​ൽ കി​ട​ന്നു​റ ങ്ങു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ഉ​ട​ൻ​ത​ന്നെ അ​ദ്ദേ​ഹ​ത്തെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും ഗോ​വ മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്ന അ​ന്ത​രി​ച്ച ബി​ജെ​പി നേ​താ​വ് മ​നോ​ഹ​ർ പ​രീ​ക്ക​ർ ദ​ത്തെ​ടു​ത്തി​രു​ന്ന ബ​രോ​ലി ഗ്രാ​മ​ത്തി​ന്‍റെ ത​ല​വ​നാ​യി​രു​ന്നു സു​രേ​ന്ദ്ര സിം​ഗ്.

സ്മൃ​തി ഇ​റാ​നി​ക്കു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​യാ​ണ് സു​രേ​ന്ദ്ര സിം​ഗ് ഗ്രാ​മ​ത്ത​ല​വ​ന്‍റെ പ​ദ​വി ഒ​ഴി​ഞ്ഞ​ത്. രാ​ഹു​ൽ ഗാ​ന്ധി​യെ അ​മേ​ഠി​യി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തി​ൽ സു​രേ​ന്ദ്ര സിം​ഗ് നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചി​രു​ന്നു. പൊ​തു​യോ​ഗ​ങ്ങ​ളി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സം​ഗ​ങ്ങ​ൾ ബി​ജെ​പി നേ​തൃ​ത്വ​ത്തി​ന്‍റെ ഉ​ൾ​പ്പെ​ടെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.