നോ​ർ​ത്ത് ഈ​സ്റ്റിൽനിന്ന് സേത്യ​സെ​ൻ​സിം​ഗ് ബ്ലാ​സ്റ്റേ​ഴ്സി​ൽ
Saturday, August 17, 2019 8:02 PM IST
കൊ​ച്ചി: മ​ണി​പ്പൂ​ർ സ്വ​ദേ​ശി​യാ​യ സേത്യ​സെ​ൻ സിം​ഗ് ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ന്‍റെ 2019-2020 സീ​സ​ണി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നാ​യി ക​ളി​ക്കും. 27 വ​യ​സു​കാ​ര​നാ​യ സേത്യ​​സെ​ൻ സിം​ഗ് നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് എ​ഫ്സി​യി​ൽ​നി​ന്നാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ൽ എ​ത്തി​യ​ത്.

2015 മു​ത​ൽ ഐ​എ​സ്എ​ലി​ൽ ക​ളി​ച്ചു വ​രു​ന്ന സേത്യ​സെ​ൻ സിം​ഗ്, മു​ൻ​പ് ഡ​ൽ​ഹി ഡൈ​നാ​മോ​സ്, നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് എ​ഫ്സി, ഡി​എ​സ്കെ ശി​വാ​ജി​യ​ൻ​സ്, സാ​ൽ​ഗോ​ക്ക​ർ എ​ഫ്സി, റോ​യ​ൽ വാ​ഹിം​ഗ്ഡോ​ഹ് തു​ട​ങ്ങി​യ ക്ല​ബു​ക​ളി​ലും ക​ളി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി ത​വ​ണ ഇ​ന്ത്യ​ൻ ദേ​ശീ​യ ടീം ​ജ​ഴ്സി​യും അ​ണി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.