ഐ​എ​ൻ​എ​ക്സ് മീ​ഡി​യ അ​ഴി​മ​തി: ചി​ദം​ബ​രം മു​ഖ്യ​സൂ​ത്ര​ധാ​ര​നെ​ന്ന് ഹൈ​ക്കോ​ട​തി
Tuesday, August 20, 2019 9:59 PM IST
ന്യൂ​ഡ​ൽ​ഹി: മു​ൻ കേ​ന്ദ്ര​ധ​ന​മ​ന്ത്രി പി. ​ചി​ദം​ബ​രം ഐ​എ​ൻ​എ​ക്സ് മീ​ഡി​യ അ​ഴി​മ​തി​ക്കേ​സി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​നാ​ണെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് സു​നി​ൽ ഗോ​വ​ർ. വ​സ്തു​ത​ക​ൾ വെ​ളി​വാ​ക്കു​ന്ന​ത് പ്ര​തി കേ​സി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​നും ഗൂ​ഡാ​ലോ​ച​ന​ക്കാ​ര​നു​മാ​ണെ​ന്ന് പ്ര​ഥ​മ​ദൃ​ഷ്ട്യാ മ​ന​സി​ലാ​ക്കാ​നാ​വു​മെ​ന്ന് ചി​ദം​ബ​ര​ത്തി​ന്‍റെ മു​ൻ‌​കൂ​ർ​ജാ​മ്യാ​പേ​ക്ഷ ത​ള്ളി​ക്കൊ​ണ്ട് ജ​സ്റ്റീ​സ് സു​നി​ൽ ഗോ​വ​ർ പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച വി​ര​മി​ക്കാ​നി​രി​ക്കെ​യാ​ണ് ജ​സ്റ്റീ​സ് സു​നി​ൽ ഗോ​വ​റി​ന്‍റെ സു​പ്ര​ധാ​ന​വി​ധി. പ്ര​തി​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചാ​ൽ സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശ​മാ​കും ഇ​തി​ലൂ​ടെ ന​ൽ​കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ക​മ​ൽ​നാ​ഥി​ന്‍റെ മ​രു​മ​ക​ൻ ര​തു​ൽ പു​രി​യു​ടെ മു​ൻ​കൂ​ർ​ജാ​മ്യാ​പേ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സും ജ​സ്റ്റീ​സ് സു​നി​ൽ ഗോ​വ​റാ​ണ് കേ​ട്ട​ത്. ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ലെ ര​തു​ൽ‌ പു​രി​യു​ടെ മു​ൻ​കൂ​ർ​ജാ​മ്യാ​പേ​ക്ഷ​യും കോ​ട​തി ത​ള്ളി. ശ​രി​യാ​യ അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. ഇ​തി​നു പി​ന്നാ​ലെ ര​തു​ൽ പു​രി അ​റ​സ്റ്റി​ലാ​കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.