ജ​ഗ​ന്നാ​ഥ് മി​ശ്ര​യ്ക്കു ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ന​ൽ​കാ​നു​ള്ള ശ്ര​മം പാ​ളി; 22 തോ​ക്കി​ൽ ഒ​ന്നു​പോ​ലും പൊ​ട്ടി​യി​ല്ല
Thursday, August 22, 2019 4:12 PM IST
പാ​റ്റ്ന: മു​ൻ ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​യും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി​രു​ന്ന ജ​ഗ​ന്നാ​ഥ് മി​ശ്ര​യു​ടെ സം​സ്കാ​ര ച​ട​ങ്ങി​ൽ ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ന​ൽ​കാ​നു​ള്ള പോ​ലീ​സി​ന്‍റെ ശ്ര​മം പാ​ളി. മു​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് ആ​ദ​രം അ​ർ​പ്പി​ച്ച് പോ​ലീ​സ് ആ​കാ​ശ​ത്തേ​യ്ക്കു​വ​ച്ച വെ​ടി​ക​ളി​ലൊ​ന്നും പൊ​ട്ടി​യി​ല്ല. സം​സ്ഥാ​ന ബ​ഹു​മ​തി​ക​ളോ​ടെ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ക്കു​മ്പോ​ഴാ​ണ് സം​ഭ​വം. പോ​ലീ​സി​ന്‍റെ 22 തോ​ക്കു​ക​ളി​ൽ ഒ​ന്നു​പോ​ലും പൊ​ട്ടി​യി​ല്ല.

ജ​ഗ​ന്നാ​ഥ് മി​ശ്ര​യു​ടെ സ്വ​ദേ​ശ​മാ​യ സു​പോ​ളി​ലെ ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു അ​ന്ത്യ​ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ, ഉ​പ​മു​ഖ്യ​മ​ന്ത്രി ശു​ശീ​ൽ കു​മാ​ർ മോ​ദി, ആ​രോ​ഗ്യ​മ​ന്ത്രി മം​ഗ​ൽ പാ​ണ്ഡെ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. സം​സ്കാ​ര​വേ​ള​യി​ൽ ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ന​ൽ​കാ​നു​ള്ള പോ​ലീ​സി​ന്‍റെ ശ്ര​മ​മാ​ണ് പാ​ളി​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടേ​യും മ​റ്റ് മ​ന്ത്രി​മാ​രു​ടേ​യും മു​ന്നി​ൽ പോ​ലീ​സി​നെ തോ​ക്ക് ച​തി​ച്ചു.

ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​റി​ന്‍റെ അ​വ​സാ​ന​ഭാ​ഗ​മാ​യി തോ​ക്ക് മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ത്തി വെ​ടി​വ​യ്ക്കാ​നു​ള്ള ഉ​ത്ത​ര​വ് ല​ഭി​ച്ച് പോ​ലീ​സു​കാ​ർ 22 പേ​രും കാ​ഞ്ചി​വ​ലി​ച്ചു. എ​ന്നാ​ൽ ഒ​ന്നു​പോ​ലും പൊ​ട്ടി​യി​ല്ല. ഇ​തോ​ടെ പോ​ലീ​സു​കാ​ർ തോ​ക്ക് പ​ല​വ​ട്ടം പ​രി​ശോ​ധി​ച്ചെ​ങ്കി​ലും വെ​ടി​വ​യ്ക്കാ​നാ​യി​ല്ല. എ​ല്ലാ ശ്ര​മ​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ട്ടു.

സം​ഭ​വം ജ​ഗ​നാ​ഥ് മി​ശ്ര​യെ അ​പ​മാ​നി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്ന് ആ​ർ​ജെ​ഡി എം​എ​ൽ​എ യ​ദു​വം​ശ് കു​മാ​ർ യാ​ദ​വ് പ​റ​ഞ്ഞു. അ​ദ്ദേ​ഹ​വും സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.