ഹി​ന്ദി വാ​ദം; മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം അ​പ​ല​പ​നീ​യ​മെ​ന്ന് ബി​ജെ​പി
Sunday, September 15, 2019 7:51 PM IST
കോ​ട്ട​യം: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ ഹി​ന്ദി വാ​ദം സം​ഘ​പ​രി​വാ​ര്‍ അ​ജ​ണ്ട​യാ​ണെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ​രാ​മ​ര്‍​ശ‌ം അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് ബി​ജെ​പി. പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍ പി​ള്ള​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്.

ഒ​രു സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി ദേ​ശീ​യ ഭാ​ഷ​യ്ക്കെ​തി​രെ സം​സാ​രി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും ഹി​ന്ദി അ​ടി​ച്ചേ​ൽ​പി​ക്കു​ന്നു എ​ന്ന വാ​ദം തെ​റ്റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹി​ന്ദി പ്ര​ചാ​ര​ണ ദി​വ​സം അ​മി​ത് ഷാ ​മ​റ്റെ​ന്താ​ണ് പ​റ​യേ​ണ്ടി​യി​രു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത് പോ​ലെ ഹി​ന്ദി ന​ശി​ക്ക​ട്ടേ എ​ന്ന് പ​റ​യ​ണോ എ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.