പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ വ​രി​ഞ്ഞു​മു​റു​ക്കി ഇ​ഡി; ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ പ്ര​ഫു​ൽ പ​ട്ടേ​ലി​നും നോ​ട്ടീ​സ്
Monday, October 14, 2019 4:10 PM IST
ന്യൂ​ഡ​ൽ​ഹി: മ​ഹാ​രാ​ഷ്ട്ര, ഹ​രി​യാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ വ​രി​ഞ്ഞു​മു​റു​ക്കി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റ് (ഇ​ഡി). എ​ൻ​സി​പി നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ പ്ര​ഫു​ൽ പ​ട്ടേ​ലി​നും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റ് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി നോ​ട്ടീ​സ് അ​യ​ച്ചു. സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ഡ് കേ​സി​ലാ​ണ് പ്ര​ഫു​ൽ പ​ട്ടേ​ലി​നും നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.

അ​ധോ​ലോ​ക നേ​താ​വ് ദാ​വൂ​ദ് ഇ​ബ്രാ​ഹി​ന്‍റെ അ​ടു​ത്ത സ​ഹാ​യി​യാ​യ ഇ​ക്ബാ​ൽ മി​ർ​ച്ചി​യു​മാ​യു​ള്ള ഭൂമി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​ഡി നോ​ട്ടീ​സ് അ​യ​ച്ച​ത്. പ്ര​ഫു​ൽ പ​ട്ടേ​ലും മി​ല്ലേ​നി​യം ഡെ​വ​ല​പേ​ഴ്സു​മാ​യി 2007 മി​ർ​ച്ചി ഭൂ​മി ഇ​ട​പാ​ട് ന​ട​ത്തി​യി​രു​ന്നു. പ്ര​ഫു​ൽ പ​ട്ടേ​ലി​നെ സ​ഹ ഉ​ട​മ​യ​യാ​ണ് ക​രാ​ർ ഒ​പ്പു​വ​ച്ച​ത്.

മി​ർ​ച്ചി​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും നി​ര​വ​ധി ബി​നാ​മി പേ​രു​ക​ളി​ൽ സ്ഥ​ല​ങ്ങ​ൾ ഉ​ണ്ടെ​ന്നും ഇ​ഡി വ്യ​ക്ത​മാ​ക്കി. ഇ​തി​ൽ ചി​ല സ്ഥ​ല​ങ്ങ​ൾ മി​ല്ലേ​നി​യം ഡെ​വ​ല​പേ​ഴ്സി​ന് വി​റ്റി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ്ര​ഫു​ൽ പ​ട്ടേ​ലി​നെ ചോ​ദ്യം ചെ​യ്യാ​ൻ ഇ​ഡി ഒ​രു​ങ്ങു​ന്ന​ത്.

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന കേ​സി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഡി.​കെ. ശി​വ​കു​മാ​റി​നെ​യും നേ​ര​ത്തെ ഇ​ഡി അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. നി​ല​വി​ൽ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ലാ​ണ് ശി​വ​കു​മാ​ർ. കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യ​ലി​നാ​യി ശി​വ​കു​മാ​റി​ന്‍റെ ഭാ​ര്യ​യോ​ടും മ​ക​ളോ​ടും ഹാ​ജ​രാ​ക​ണ​മെ​ന്നും ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ടു.

ഐ​എ​ൻ​എ​ക്സ് മീ​ഡി​യ​ക്കേ​സി​ൽ സി​ബി​ഐ അ​റ​സ്റ്റു ചെ​യ്ത കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി. ​ചി​ദം​ബ​ര​ത്തെ​യും ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന് ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ചി​ദം​ബ​ര​ത്തി​ന്‍റെ​യും ബി​നാ​മി​ക​ളു​ടെ​യും പേ​രി​ലു​ള്ള വി​ദേ​ശ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളെ കു​റി​ച്ച് ചോ​ദ്യം ചെ​യ്യ​ണ​മെ​ന്നാ​ണ് ഇ​ഡി​യു​ടെ ആ​വ​ശ്യം. നി​ല​വി​ൽ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ലാ​ണ് ചി​ദം​ബ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.