ശു​ദ്ധ​വാ​യു കി​ട്ടു​മെ​ങ്കി​ൽ ജി​ലേ​ബി ക​ഴി​ക്കു​ന്ന​ത് നി​ർ​ത്താ​ൻ ത​യാ​ർ; പ്ര​തി​ക​രി​ച്ചു ഗം​ഭീ​ർ
Monday, November 18, 2019 7:13 PM IST
ന്യൂ​ഡ​ൽ​ഹി: വി​വാ​ദ​ങ്ങ​ൾ​ക്കു മ​റു​പ​ടി​യു​മാ​യി ക്രി​ക്ക​റ്റ് താ​ര​വും ഡ​ൽ​ഹി​യി​ലെ എം​പി​യു​മാ​യ ഗൗ​തം ഗം​ഭീ​ർ. താ​ൻ ജി​ലേ​ബി ക​ഴി​ക്കു​ന്ന​താ​ണു ഡ​ൽ​ഹി​യി​ലെ വാ​യു​മ​ലി​നീ​ക​ര​ണ​ത്തി​നു കാ​ര​ണ​മെ​ങ്കി​ൽ ജി​ലേ​ബി ക​ഴി​ക്കു​ന്ന​തു നി​ർ​ത്താ​മെ​ന്നു ഗം​ഭീ​ർ പ​റ​ഞ്ഞു. വാ​യു​മ​ലി​നീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ണാ​യ​ക യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തെ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ക്രി​ക്ക​റ്റ് ക​മ​ന്‍റ​റി പ​റ​യാ​ൻ പോ​യ​താ​ണു വി​വാ​ദ​മാ​യ​ത്.

ഞാ​ൻ ജി​ലേ​ബി ക​ഴി​ക്കു​ന്ന​താ​ണ് ഡ​ൽ​ഹി​യി​ലെ വാ​യു​മ​ലി​നീ​ക​ര​ണ​ത്തി​ന് കാ​ര​ണ​മെ​ങ്കി​ൽ ഞാ​ൻ എ​ന്ന​ന്നേ​ക്കു​മാ​യി ജി​ലേ​ബി ക​ഴി​ക്കു​ന്ന​ത് നി​ർ​ത്താം. 10 മി​നി​റ്റി​നു​ള്ളി​ൽ നി​ങ്ങ​ൾ എ​ന്നെ പ​രി​ഹ​സി​ക്കാ​ൻ തു​ട​ങ്ങി. ഡ​ൽ​ഹി​യി​ലെ മ​ലി​നീ​ക​ര​ണം പ​രി​ശോ​ധി​ക്കാ​ൻ നി​ങ്ങ​ൾ തീ​വ്ര​മാ​യി ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ൽ ന​മ്മ​ളി​ന്ന് ശു​ദ്ധ​വാ​യു ശ്വ​സി​ച്ചേ​നെ- ഗം​ഭീ​ർ പ​റ​ഞ്ഞു. അ​ഞ്ചു വ​ർ​ഷം കൊ​ണ്ട് ആം ​ആ​ദ്മി പാ​ർ​ട്ടി​ക്കു സാ​ധി​ക്കാ​ത്ത പ​ല​തും താ​ൻ ചെ​യ്യു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

ഗൗ​തം ഗം​ഭീ​റി​നെ കാ​ണാ​നി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി പോ​സ്റ്റ​റു​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. ഡ​ൽ​ഹി​യി​ലെ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​യു​ടെ യോ​ഗ​ത്തി​ൽ നി​ന്നു വി​ട്ടു​നി​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് പോ​സ്റ്റ​റു​ക​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ട​ത്. ഇം​ഗ്ലീ​ഷി​ലും ഹി​ന്ദി​യി​ലു​മാ​യി കാ​ണ്മാ​നി​ല്ല എ​ന്ന ത​ല​ക്കെ​ട്ടോ​ടെ പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ട പോ​സ്റ്റ​റു​ക​ളി​ൽ ഗം​ഭീ​റി​ന്‍റെ ക​ള​ർ ഫോ​ട്ടോ​യു​മു​ണ്ട്.

ഐ​ടി​ഒ അ​ട​ക്ക​മു​ള്ള സെ​ൻ​ട്ര​ൽ ഡ​ൽ​ഹി​യി​ലാ​ണു പോ​സ്റ്റ​റു​ക​ൾ കൂ​ടു​ത​ലും പ​തി​ച്ചി​രി​ക്കു​ന്ന​ത്. നി​ങ്ങ​ൾ ഇ​ദ്ദേ​ഹ​ത്തെ ക​ണ്ടോ ഇ​ൻ​ഡോ​റി​ലെ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്ന് ജി​ലേ​ബി ക​ഴി​ക്കു​ന്പോ​ഴാ​ണ് അ​ദ്ദേ​ഹ​ത്തെ ക​ണ്ട​ത്. ഡ​ൽ​ഹി​യി​ലെ ജ​ന​ങ്ങ​ൾ മു​ഴു​വ​ൻ അ​ദ്ദേ​ഹ​ത്തെ തെ​ര​യു​ക​യാ​ണ്.- പോ​സ്റ്റ​റി​ൽ പ​റ​യു​ന്നു.

ഇ​ൻ​ഡോ​റി​ൽ ന​ട​ന്ന ഇ​ന്ത്യ- ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ന്‍റെ ക​മ​ൻ​റേ​റ്റ​റാ​യി​രു​ന്ന ഗൗ​തം ഗം​ഭീ​ർ മു​ൻ ക്രി​ക്ക​റ്റ് താ​രം വി.​വി.​എ​സ്. ല​ക്ഷ്മ​ണി​നൊ​പ്പം ജി​ലേ​ബി ക​ഴി​ക്കു​ന്ന ഫോ​ട്ടോ​യാ​ണു വി​വാ​ദ​മാ​യ​ത്. ഗം​ഭീ​റി​നെ​തി​രേ ആം ​ആ​ദ്മി പാ​ർ​ട്ടി അ​ട​ക്ക​മു​ള്ള​വ​ർ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി. ജ​ന​ങ്ങ​ൾ ശ്വാ​സം മു​ട്ടു​ന്പോ​ൾ അ​വ​രു​ടെ എം​പി ജി​ലേ​ബി ആ​സ്വ​ദി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു ആം​ആ​ദ്മി പാ​ർ​ട്ടി​യു​ടെ ആ​രോ​പ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.