പൗ​ര​ത്വ ബി​ല്ലി​നെ​തി​രാ​യ പ്ര​തി​ഷേ​ധം: ബം​ഗ്ലാ​ദേ​ശ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഇ​ന്ത്യ സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി
Thursday, December 12, 2019 7:43 PM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ രാ​ജ്യ​ത്ത് പ്ര​തി​ഷേ​ധ​മു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബം​ഗ്ലാ​ദേ​ശ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഇ​ന്ത്യ സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി. വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ.​കെ. അ​ബ്ദു​ൾ മോ​മ​ന്‍റെ ത്രി​ദി​ന ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​മാ​ണ് റ​ദ്ദാ​ക്കി​യ​ത്.

ഡി​സം​ബ​ർ 12 മു​ത​ൽ 14 വ​രെ​യാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം നിശ്ചയിച്ചിരുന്നത്. എ​ന്നാ​ൽ വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെയാണ് സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.