പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രേ പ​ഞ്ചാ​ബ് നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കി
Friday, January 17, 2020 5:18 PM IST
ച​ണ്ഡി​ഗ​ഡ്: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ പ​ഞ്ചാ​ബ് നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കി. നി​യ​മ​സ​ഭ​യു​ടെ പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം ദി​വ​സ​മാ​ണ് സ​ർ​ക്കാ​ർ പ്ര​മേ​യം കൊ​ണ്ടു​വ​ന്ന​ത്. മു​ഖ്യ​പ്ര​തി​പ​ക്ഷ​മാ​യ എ​എ​പി പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ച​പ്പോ​ൾ ശി​രോ​മ​ണി അ​കാ​ലി​ദ​ൾ പ്ര​മേ​യ​ത്തെ എ​തി​ർ​ത്തു. ലോ​ക് ഇ​ൻ​സാ​ഫ് പാ​ർ​ട്ടി​യു​ടെ ര​ണ്ടു അം​ഗ​ങ്ങ​ളും സ​ർ​ക്കാ​രി​ന്‍റെ പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ചു.

രാ​ജ്യം മു​ഴു​വ​ൻ പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രേ ഒ​ന്നി​ച്ചു​പോ​രാ​ടു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗ് പ​റ​ഞ്ഞു. പൗ​ര​ത്വ നി​യ​മ​ത്തെ ശ​ക്ത​മാ​യി എ​തി​ർ​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും നി​യ​മ​ത്തി​നെ​തി​രേ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രേ പ്ര​മേ​യം പാ​സാ​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഹൈ​ക്ക​മാ​ൻ​ഡ് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ് ഭ​രി​ക്കു​ന്ന മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളും നി​യ​മ​ത്തി​നെ​തി​രേ വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​മേ​യം പാ​സാ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.